പ്രണയ നൊമ്പരം [Sdk] 115

ഇത് എന്റെ ഉമ്മ. അത് കേട്ടതും ഉമ്മയുടെ കണ്ണുകൾ നിറയാൻ തുടങ്ങി. കയറി ഇരിക്കാൻ പറഞ്ഞു. എവിടെ ആളു എന്റെ ഉമ്മയുടെ ചോത്യം. പെട്ടന്ന് അടുക്കള ഭാഗത്തു നിന്ന് ആരാ ഉമ്മാ അത് എന്ന് ചോദിച്ചു എന്റെ മാലാഖ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞങ്ങളെ കണ്ടതും അവൾ തരിച്ചു നിന്ന് പോയി. ഒരു ചുവപ്പിൽ വെള്ള കലർന്ന ചുരിതാർ ആയിരുന്നു അവളുടെ വേഷം. സ്കൂൾ യൂണിഫോമിൽ മാത്രം കണ്ടിട്ടുള്ള എനിക്ക് എന്റെ മാലാഖ കൂടുതൽ സുന്ദരിയായിട്ടു തോന്നി. എന്റെ ഉമ്മ അവളെ പിടിച്ചു ഉമ്മയുടെ അടുത്തിരുത്തി വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി. അനിയെത്തിയും അവളും പെട്ടന്ന് തന്നെ കമ്പനി ആയി. എനിക്ക് ഏറ്റവും സന്തോഷം തരുന്ന നിമിഷങ്ങളായിരുന്നു അത്. എന്റെ ഉമ്മയും അവളുടെ ഉമ്മയും എല്ലാ കാര്യങ്ങളും സംസാരിച്ചു. ഞങ്ങളുടെ നിക്കാഹും ഉറപ്പിച്ചു. നിക്കാഹും കഴിഞ്ഞു സ്കൂളിൽ എത്തിയപ്പോൾ മാലയിട്ടു കൂട്ടുകാർ ഞങ്ങളെ വരവേറ്റു. ഇങ്ങനെയൊരു സന്തോഷം തന്ന ദൈവത്തിനോട് ഞങ്ങൾ രണ്ടു പേരും നന്ദി പറഞ്ഞു. ദൈവാനുഗ്രഹം കൊണ്ട് ഞങ്ങൾ ഇപ്പോഴും നല്ല ഭാര്യാ ഭർത്താക്കന്മാർ ആയി അതിലുപരി നല്ലൊരു സുഹൃത്തുക്കളായി ജീവിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *