പ്രണയനിലാവ് [കുട്ടേട്ടൻ] 157

“വേണ്ടിയിരുന്നില്ല ഒന്നും…….. അവനെ വീണ്ടും കണ്ടുമുട്ടരുതേ എന്ന് പ്രാർത്ഥിച്ചിട്ടുണ്ട്……. ഒരുതരത്തിൽ പറഞ്ഞാൽ അവനോടുള്ള വാശിക്ക് വേണ്ടി ആണ് ഇന്ന് ഞാൻ ഒരു കളക്ടർ ആയതു……. പക്ഷെ ഇങ്ങനെ ഒരു കൂടിക്കാഴ്ച ഒരിക്കലും പ്രതീക്ഷിച്ചില്ല…… ”

അവൾ ഓരോന്ന് ഓർത്തു പതുക്കെ കണ്ണുകൾ അടച്ചു. …

================================

“അപ്പോൾ നിന്റെ തീരുമാനത്തിൽ മാറ്റം ഇല്ല…. അല്ലെ ”

തന്റെ ഡ്രെസ്സുകൾ ബാഗിലേക്ക് എടുത്ത് വെക്കുകയായിരുന്ന വൈശാഖിനോട് അവന്റെ ഒരേ ഒരു സുഹൃത്ത് ആയ കബീർ ചോദിച്ചു…

“ഇല്ല…. എനിക്ക് പോയെ പറ്റൂ…… ”

“ശരി നിനക്ക് പോകാം ഞാൻ തടയില്ല…. പക്ഷെ അതിന് മുൻപ് ഒരു കാര്യം ചോദിച്ചോട്ടെ…. ”

വൈശാഖ്, കബീറിനെ ഒന്ന് നോക്കി….

“എന്തിന് വേണ്ടിയിട്ടാ നീ ഇത്രയും നാൾ കഷ്ടപെട്ടതു……..? “കബീർ ചോദിച്ചു…

അത് കേട്ടതും വൈശാഖിന്റെ തല താഴ്ന്നു…

“എന്തെ ഉത്തരം പറയാൻ ഇല്ലേ……. ”

“എടാ ഞാൻ….. ”

“മിണ്ടരുത് നീ……. അവൾക്കു വേണ്ടി രാവും പകലും കഷ്ടപെട്ടതു ഒന്നും എനിക്ക് കണ്ടില്ല എന്ന് നടിക്കാൻ ആവില്ല……. എടാ പ്രണയം മനസ്സിൽ അല്ല കൊണ്ടുനടക്കേണ്ടത്…… ഇനിയെങ്കിലും അത് നീ മനസ്സിലാക്ക്……. ഇപ്പോഴും വൈകിയിട്ടില്ല …… നിന്റെ പ്രണയം അത് നീ അവളോട്‌ തുറന്നു പറയണം….. ”

” ഇല്ല…… ”

“എന്തുകൊണ്ട്……. ”

“കാരണം നിനക്ക് തന്നെ അറിയാം….. ”

“അബദ്ധത്തിൽ പോലും അവളുടെ മുന്നിൽ ചെല്ലാൻ എനിക്ക് കഴിയില്ല……. ഈ നാട്ടിൽ നിന്നാൽ അവൾക്കു എന്നെ വീണ്ടും കാണേണ്ടി വരും അതുകൊണ്ട് ഞാൻ പോകുവാ…… പിന്നെ അവളെ കാണുമ്പോൾ ഒരു കാര്യം നീ പറയണം എന്നെ വെറുക്കരുത് എന്ന് ……. പിന്നെ എന്റെ പ്രണയം അത് എന്റെ ഉള്ളിൽ തന്നെ ഇരുന്നോട്ടെ……… അവൾ എന്നും സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടാൽ മതി എനിക്ക്…… ഇനിയും സംസാരിച്ചു നിന്നാൽ ശരിയാകില്ല…… ഞാൻ ഇറങ്ങുവാ…… പിന്നെ കൂടെ നീ വരണ്ട… ഞാൻ ഒരു ഓട്ടോ പിടിച്ചു പോയ്കോളാം. ……. ”

വൈശാഖ് പറഞ്ഞു…

“ഡാ…. ഇത് വെച്ചോ…. പിന്നെ നീ എങ്ങോട്ടാണ് പോകുന്നത് എന്ന് ഞാൻ ചോദിക്കുന്നില്ല…. എവിടെ ആയാലും വിളിക്കണം നീ…… ” കബീർ അവന്റെ കയ്യിൽ കുറച്ചു പണം കൊടുത്തിട്ട് പറഞ്ഞു…..

“മ്മ്…. ഞാൻ വിളിക്കാം…….. ”

17 Comments

  1. വിരഹ കാമുകൻ???

    ❤❤❤

  2. അറിവില്ലാത്തവൻ

    Poli man

  3. Super!!!!!

  4. adipoli story last entho karanje poyi
    iniyum ithupole nalla kadhakal prathikshikunu

  5. Nice story ❤

  6. വായിക്കാൻ താമസിച്ചു പോയി മനോഹരമായി എഴുതി, ആശംസകൾ…

  7. ഇന്ദുചൂഡൻ

    ???

  8. തൃശ്ശൂർക്കാരൻ ?

    ????????ഇഷ്ടായി

  9. വേട്ടക്കാരൻ

    കുട്ടേട്ടാ,സൂപ്പർ ഒരുചെറിയകഥ അത് അതിമനോഹരമായിട്ടവതരിപ്പിച്ചു.മറ്റൊന്നും പറയാനില്ല.അടിപൊളി..

  10. Nice story
    Super

  11. Poli sadnam ??

  12. ❤️❤️❤️

  13. Aaha kidilan ending????
    Kadha super bro ???????????????

  14. Super story bro

  15. നല്ലൊരു പ്രണയ കഥ. കുറച്ചും കൂടി നീട്ടാമായിരുന്നു കഥ. വായിച്ചു തീർന്നപ്പോള് കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില് എന്നു തോന്നിപ്പോയി. നല്ലൊരു കഥയുമായി വീണ്ടും വരിക കുട്ടേട്ട. ?✌?

Comments are closed.