പ്രാണേശ്വരി 1 [പ്രൊഫസർ ബ്രോ] 285

പ്രാണേശ്വരി 1

Praneswari | Author : Professor Bro

 

പ്രണയം, അതിനു പ്രായം ഉണ്ടോ, എനിക്കറിയില്ല…ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൂട്ടുകാർ പറഞ്ഞു തന്ന അറിവാണ് ആദ്യത്തെ പ്രണയം

വല്യേട്ടൻ സിനിമ ഇറങ്ങിയ സമയം കയ്യിൽ വല്യ വീതിയിൽ ചരട് ഒക്കെ കെട്ടിയ എന്റെ കൂട്ടുകാരൻ സേതു അവൻ വല്യേട്ടനിലെ മമ്മൂട്ടി ആണത്രേ,

അവൻ എന്നോട് വന്നു പറഞ്ഞു
“ഡാ അഖിലേ നീ അറിഞ്ഞോ നമ്മുടെ നാലിൽ പഠിക്കുന്ന മനുവേട്ടനും മൂന്നിൽ പഠിക്കുന്ന ഇന്ദു ചേച്ചിയും തമ്മിൽ ലൈൻ ആണ് ”

“ലൈനോ എന്നുവച്ചാൽ ”
ഞാൻ ഒന്നും മനസ്സിലാവാതെ അവനോടു ചോദിച്ചു

“ഒരു ആണും പെണ്ണും സ്നേഹിക്കുന്നതിനു അങ്ങനെയാ പറയുന്നത് മണ്ടാ ”
അവൻ ഒരു വല്യ ആളിനെ പോലെ എന്നോട് പറഞ്ഞു

“എന്നാൽ നമുക്കും വേണ്ടെടാ ഒരു ലൈൻ ”

“ഞാൻ കണ്ടുപിടിച്ചു നമ്മുടെ ക്ലാസ്സിലെ രേഷ്മ”
അവന്റെ ഉത്തരം പെട്ടന്നായിരുന്നു

” എനിക്കും രേഷ്മയെ മതി ”
അന്നത്തെ അവളുടെ ഭംഗി ആയിരിയ്ക്കും എന്നെക്കൊണ്ട് അത് പറയിപ്പിച്ചത്,

എന്തായാലും ഞങ്ങൾ തമ്മിൽ തർക്കം ആയി അത് പരിഹരിക്കാൻ ബിബിനും ജിബിനും എത്തി.

പേര് കേട്ടാൽ സഹോദരങ്ങൾ ആണെന്ന് തോന്നുമെങ്കിലും അവർ കൂട്ടുകാരായിരുന്നു

“ശരി നിങ്ങൾ രണ്ടും നോക്കിക്കോ അവൾ ആരെ ഇഷ്ടപ്പെടുന്നോ അവൾ അവനു സ്വന്തം ”
അവന്മാരുടെ തീർപ്പും എത്തി

പിന്നെ ഒരു മത്സരമായിരുന്നു ഞങ്ങൾ തമ്മിൽ അവൾക്ക് മിഠായി വാങ്ങിക്കൊടുക്കുന്നു , സാറുമ്മാർ തരുന്ന പ്രോജക്ടിന് അവളെ സഹായിക്കുന്നു അവളുടെ വീടിന്റെ മുന്നിൽ കൂടി കറങ്ങി ഒന്നും അറിയാത്ത ഭാവത്തിൽ അവളുടെ വീട്ടിൽ ചെന്ന് വെള്ളം വാങ്ങി കുടിക്കുന്നു. റോഡിൽ മുഴുവൻ കല്ലുകൊണ്ട് I LOVE YOU RESHMA എന്നെഴുതി വക്കുന്നു.

അങ്ങനെ ആ പ്രണയം സ്കൂളിൽ പാട്ടായി കുഞ്ഞു കുട്ടികൾ അല്ലെ എന്ന് കരുതിയിട്ടാവും അന്ന് ടീച്ചേർസ് ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല

ഇതെല്ലാം അറിഞ്ഞ മറ്റൊരാൾ ആ സ്കൂളിൽ ഉണ്ടായിരുന്നു, എങ്ങനെ എങ്കിലും എന്റെ കുറ്റം കണ്ടുപിടിക്കാൻ നടക്കുന്ന എന്റെ സ്വന്തം ചേച്ചി..

