പ്രണയനിലാവ് [കുട്ടേട്ടൻ] 157

” അറിയില്ല….. പക്ഷെ ഒരു കാര്യം അറിയാം … ലോകത്തിന്റെ ഏത് കോണിൽ ഉണ്ടെങ്കിലും ഈ വരുന്ന 22 ന് അവൻ തിരുന്നാവായയിൽ അവന്റെ അച്ഛനും അമ്മക്കും ബലിയിടാൻ അവൻ വരും……… ” കബീർ പറഞ്ഞു…..

“ഇന്ന് 15… ആറു ദിവസം കൂടെ കഴിഞ്ഞാൽ അവൻ വരും…… ” കബീർ പറഞ്ഞു……

അനു ഒരു നിമിഷം എന്തോ ആലോചിച്ചു എന്നിട്ട് പെട്ടന്ന് തന്നെ എഴുന്നേറ്റു അവിടെ നിന്നും പോയി…..

വീട്ടിൽ എത്തിയതും അവൾ റൂമിൽ കയറി വാതിൽ അടച്ചു…….. അവൾ സങ്കടം സഹിക്കവയ്യാതെ അവിടെ കണ്ട സാധനങ്ങൾ തല്ലിപൊട്ടിച്ചു ഒരു ഭ്രാന്തിയെ പോലെ അലറി…….

പിന്നീട് എപ്പോഴോ അവൾ തളർന്നു ഉറങ്ങി……..

അടുത്ത ദിവസം രാവിലെ തന്നെ അവൾ ഓഫിസിലേക്ക് വിളിച്ചു ഇന്ന് ലീവ് ആണെന്ന് പറഞ്ഞു എന്നിട്ട് തന്റെ ബാഗ് എടുത്തു ഡ്രസ്സ്‌ പാക്ക് ചെയ്തു നാട്ടിലേക്ക് പോയി… പോകുമ്പോ അവൾ ചില കാര്യങ്ങൾ മനസ്സിൽ ഉറപ്പിച്ചിരുന്നു……..

വീട്ടിൽ എത്തിയതും അവൾ നേരെ അമ്മയുടെ അടുത്തേക്ക് പോയി….

” എനിക്കൊരു കാര്യം അറിയണം……. ” അവൾ ചോദിച്ചു …

” വൈശാഖിനെ പറ്റി അല്ലെ നിനക്ക് അറിയേണ്ടത്….. കബീർ പറഞ്ഞില്ലേ കാര്യങ്ങൾ എല്ലാം……. അത് തന്നെ എനിക്കും പറയാൻ ഒള്ളു…… ”

“ഓഹോ അപ്പൊ എല്ലാരും കൂടെ ചേർന്ന് എന്നെ പറ്റിക്കുകയായിരുന്നു അല്ലെ…. എന്തിനാ അമ്മേ….. ”

” മോളെ…. ഒന്നും വേണം എന്ന് വെച്ച് ചെയ്തത് അല്ല….. അന്ന് വൈശാഖ് ഇവിടെ വന്നു കാര്യങ്ങൾ എല്ലാം പറഞ്ഞു മാത്രമല്ല അവനാണ് നിന്നെ പഠിപ്പിക്കുന്നത് എന്ന് ഒരു കാരണവശാലും നീ അറിയരുത് എന്നും പറഞ്ഞു……. അറിഞ്ഞാൽ ചിലപ്പോ അവനോടുള്ള ദേഷ്യത്തിൽ നീ പഠിത്തം അവസാനിപ്പിച്ചാലോ എന്ന് ഭയന്നിട്ടാ…. അല്ലാതെ നിന്നെ പറ്റിക്കാൻ വേണ്ടി ഒന്നും അല്ല…. മോളെ വൈശാഖ് ഒരു പാവമാ…. നീ ഒരിക്കലും അവനെ വെറുക്കരുത്…… ഈ അമ്മയെ ഓർത്തെങ്കിലും….. ”

