” ഓ അടിയൻ…… ”
അങ്ങനെ അടുത്ത ദിവസം നിന്നെ കാണാൻ ആയി അവന്റെ അച്ഛനും അമ്മയും കോളേജിലേക്ക് വന്നു……. പക്ഷെ…. കോളേജിലേക്ക് വരുന്ന വഴി അവരുടെ കാർ ആക്‌സിഡന്റ് ആയി…… ഇതൊന്നും അറിയാതെ നിന്നെയും സ്വപ്നം a
കണ്ടു ഇരിക്കുന്ന അവനെ തേടിയെത്തിയത് അവന്റെ അച്ഛന്റെയും അമ്മയുടെയും മരണ വാർത്ത ആയിരുന്നു …… അത് കേട്ടതും തകർന്നു പോയി അവൻ………
അവന്റെ അച്ഛന്റെയും അമ്മയുടെയും മരണശേഷം അവൻ വീടിന്റെ പുറത്തു ഇറങ്ങിയില്ല……..
അങ്ങനെ ഞങ്ങൾ എല്ലാരും കൂടെ ചേർന്ന് അവനെ ആശ്വസിപ്പിച്ചു……….
പിന്നീട് അവൻ അവന്റെ അച്ഛന്റെ ബിസിനസ് സ്ഥാപനങ്ങൾ ഏറ്റെടുത്തു…. പക്ഷെ അവിടെയും വിധി അവനെ തോൽപിച്ചു……
അവന്റെ അച്ഛന്റെ ബിസിനസ് പാർട്ണർ ചതിയിലൂടെ എല്ലാ ബിസിനെസ്സുകളും കൈക്കലാക്കി……..
പിന്നീട് എന്ത് ചെയ്യണം എന്നറിയാതെ നിന്ന അവനെ ഞാൻ എന്റെ വീട്ടിലേക്കു കൂട്ടികൊണ്ട് പോയി…… ഇതിനിടയിൽ നിനക്ക് സിവിൽ സെർവിസിന് സെലെക്ഷൻ കിട്ടിയത് അവൻ അറിഞ്ഞു…. നാളുകൾക്കു ശേഷം അന്നാണ് അവന്റെ മുഖത്തു ഞാൻ സന്തോഷം കാണുന്നത്…… നീ ഇവിടെ നിന്നും പോയതിന്റെ അടുത്ത ദിവസം അവൻ നിന്റെ നാട്ടിലേക്കു പോയി…… അവിടെയെത്തിയ അവൻ നേരെ പോയത് നിന്റെ വീട്ടിലേക്കു ആണ്…… നിന്റെ പഠിത്തത്തിനുള്ള എല്ലാ ചിലവും അവൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു…..
അവൻ അത് എന്റെ അടുത്ത് വന്നു പറഞ്ഞപ്പോൾ ഞാൻ അവനോട് ഒരുപാട് ദേഷ്യപ്പെട്ടു…. അന്ന് അവൻ പറഞ്ഞത് എന്താന്ന് അറിയോ….
അവന്റെ പെണ്ണിനെ അവൻ അല്ലാതെ വേറെ ആര് പഠിപ്പിക്കും എന്ന്…..
പിന്നീട് അങ്ങോട്ട് അവൻ നിനക്ക് വേണ്ടി ജീവിക്കുകയായിരുന്നു…. നിന്റെ ഹോസ്റ്റൽ ഫീ exam ഫീ… അതുപോലെ നീ ഉടുക്കുന്ന വസ്ത്രം എല്ലാം അവന്റെ അധ്വാനം ആണ്…..
ഒരിക്കൽ ഞാൻ അവനോട് ചോദിച്ചു….
