പ്രണയനിലാവ് [കുട്ടേട്ടൻ] 157

അവസാനത്തെ പേജ് എത്തിയതും അതിൽ എഴുതിയിരിക്കുന്നത് കണ്ടു അവൾ ആ ഡയറി തന്റെ മാറോടു ചേർത്തു പൊട്ടിക്കരഞ്ഞു…..

“ഇന്ന് എന്റെ പെണ്ണ് എന്നോട് അവളുടെ ഇഷ്ടം തുറന്നു പറഞ്ഞപ്പോ ഈ ലോകം തന്നെ കീഴടക്കിയ സന്തോഷം ആയിരുന്നു എനിക്ക്……. പക്ഷെ പെട്ടന്നാണ് കബീർ പറഞ്ഞ വാക്കുകൾ എന്റെ കാതിൽ മുഴങ്ങിയത് ……. ഇല്ല ഇപ്പോ ഞാനും അവളെ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞാൽ ഒരുപക്ഷെ അത് അവളുടെ നാട്ടുകാരോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ആയിരിക്കും…. വേണ്ട ഇപ്പൊ ഒന്നും പറയേണ്ട…… ഇപ്പോ ഞാൻ no പറഞ്ഞാൽ അവൾ സങ്കടത്തിൽ എന്തെങ്കിലും ചെയ്തു പോകും വേണ്ട അതിന് പകരം അവളിൽ വാശി ജനിപ്പിക്കണം… എങ്കിലേ അവൾ അവളുടെ ലക്ഷ്യ സ്ഥാനത്തിൽ എത്തു…..

ഞാൻ മനസ്സ് കല്ലാക്കി കൊണ്ട് അവളോട് വായിൽ തോന്നിയത് ഒക്കെ പറഞ്ഞു എന്നിട്ട് അവിടെ നിന്നും പെട്ടന്ന് പോയി…. കാരണം കൂടുതൽ നേരം അവിടെ നിന്നാൽ ഞാൻ പറഞ്ഞതൊക്കെ കള്ളം ആണെന്ന് അവൾക്കു മനസ്സിലാകും മനസ്സിൽ ഒരു ആയിരം വട്ടം ഞാൻ അവളോട് മാപ്പ് ചോദിച്ചു… അവിടെ നിന്നും പോയി…. ”

===================================

ആ ഡയറി വായിച്ചു കഴിഞ്ഞതും പിന്നീട് എന്ത്‌ ഉണ്ടായി എന്നറിയാൻ അവൾ അപ്പോൾ തന്നെ കബീറിന്റെ അടുത്തേക്ക് പോയി……

സമയം ഏകദേശം രാത്രി 8 മണി ആയിരുന്നു…. അവൾ വർക്ഷോപ്പിൽ എത്തിയപ്പോ അവിടെ ആരും ഇല്ലായിരുന്നു…. അവൾ തൊട്ടടുത്ത കടയിൽ പോയി കബീറിന്റെ വീട് എവിടെയാണ് എന്ന് അന്വേഷിച്ചു ….. കടക്കാരൻ പറഞ്ഞത് അനുസരിച്ചു അവൾ അവന്റെ വീട്ടിലേക്ക് പോയി……. അവിടെ എത്തിയതും പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു അവൻ…

അവളെ കണ്ടതും

” എനിക്കറിയാമായിരുന്നു നീ വരും എന്ന്….. വാ അകത്തേക്ക് ഇരിക്കാം…. ” കബീർ അവളെ അകത്തേക്ക് വിളിച്ചു…

” ഐഷു…. രണ്ട് ചായ….. ” കബീർ വിളിച്ചു പറഞ്ഞു ..

