” കുട്ടി പൊയ്ക്കോളൂ……. ക്ലാസ്സ് എവിടെയാ എന്ന് അറിയുമോ…….. ” വൈശാഖ് ചോദിച്ചു….
” ഇല്ല…. ”
” മ്മ് ഇവിടുന്ന് നേരെ പോയി ലെഫ്റ്റ് തിരിഞ്ഞാൽ കുറച്ചു സ്റ്റെപ്പുകൾ കാണാം… അത് കയറി ഇടത്തോട്ട് തിരിഞ്ഞു നേരെ നടന്നാൽ അവിടെ ഒരു ആൽമരം കാണാം അതിന്റെ അടുത്ത് ഉള്ളത് ബിൽഡിങ്ങിൽ സെക്കന്റ് ഫ്ലോറിൽ ആണ് ക്ലാസ്സ്….. ”
” ശരി…. ഏട്ടാ .. thanks…. ” അനാമിക പറഞ്ഞു എന്നിട്ട് അവിടെ നിന്നും പോയി… ”
“മോനെ വൈശാഖെ……. എന്താണ് ഒരു ചാഞ്ചാട്ടം…… ആ പോയ കിളി ഇവിടെ കൂട് കൂട്ടിയോ.. ” കബീർ അവന്റെ നെഞ്ചിൽ തൊട്ട് കൊണ്ട് ചോദിച്ചു.
ജൂൺ 7
ഇന്ന് ഞാൻ അവളെപ്പറ്റി കൂടുതൽ അന്വേഷിച്ചു…… ഒരു പാവം നാട്ടിൻ പുറത്ത് കാരി….. ആ നാട്ടിലെ എല്ലാവരുടെയും പ്രിയപ്പെട്ടവൾ…… അവളുടെ അംഗവൈകല്യം ആരും തന്നെ ചോദ്യം ചെയ്തിരുന്നില്ല….. അല്ലെങ്കി അങ്ങനെ ആരെങ്കിലും അതിന്റെ പേരിൽ അവളെ കളിയാക്കിയാൽ… പിറ്റേ ദിവസം ആ കളിയാക്കിയവൻ അവിടുത്തെ സഹകരണ ആശുപത്രിയിൽ ആയിരിക്കും….. അവളെ പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ എന്തോ വല്ലാത്തൊരു ഇഷ്ടം തോന്നി….. ”
ജൂൺ 8
ഇന്ന് അവളോട് തന്റെ ഇഷ്ടം തുറന്നു പറയണം എന്ന് വിചാരിച്ചു ആണ് കോളേജിൽ പോയത്… പക്ഷെ അവിടെ എത്തി കബീറിനോട് കാര്യം പറഞ്ഞതും….
” “എടാ ഇപ്പോ നീ അവളോട് നിന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ അത് ഒരിക്കലും അവൾ അംഗീകരിച്ചു തരില്ല…… അതിന് പല കാരണങ്ങളും ഉണ്ട്. ..
ഒന്നാമത്തെ കാരണം….. നീ ഒരു പണക്കാരൻ….. അങ്ങനെ ഉള്ള നീ അവളെ സ്നേഹിക്കുന്നത് അവളുടെ ശരീരം കണ്ടിട്ടാണ് അവളെ സ്നേഹിക്കുന്നത് എന്ന് അവൾ പറഞ്ഞാൽ… നിനക്ക് ഒരു മറുപടി പറയാൻ കഴിയില്ല…..
രണ്ടാമത്തെ കാരണം….. അവളുടെ ഏറ്റവും വലിയ ഒരു ആഗ്രഹം പൂർത്തി ആക്കാൻ ആണ് ഈ കോളേജിൽ അവൾ വന്നത്… അത് മറന്നു കൊണ്ട് അവൾ നിന്നെ സ്നേഹിക്കും എന്ന് തോന്നുന്നുണ്ടോ…. ഇനി അങ്ങനെ ഉണ്ടായാൽ തന്നെ അത് അവളെ കണ്ണിലുണ്ണി പോലെ നോക്കുന്ന അവളുടെ നാട്ടുകാരുടെ ചെയ്യുന്നതിൽ വെച്ച് ഏറ്റവും വലിയ ചതി ആയിരിക്കും….. ”
കബീർ പറഞ്ഞു…..
“അപ്പൊ എന്റെ ഇഷ്ടം….. ”
“അത് പറയാൻ ഉള്ള സമയം ആയിട്ടില്ല….. “കബീർ പറഞ്ഞൂ.. .
അവൻ പറഞ്ഞത് അനുസരിച്ചു എന്റെ ഇഷ്ടം അത് ഞാൻ തത്കാലം അവളോട് പറഞ്ഞില്ല…..
എന്നെങ്കിലും ഒരിക്കൽ ഞാൻ പറയും….. ആ ഒരു ദിവസത്തിനായി ഉള്ള കാത്തിരിപ്പ് ആണ് ഇനി…….
==================
അത്രയും വായിച്ചു കഴിഞ്ഞതും അനുവിന്റെ കണ്ണുകൾ നിറഞ്ഞു……
പിന്നീട് ഉള്ള ഓരോ പേജിലും തന്നെ പറ്റി മാത്രമേ എഴുതിയിട്ട് ഉണ്ടായിരുന്നുള്ളു….
അങ്ങനെ ഓരോ പേജും അവൾ വായിച്ചു…
❤❤❤
Poli man
Super!!!!!
adipoli story last entho karanje poyi
iniyum ithupole nalla kadhakal prathikshikunu
Nice story ❤
വായിക്കാൻ താമസിച്ചു പോയി മനോഹരമായി എഴുതി, ആശംസകൾ…
Kollam??
???
????????ഇഷ്ടായി
കുട്ടേട്ടാ,സൂപ്പർ ഒരുചെറിയകഥ അത് അതിമനോഹരമായിട്ടവതരിപ്പിച്ചു.മറ്റൊന്നും പറയാനില്ല.അടിപൊളി..
Nice story
Super
Poli sadnam ??
❤️❤️❤️
Aaha kidilan ending????
Kadha super bro ???????????????
Super story bro
നല്ലൊരു പ്രണയ കഥ. കുറച്ചും കൂടി നീട്ടാമായിരുന്നു കഥ. വായിച്ചു തീർന്നപ്പോള് കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില് എന്നു തോന്നിപ്പോയി. നല്ലൊരു കഥയുമായി വീണ്ടും വരിക കുട്ടേട്ട. ?✌?
????