അങ്ങനെ ഒരാൾ ഇങ്ങനെ ഒരു കാര്യം അറിഞ്ഞാൽ വെറുതെ ഇരിക്കോ നേരെ പോയി അമ്മേടെടുത്തു പറഞ്ഞു കൊടുത്തു

“അമ്മേ അമ്മേടെ സല്പുത്രൻ സ്കൂളിൽ പോകുന്നത് പഠിക്കാനല്ല പ്രേമിക്കാനാ ”
എന്നിട്ട് എന്നെ നോക്കി ഒരു വളിഞ്ഞ ചിരിയും ചിരിച്ചു

“woow അങ്ങനെ ആ കാര്യത്തിൽ തീരുമാനം ആയി”
ഞാൻ മനസ്സിൽ കരുതി

എന്തേലും തെറ്റ് കാണിച്ചാൽ പുളി വടി വെട്ടി അടിക്കുന്ന അമ്മയാ ഇങ്ങനെ ഒരു കാര്യം കിട്ടിയാൽ വിടുമോ

എന്നാൽ അമ്മയുടെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു

“മക്കള് ആരെ കല്യാണം കഴിച്ചാലും എനിക്ക് കുഴപ്പം ഇല്ല പക്ഷെ കെട്ടുന്ന പെണ്ണിന്റെ കണ്ണീർ വീഴ്ത്തരുത് ”

24 Comments

  1. ശങ്കർ പി ഇളയിടം

    കഥയൊക്കെ പൊളിച്ചു.. അപ്പോഴേ… ഒരു സംശയം രാവണപ്രഭു പടത്തിൽ എപ്പോഴാ ലാലേട്ടൻ കമ്പും കടിച്ചു പിടിച്ചു നടക്കുന്നത് ??

  2. മേനോൻ കുട്ടി

    നീ ഉദേശിച്ചത്‌ കുന്നംകുളം പോളിടെക്‌നിക് അല്ലേ ??

    1. അങ്ങനെ ഒരു പോളിടെക്‌നിക്‌ ഉണ്ടോ ?

      1. മേനോൻ കുട്ടി

        നമ്മളും പോളിടെക്‌നിക് ആണേ ??

  3. Dear Professor, നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. പ്രൊഫസർ ബ്രോ

      Submit ചെയ്തിട്ടുണ്ട് ബ്രോ

  4. ༻™തമ്പുരാൻ™༺

    വന്നോ ഊരുതെണ്ടി..?
    ???

    1. പ്രൊഫസർ ബ്രോ

      വന്നു തമ്പ്രാ… ?

  5. അപ്പുറം ഇനി ബാക്കി വരില്ലേ?

    1. പ്രൊഫസർ ബ്രോ

      ബാക്കി ഇനി ഇവിടെ ആയിരിക്കും ബ്രോ, ഒന്ന് രണ്ടാഴ്ചക്കുള്ളിൽ അവിടെ വന്ന എല്ലാ പാർട്ടും ഇവിടെ വരും അതിന് ശേഷം ഇവിടെ തുടരും

      1. ഒക്കെ ബ്രോ നെക്സ്റ്റ് പാർട്ട്‌ ഒരു അഡാർ കമന്റ്‌ തരണം കരുതി ഇരുന്നതാണ്

        കഥ ഒരുപാട് ഇഷ്ടമാണ് ബ്രോ അവിടെ അവസാന പാർട്ട്‌ വരെ ഒരുപാട് ഇഷ്ടായി

        വെയ്റ്റിംഗ് ബ്രോ

        1. പ്രൊഫസർ ബ്രോ

          ആ ആടാർ കമെന്റ് ഓർത്തു വച്ചോളു… ഞാൻ കാത്തിരിക്കും ♥️

          1. ഉറപ്പായും
            സ്നേഹം ?

  6. waiting for next part

    with love
    shammy

    1. പ്രൊഫസർ ബ്രോ

      അടുത്ത പാർട്ട്‌ ഉടനെ വരും ബ്രോ

  7. പ്രണയരാജ

    Poli muthee

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  8. ❤️❤️❤️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  9. ഖൽബിന്റെ പോരാളി ?

    ബാക്കി ഭാഗങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു പ്രൊഫസര്‍ ബ്രോ… ❤️???

    1. പ്രൊഫസർ ബ്രോ

      ഉടനെ വരും ബ്രോ

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

Comments are closed.