” എന്തിനാ അമ്മേ ആ മനുഷ്യനെ വെറുക്കാൻ പോയിട്ട് ഒന്ന് ഓർക്കാൻ പോലും എനിക്ക് അർഹതക ഇല്ല… അത്രക്കും ശപിച്ചിട്ടുണ്ട് ആ പാവത്തിനെ…. എവിടെ ചെന്നു കഴുകിക്കളയും ഞാൻ ഈ പാപങ്ങൾ എല്ലാം… അമ്മയുടെ മകൾക്ക് ആ പാവത്തിനെ തിരിച്ചറിയാൻ പറ്റാതെ പോയല്ലോ അമ്മേ…… ” അവൾ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു……..

” എന്റെ മോൾക്ക്‌ ഇപ്പോ എല്ലാം മനസ്സിലായല്ലോ അത് തന്നെ മതി…. ചെല്ല് പോയി ഒന്ന് ഫ്രഷ് ആയിട്ട് വാ….. ” അവർ അനുവിനോട് പറഞ്ഞു……..

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു… ഇന്ന് 22 …. വൈശാഖ് അവന്റെ അച്ഛനും അമ്മക്കും വേണ്ടി ബലിയിടാൻ വേണ്ടി വരുന്ന ദിവസം.. കബീറും അനുവും പുലർച്ചെ തന്നെ അമ്പലത്തിന്റെ പുറത്തു അവനെയും കാത്തു നിന്നും…. സമയം ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങി….. പെട്ടന്ന് ആണ് അനു ആ കാഴ്ച കണ്ടത്… അവൾ കബീറിനെ വിളിച്ചു അത് കാണിച്ചു കൊടുത്തു….. അത് കണ്ടതും കബീർ അവളോട് മാറി നില്കാൻ പറഞ്ഞു… എന്നിട്ട് അവൻ അങ്ങോട്ട് നടന്നു….

” ഡാ… ”

” ആ കബീറെ നീയോ…. നീയെന്താ ഇവിടെ…. ”

“ഒരു പിടികിട്ടാപുള്ളിയെ തപ്പി ഇറങ്ങിയതാ…. ”

” എന്നിട്ട് കിട്ടിയോ… ”

” ദേ വൈശാഖെ ഇത് അമ്പലം ആണെന്നൊന്നും ഞാൻ നോക്കില്ല പറഞ്ഞേക്കാം…. എവിടെ ആയിരുന്നെടാ ഇത്രേം ദിവസം…. ”

17 Comments

  1. വിരഹ കാമുകൻ???

    ❤❤❤

  2. അറിവില്ലാത്തവൻ

    Poli man

  3. Super!!!!!

  4. adipoli story last entho karanje poyi
    iniyum ithupole nalla kadhakal prathikshikunu

  5. Nice story ❤

  6. വായിക്കാൻ താമസിച്ചു പോയി മനോഹരമായി എഴുതി, ആശംസകൾ…

  7. ഇന്ദുചൂഡൻ

    ???

  8. തൃശ്ശൂർക്കാരൻ ?

    ????????ഇഷ്ടായി

  9. വേട്ടക്കാരൻ

    കുട്ടേട്ടാ,സൂപ്പർ ഒരുചെറിയകഥ അത് അതിമനോഹരമായിട്ടവതരിപ്പിച്ചു.മറ്റൊന്നും പറയാനില്ല.അടിപൊളി..

  10. Nice story
    Super

  11. Poli sadnam ??

  12. ❤️❤️❤️

  13. Aaha kidilan ending????
    Kadha super bro ???????????????

  14. Super story bro

  15. നല്ലൊരു പ്രണയ കഥ. കുറച്ചും കൂടി നീട്ടാമായിരുന്നു കഥ. വായിച്ചു തീർന്നപ്പോള് കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില് എന്നു തോന്നിപ്പോയി. നല്ലൊരു കഥയുമായി വീണ്ടും വരിക കുട്ടേട്ട. ?✌?

Comments are closed.