” എടാ … ഒരു കാര്യം ചോദിച്ചോട്ടെ…. നീ കഷ്ടപ്പെട്ട് അവളെ പഠിപ്പിക്കുന്നുണ്ടല്ലോ….. അവൾ നല്ലൊരു നിലയിൽ എത്തിയാൽ…. അവളുടെ വീട്ടുകാർ നിന്നെ പോലെ ഒരു വർക്ഷോപ് ജോലിക്കാരന് അവളെ കെട്ടിച്ചു തരും എന്ന് നിനക്ക് തോന്നുന്നുണ്ടോ…… ”
” കബീറെ…. നിനക്ക് എന്നെ അറിയാലോ… പ്രതിഫലം മോഹിച്ചു ഞാൻ ആരെയും സഹായിക്കാറില്ല…. പിന്നെ അവളെ എനിക്ക് ഇഷ്ടം ആണ്…. അവൾ എന്നെ സ്വീകരിക്കും എന്ന് എനിക്ക് ഒരു ഉറപ്പും ഇല്ല… പിന്നെ ഇപ്പോ അവളെ സഹായിക്കുന്നത് എന്തിനാ എന്ന് വെച്ചാൽ എന്റെ ഒരു മനസ്സമാധാനത്തിനു വേണ്ടിയാ……. കാരണം അറിഞ്ഞുകൊണ്ടല്ലെങ്കിലും ഞാൻ കാരണം ആ മനസ്സ് ഒരുപാട് വേദനിച്ചിട്ടുണ്ട്……. ഇത് അതിനുള്ള ഒരു പ്രായശ്ചിത്തം ആയിട്ടേ ഞാൻ കൂട്ടുന്നുള്ളു ……. ” വൈശാഖ് പറഞ്ഞു….
അന്ന് നീ കളക്ടർ ആയി ചാർജ് എടുക്കുന്ന അന്ന് അവനും ഉണ്ടായിരുന്നു അവിടെ നിന്നെ ഒരു നോക്ക് കാണാൻ…… ഒരിക്കലും അവൻ നിന്റെ മുന്നിൽ വരണം എന്ന് മനസ്സ് കൊണ്ട് പോലും അവൻ ആഗ്രഹിച്ചിട്ടില്ല…… ഈ കാര്യങ്ങൾ ഒന്നും ഒരിക്കലും നീ അറിയരുത് എന്ന് അവൻ എന്നോട് പറഞ്ഞിരുന്നു…. പക്ഷെ ഇനിയും ഞാൻ പറയാൻ വൈകിയാൽ അത് അവന്റെ അച്ഛനോടും അമ്മയോടും ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ആകും… ഞാൻ ഇത് നിന്നോട് പറഞ്ഞില്ലെങ്കിൽ ആ ആത്മാക്കൾ ഒരിക്കലും എന്നോട് പൊറുക്കില്ല……..
എല്ലാം കേട്ടു കഴിഞ്ഞതും അവൾ തളർന്നിരുന്നു ……………
“വൈശാഖ് ഇപ്പൊ എവിടെ ഉണ്ട്…… ”
❤❤❤
Poli man
Super!!!!!
adipoli story last entho karanje poyi
iniyum ithupole nalla kadhakal prathikshikunu
Nice story ❤
വായിക്കാൻ താമസിച്ചു പോയി മനോഹരമായി എഴുതി, ആശംസകൾ…
Kollam??
???
????????ഇഷ്ടായി
കുട്ടേട്ടാ,സൂപ്പർ ഒരുചെറിയകഥ അത് അതിമനോഹരമായിട്ടവതരിപ്പിച്ചു.മറ്റൊന്നും പറയാനില്ല.അടിപൊളി..
Nice story
Super
Poli sadnam ??
❤️❤️❤️
Aaha kidilan ending????
Kadha super bro ???????????????
Super story bro
നല്ലൊരു പ്രണയ കഥ. കുറച്ചും കൂടി നീട്ടാമായിരുന്നു കഥ. വായിച്ചു തീർന്നപ്പോള് കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില് എന്നു തോന്നിപ്പോയി. നല്ലൊരു കഥയുമായി വീണ്ടും വരിക കുട്ടേട്ട. ?✌?
????