പ്രണയനിലാവ് [കുട്ടേട്ടൻ] 157

വൈശാഖ് ഒന്നും മനസ്സിലാകാതെ അനുവിന്റെ മുഖത്തേക് നോക്കി….

അത് കണ്ട അനു അവനെയും കൂട്ടി മുറ്റത്തേക്കു നടന്നു…..

” എന്തായി വിശാൽ…… ”

” എന്താവാൻ കുനിച്ചു നിർത്തി കൂമ്പിനിട്ട് രണ്ടെണ്ണം കൊടുത്തപ്പോ എല്ലാം പറഞ്ഞു….. ”

” മ്മ് എന്നിട്ട് ആളെവിടെ….. ”

” ഡോ അവനെ ഇങ്ങ് കൊണ്ടുവാ….. ”

വൈശാഖ് ഒന്നും മനസ്സിലാവാതെ അവിടെ നടക്കുന്നത് നോക്കി നിന്നു….. പെട്ടന്നാണ് അവന്റെ കണ്ണ് പോലീസ് ജീപ്പിൽ നിന്നും ഇറക്കികൊണ്ടു വന്ന ആളുടെ നേരെ നീണ്ടത്….

” പണിക്കർ അങ്കിൾ….. ”

” അതേ…. നീ അച്ഛന്റെ സ്ഥാനം നൽകിയ അതേ പണിക്കർ തന്നെ…. ” അനു പറഞ്ഞു…

” അനു എന്തായിത് എനിക്കൊന്നും മനസ്സിലാകുന്നില്ല… ”

” ഞാൻ പറയാം എല്ലാം..” അവരുടെ ഇടയിലേക്ക് കബീർ കടന്നു വന്നുകൊണ്ടു പറഞ്ഞു…

” ഇത് പണിക്കർ… നിന്റെ അച്ഛനെയും അമ്മയെയും ഇല്ലാണ്ടാക്കിയവൻ…. നിന്റെ അച്ഛന്റെ സ്വത്തുക്കൾ എല്ലാം കൈക്കലാക്കിയവൻ….. ” കബീർ പറഞ്ഞു….

” എന്ത്…. എനിക്കൊന്നും… ”

” മനസ്സിലാക്കിത്തരാം…… ഓർമ്മയുണ്ടോ നിന്റെ അച്ഛനും അമ്മയും ആക്‌സിഡന്റ് ആയ ദിവസം……. അന്ന് നീ കോളേജിൽ വരുന്നില്ല എന്ന് വിളിച്ചു പറഞ്ഞപ്പോൾ ഞാനും ലീവ് ആക്കാം എന്ന് കരുതി…. അങ്ങനെ വീട്ടിൽ ഇരിക്കുമ്പോ ആണ് എന്നെ ബാപ്പ കടയിലേക്ക് വിളിച്ചത്…. അങ്ങനെ കടയിലേക്ക് പോകുന്ന സമയത്ത് ആണ് നിന്റെ അച്ഛനും അമ്മയും കാറിൽ പോകുന്നത് കണ്ടത്…. എന്നെ ക്രോസ്സ് ചെയ്‌ത ഉടനെ തന്നെ ഞാൻ വലിയൊരു ശബ്ദം കേട്ട്…. വണ്ടി നിർത്തി നോക്കിയപ്പോൾ നിന്റെ അച്ഛനും അമ്മയും സഞ്ചരിച്ച കാർ വായുവിൽ ഉയർന്നു പൊങ്ങുന്നത് ആണ് കണ്ടത്….. ഞാൻ വണ്ടി നിർത്തി അടുത്ത് എത്തിയപ്പോഴേക്കും ഇടിച്ച ലോറി നിർത്താതെ പോയി…

ഞാൻ പെട്ടന്ന് തന്നെ കാറിന്റെ അടുത്തേക് ഓടി…. അപ്പോഴേക്കും നാട്ടുകാരും ഓടിക്കൂടിയിരുന്നു….. കാർ വെട്ടിപ്പൊളിച്ചു അവരെ പുറത്തു എടുത്ത്…… നിന്റെ അമ്മക്ക് ബോധം ഇല്ലായിരുന്നു…. അച്ഛൻ ചെറുതായിട്ട് ബോധം ഉണ്ടായിരുന്നു…
ഞാൻ ആണ് അച്ഛന്റെ അടുത്ത് ഉള്ളത് എന്ന് അറിഞ്ഞപോ അദ്ദേഹം എന്റെ കയ്യിൽ പിടി മുറുക്കി…. പെട്ടന്ന് തന്നെ അദ്ദേഹത്തെ ഒരു വണ്ടിയിൽ കയറ്റി കൂടെ ഞാനും കയറി….. എന്റെ മടിയിൽ ഇരിക്കുമ്പോ അച്ഛൻ എന്നോട് ഒരു പേര് പറഞ്ഞു…. പണിക്കർ…… അത് പറഞ്ഞതും അച്ഛന്റെ ബോധം പോയി….. ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മുൻപേ എല്ലാം കഴിഞ്ഞിരുന്നു……… ആകെ തകർന്നിരിക്കുന്ന നിന്നോട് എന്ത് പറയണം എന്നറിയാതെ ഞാൻ വിഷമിച്ചു…. എന്റെ ബാപ്പയോട് പറഞ്ഞപ്പോ അദ്ദേഹം പറഞ്ഞു തത്കാലം നിന്നെ ഒന്നും അറിയിക്കേണ്ട… സത്യം നീ അറിഞ്ഞാൽ അയാൾ നിന്നെയും കൊല്ലാൻ മടിക്കില്ല എന്ന്…. അന്നത്തെ കേസ് അന്വേഷിച്ചിരുന്ന ci ബാപ്പയുടെ സുഹൃത്ത് ആയിരുന്നു…. ബാപ്പ പറഞ്ഞിട്ടാണ് അന്നത്തെ അപകടം ഒരു സാധാരണ അപകടം ആക്കി മാറ്റിയത്…… ” കബീർ പറഞ്ഞു…

17 Comments

  1. വിരഹ കാമുകൻ???

    ❤❤❤

  2. അറിവില്ലാത്തവൻ

    Poli man

  3. Super!!!!!

  4. adipoli story last entho karanje poyi
    iniyum ithupole nalla kadhakal prathikshikunu

  5. Nice story ❤

  6. വായിക്കാൻ താമസിച്ചു പോയി മനോഹരമായി എഴുതി, ആശംസകൾ…

  7. ഇന്ദുചൂഡൻ

    ???

  8. തൃശ്ശൂർക്കാരൻ ?

    ????????ഇഷ്ടായി

  9. വേട്ടക്കാരൻ

    കുട്ടേട്ടാ,സൂപ്പർ ഒരുചെറിയകഥ അത് അതിമനോഹരമായിട്ടവതരിപ്പിച്ചു.മറ്റൊന്നും പറയാനില്ല.അടിപൊളി..

  10. Nice story
    Super

  11. Poli sadnam ??

  12. ❤️❤️❤️

  13. Aaha kidilan ending????
    Kadha super bro ???????????????

  14. Super story bro

  15. നല്ലൊരു പ്രണയ കഥ. കുറച്ചും കൂടി നീട്ടാമായിരുന്നു കഥ. വായിച്ചു തീർന്നപ്പോള് കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില് എന്നു തോന്നിപ്പോയി. നല്ലൊരു കഥയുമായി വീണ്ടും വരിക കുട്ടേട്ട. ?✌?

Comments are closed.