‘” നീ ഇരിക്ക്…. ”

അനു ഇരുന്നതും അവളുടെ മുന്നിലായി കബീറും ഇരുന്നു…

” പറ അന്നത്തെ ആ സംഭവത്തിനു ശേഷം പിന്നെന്താ ഉണ്ടായത്………

” അന്ന് അവൻ നേരെ പോയത് വീട്ടിലേക്ക് ആണ്…. വീട്ടിൽ എത്തിയതും അന്നത്തെ സംഭവങ്ങൾ അവൻ അച്ഛനോടും അമ്മയോടും പറഞ്ഞു……

” കണ്ണാ…. നീ ചെയ്തത് ആണ് ശരി …….. കാരണം ഈ പ്രേമത്തിന് കണ്ണും മൂക്കും ഒന്നും ഇല്ല എന്ന് പറയുന്നത് ശരിയാ…….. അവൾ നിന്നെ പ്രേമിച്ചു നടന്നാൽ ചിലപ്പോ നിന്നോടുള്ള ഇഷ്ടം കൊണ്ട് അവളുടെ ആഗ്രഹം തന്നെ വേണ്ട എന്ന് വെക്കും ……. അതുകൊണ്ട് തത്കാലം ഇങ്ങനെ പോകട്ടെ…. അവളുടെ ലക്ഷ്യം നിറവേറ്റുന്ന അന്ന് നമുക്ക് അവളെ ഇങ്ങോട്ട് കൊണ്ടുപോരാം നിന്റെ
പെണ്ണായിട്ട്….. ”

” അതേയ് നിങ്ങൾ എന്ത് വേണേലും തീരുമാനിച്ചോ….. ഞാൻ നാളെ തന്നെ ആ കൊച്ചിനെ കണ്ടു പറയാൻ പോവുകയാ എന്റെ മോന്റെ പെണ്ണായിട്ട് അവൾ തന്നെ മതി എന്ന്…. ” വൈശാഖിന്റെ അമ്മ പറഞ്ഞു……

” അത് വേണോ അമ്മേ…… ” വൈശാഖ് ചോദിച്ചു…

” വേണം….. നീ വരേണ്ട ഞാനും അച്ഛനും നാളെ പോയി അവളെ കണ്ടു സംസാരിക്കട്ടെ …. ”

” ശരി നിങ്ങളുടെ ഇഷ്ടം പോലെ ……. പക്ഷെ ഒരു കാര്യം ഒരിക്കലും അവളുടെ പഠിത്തത്തെ ഈ കാര്യം ബാധിക്കരുത് … കേട്ടല്ലോ….. പിന്നെ ഞാനും പറഞ്ഞിട്ടാണ് അവൾ നിങ്ങളുടെ അടുത്തേക്ക് വന്നത് എന്ന് ഒരു കാരണവശാലും അവൾ അറിയരുത്… കേട്ടല്ലോ…… ”

” ഒന്ന് പോടാ ചെർക്ക……. പ്രേമിച്ച കല്യാണം കഴിച്ച ഞങ്ങളോട് തന്നെ ഇത് പറയണം….. എനിക്ക് അറിയാം അവളെ എങ്ങനെ കയ്യിലെടുക്കണം എന്ന് …. ” അമ്മ പറഞ്ഞു…

17 Comments

  1. വിരഹ കാമുകൻ???

    ❤❤❤

  2. അറിവില്ലാത്തവൻ

    Poli man

  3. Super!!!!!

  4. adipoli story last entho karanje poyi
    iniyum ithupole nalla kadhakal prathikshikunu

  5. Nice story ❤

  6. വായിക്കാൻ താമസിച്ചു പോയി മനോഹരമായി എഴുതി, ആശംസകൾ…

  7. ഇന്ദുചൂഡൻ

    ???

  8. തൃശ്ശൂർക്കാരൻ ?

    ????????ഇഷ്ടായി

  9. വേട്ടക്കാരൻ

    കുട്ടേട്ടാ,സൂപ്പർ ഒരുചെറിയകഥ അത് അതിമനോഹരമായിട്ടവതരിപ്പിച്ചു.മറ്റൊന്നും പറയാനില്ല.അടിപൊളി..

  10. Nice story
    Super

  11. Poli sadnam ??

  12. ❤️❤️❤️

  13. Aaha kidilan ending????
    Kadha super bro ???????????????

  14. Super story bro

  15. നല്ലൊരു പ്രണയ കഥ. കുറച്ചും കൂടി നീട്ടാമായിരുന്നു കഥ. വായിച്ചു തീർന്നപ്പോള് കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില് എന്നു തോന്നിപ്പോയി. നല്ലൊരു കഥയുമായി വീണ്ടും വരിക കുട്ടേട്ട. ?✌?

Comments are closed.