പ്രണയനിലാവ് [കുട്ടേട്ടൻ] 157

” ഇത് വൈശാഖിന്റെ ഡയറി ആണ്…… അവൻ പോയതിന് ശേഷം ആ room വൃത്തി ആക്കിയപ്പോൾ എനിക്ക് കിട്ടിയതാ….. ഇതിൽ ഉണ്ട്….. നിനക്ക് അറിയാൻ ഉള്ളത് എല്ലാം…… ” കബീർ ആ ഡയറി അവൾക്കു നേരെ നീട്ടികൊണ്ട് പറഞ്ഞു…..

അവൾ അത് വാങ്ങി തുറന്നു നോക്കാൻ നിന്നതും

” മാഡം വണ്ടി റെഡി ആയി പോകാം…… ” ഡ്രൈവർ വന്നു പറഞ്ഞു….

അത് കേട്ടതും അനാമിക കബീറിനെ ഒന്ന് നോക്കി എന്നിട്ട് വണ്ടിയിൽ കയറി അവിടെ നിന്നും പോയി……

” കുമാരേട്ടാ…. വീട്ടിലേക്കു പോകാം…. ” അവൾ പറഞ്ഞു…

” ശരി മാഡം…. ”

വീട്ടിൽ എത്തിയതും അവൾ നേരെ തന്റെ റൂമിലേക്ക് ചെന്നു……

അവിടെ എത്തി അവൾ ആ ഡയറി തുറന്നു നോക്കി……

” എന്റെ പ്രണയം….. ”

ആദ്യത്തെ പേജിൽ എഴുതിയ വാക്കുകൾ അവൾ വായിച്ചു…

2014 ജൂൺ 5

” നാളെ ആണ് കോളേജ് തുറക്കുന്നത്…….. ഇത്തവണ സീനിയർ ആയത് കൊണ്ട് അതിന്റെ ഒരു ഹുങ്ക് ഉണ്ടായിരുന്നു… കാരണം വേറെ ഒന്നും അല്ല ജൂനിയർസിനെ റാഗ് ചെയ്യാല്ലോ…… എന്തായാലും നാളെ കാണാം പൂരം….. ”

ജൂൺ 6

” ഇന്ന് രാവിലെ നേരത്തെ തന്നെ കോളേജിൽ എത്തി….. ഞാൻ അവിടെ എത്തിയപ്പോഴേക്കും നമ്മുടെ വാനരപ്പട നേരത്തെ ലാൻഡ് ചെയ്തിട്ടുണ്ടായിരുന്നു………. അങ്ങനെ കോളേജിൽ പുതുതായി വരുന്ന കുട്ടികളെ നോക്കികൊണ്ട് ഇരിക്കുമ്പോ ആണ് എന്റെ കണ്ണിൽ ആ മുഖം ഉടക്കിയത്….. എന്താ എന്നറിയില്ല അവളെ കണ്ടപ്പോ തന്നെ മനസ്സിൽ ഒരു സ്പാർക്‌ അടിച്ചത് പോലെ……. ഞാൻ അവളെ അടുത്തേക്ക് വിളിപ്പിച്ചു…. അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചതു ഞാൻ കണ്ടു……. അവൾ അടുത്ത് എത്തിയതും ”

” എന്താടി നിന്റെ പേര്….. ”

കബീർ ചോദിച്ചു…

” അനാമിക….. ” അവൾ തന്റെ ചുരിദാറിന്റെ ഷാൾ വലത്തേ കൈകൊണ്ടു ശരിയാക്കി…. എന്തോ മറക്കാൻ ശ്രമിക്കുന്നത് പോലെ ആയിരുന്നു അവൾ പെരുമാറിയത്…..

” ഏതാ ബാച്ച്….. ”

ba ഹിസ്റ്ററി……

” മ്മ് അപ്പൊ മോളെ….. നിനക്ക് ഡാൻസ് അറിയുമോ…. ”

” ഇല്ല… ”

” ആണോ എങ്കിൽ മോള് ഇന്ന് ഇവിടെ ഡാൻസ് കളിച്ചിട്ട് പോയാൽ മതി……. ”

അത് കേട്ടതും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു……

” എന്താടി പറഞ്ഞത് കേട്ടില്ലേ…. ” എന്നും ചോദിച്ചു കൊണ്ട് കൂട്ടത്തിൽ ഒരുത്തൻ അവളെ മുന്നോട്ടു തള്ളി…… പെട്ടന്നായത് കൊണ്ട് അവൾ മുന്നോട്ടു വീണു പോയി…..

അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്….. അവളുടെ ഇടത്തെ കൈ പാതിയെ ഒള്ളു എന്നത്… അത് കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു നീറ്റൽ… ഞാൻ പെട്ടന്ന് തന്നെ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു…..

” sorry….. ” ഞാൻ പറഞ്ഞു… എന്നിട്ട് താഴെ വീണു കിടന്ന ബാഗ് അവൾക്കു എടുത്ത് കൊടുത്ത്….

17 Comments

  1. വിരഹ കാമുകൻ???

    ❤❤❤

  2. അറിവില്ലാത്തവൻ

    Poli man

  3. Super!!!!!

  4. adipoli story last entho karanje poyi
    iniyum ithupole nalla kadhakal prathikshikunu

  5. Nice story ❤

  6. വായിക്കാൻ താമസിച്ചു പോയി മനോഹരമായി എഴുതി, ആശംസകൾ…

  7. ഇന്ദുചൂഡൻ

    ???

  8. തൃശ്ശൂർക്കാരൻ ?

    ????????ഇഷ്ടായി

  9. വേട്ടക്കാരൻ

    കുട്ടേട്ടാ,സൂപ്പർ ഒരുചെറിയകഥ അത് അതിമനോഹരമായിട്ടവതരിപ്പിച്ചു.മറ്റൊന്നും പറയാനില്ല.അടിപൊളി..

  10. Nice story
    Super

  11. Poli sadnam ??

  12. ❤️❤️❤️

  13. Aaha kidilan ending????
    Kadha super bro ???????????????

  14. Super story bro

  15. നല്ലൊരു പ്രണയ കഥ. കുറച്ചും കൂടി നീട്ടാമായിരുന്നു കഥ. വായിച്ചു തീർന്നപ്പോള് കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില് എന്നു തോന്നിപ്പോയി. നല്ലൊരു കഥയുമായി വീണ്ടും വരിക കുട്ടേട്ട. ?✌?

Comments are closed.