പ്രണയനിലാവ് [കുട്ടേട്ടൻ] 157

വൈശാഖ് പോകുന്നതും നോക്കി കബീർ അവിടെ തന്നെ നിന്നു……

========================

ദിവസങ്ങൾ പോയികൊണ്ടേ ഇരുന്നു……. ഇതിനിടയിൽ വൈശാഖ് ജോലി ചെയ്തിരുന്ന വർക്ക്‌ ഷോപ്പിനു മുന്നിലൂടെ പലതവണ അനാമിക പോയി അപ്പോഴൊക്ക അവൾ അങ്ങോട്ട്‌ നോക്കിയപ്പോൾ വൈശാഖിനെ അവൾ കണ്ടില്ല….. നോക്കരുത് എന്ന് പലതവണ തന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും എന്തോ അവിടെ എത്തുമ്പോ അവളുടെ കണ്ണുകൾ അറിയാതെ അങ്ങോട്ട്‌ നോക്കിപോയി…… അങ്ങനെ ഇരിക്കെ ഒരു ദിവസം അവളുടെ കാർ ആ വർക്ഷോപ്പിനു മുന്നിൽ വെച്ച് കേടായി……..

ഡ്രൈവർ വർക്ഷോപ്പിൽ പോയി മെക്കാനിക്കിനെ കൂട്ടികൊണ്ട് വന്നു……. കാർ നന്നാക്കികൊണ്ട് ഇരിക്കുന്നതിനിടയിൽ അവൾ കാറിൽ നിന്നും ഇറങ്ങി…. അപ്പോഴാണ് അവൾ കബീർ അങ്ങോട്ട് വരുന്നത് കണ്ടത്…..

” കബീർ … ” അവൾ വിളിച്ചു ..

അനാമികയെ കണ്ടതും അവന്റെ മുഖത്തു ദേഷ്യം ഇരച്ചു കയറി…..

” അല്ല ആരിത് കളക്ടർ മേടമോ…. എന്ത് പറ്റി…”

കബീർ തന്റെ ദേഷ്യം മറച്ചുപിടിച്ചു കൊണ്ട് ചോദിച്ചു

” കബീർ വൈശാഖ് എവിടെ….. ”

” അവനെ എന്തിനാ നീ അന്വേഷിക്കുന്നത്…….. അല്ലെങ്കിലും അവൻ നിന്റെ ശത്രു അല്ലെ….. ”

” കബീർ ചോദിച്ചതിന് മറുപടി പറ”

” എന്തിനാ…. ഇനിയും ആ പാവത്തിനെ വേദനിപ്പിക്കാൻ ആണോ….. ”

” അത് പിന്നെ…. ”

” മതി ഒന്നും പറയേണ്ട…. നീ അല്ലെ അവനോട് പറഞ്ഞത് അബദ്ധത്തിൽ പോലും നിന്റെ കണ്മുന്നിൽ വന്നു പോകരുത് എന്ന്…. അതുകൊണ്ട് അവൻ പോയി…… ”

” പോയെന്നോ എങ്ങോട്ട്…….. ”

” അറിഞ്ഞിട്ടിപ്പോ എന്തിനാ…. തേടിപ്പിടിച്ചു പകരം വീട്ടാനോ…… ”

” പകരം വീട്ടാൻ മാത്രം ശത്രുത ഒന്നും എനിക്ക് അവനോട് ഇല്ല… പിന്നെ അന്ന് അവനെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടപ്പോ അറിയാതെ പറഞ്ഞുപോയതാ….. ”

” പറഞ്ഞുപോയതു അല്ല പറയിപ്പിച്ചതാ അവൻ തന്നെ….. ” കബീർ പറഞ്ഞു

” മനസിലായില്ല…… ”

“മനസ്സിലാവില്ല…. നിനക്ക് എന്നല്ല ഒരുത്തനും വൈശാഖിനെ മനസ്സിലാവില്ല…. അല്ലെങ്കി മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല……. നിന്റെ ഇപ്പോഴത്തെ ഈ പദവി ഉണ്ടല്ലോ…. അതുപോലും അവന്റെ ഔദാര്യമാണ്….. ”

കബീർ അവസാനം പറഞ്ഞത് കേട്ട് മനസ്സിലാവാതെ അനാമിക നിന്നു….

” നീയെന്താ പറഞ്ഞെ……. ”

” വേണ്ട അനു…. അതൊരു അടഞ്ഞ പുസ്തകം ആണ്…… ”

” കബീറെ പറ എനിക്ക് അറിയണം എന്താ നടന്നത് എന്ന്…… ”

” നിർബന്ധം ആണോ…. ”

” വേണം……. ”

കബീർ ഒരു നിമിഷം ഒന്ന് ആലോചിച്ചു….. എന്നിട്ട് പറഞ്ഞു…

” ഒരു മിനുട്ട് ഞാൻ ഇപ്പൊ വരാം….. ”

എന്ന് പറഞ്ഞു കബീർ നേരെ വർക്ഷോപ്പിലേക് പോയി …. അല്പസമയം കഴിഞ്ഞതും അവൻ പുറത്തേക്ക് വന്നു…… വരുമ്പോൾ അവന്റെ കയ്യിൽ ഒരു ഡയറിയും ഉണ്ടായിരുന്നു…..

17 Comments

  1. വിരഹ കാമുകൻ???

    ❤❤❤

  2. അറിവില്ലാത്തവൻ

    Poli man

  3. Super!!!!!

  4. adipoli story last entho karanje poyi
    iniyum ithupole nalla kadhakal prathikshikunu

  5. Nice story ❤

  6. വായിക്കാൻ താമസിച്ചു പോയി മനോഹരമായി എഴുതി, ആശംസകൾ…

  7. ഇന്ദുചൂഡൻ

    ???

  8. തൃശ്ശൂർക്കാരൻ ?

    ????????ഇഷ്ടായി

  9. വേട്ടക്കാരൻ

    കുട്ടേട്ടാ,സൂപ്പർ ഒരുചെറിയകഥ അത് അതിമനോഹരമായിട്ടവതരിപ്പിച്ചു.മറ്റൊന്നും പറയാനില്ല.അടിപൊളി..

  10. Nice story
    Super

  11. Poli sadnam ??

  12. ❤️❤️❤️

  13. Aaha kidilan ending????
    Kadha super bro ???????????????

  14. Super story bro

  15. നല്ലൊരു പ്രണയ കഥ. കുറച്ചും കൂടി നീട്ടാമായിരുന്നു കഥ. വായിച്ചു തീർന്നപ്പോള് കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില് എന്നു തോന്നിപ്പോയി. നല്ലൊരു കഥയുമായി വീണ്ടും വരിക കുട്ടേട്ട. ?✌?

Comments are closed.