എല്ലാം കേട്ടു കഴിഞ്ഞതും വൈശാഖിന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് കത്തിജ്വലിച്ചു…. അവന്റെ അപ്പോഴത്തെ ഭാവം കണ്ടു അനുവിന്റെ മുഖത്തു ഭയം നിഴലിച്ചു…. അവൾ കബീറിനെ നോക്കി….. അത് കണ്ട അവൻ പേടിക്കേണ്ട എന്ന രീതിയിൽ തലയാട്ടി..
എല്ലാവരും നോക്കി നിൽക്കെ…. നിമിഷ നേരം കൊണ്ട് വൈശാഖ് പണിക്കരുടെ മുന്നിലേക്ക് എത്തി….. അയാളെ തലങ്ങും വിലങ്ങും തല്ലി..
പോലീസുകാർ വൈശാഖിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ വിശാൽ അവരെ തടഞ്ഞു നിർത്തി….
” എന്തിനാ…. എന്റെ അച്ഛനെയും അമ്മയെയും കൊന്നു കളഞ്ഞത്….. ഒരു ഏട്ടനെ പോലെ അല്ലെ തന്നെ എന്റെ അച്ഛൻ കണ്ടിട്ടുള്ളു… ഒരു വാക്ക് പറഞ്ഞാൽ പോരായിരുന്നോ… എല്ലാം താറുമായിരുന്നല്ലോ എന്റെ അച്ഛൻ….. ” വൈശാഖ് ഓരോന്ന് പറഞ്ഞു ഒരു ഭ്രാന്തനെ പോലെ അലറിക്കൊണ്ട് അയാളെ അടിച്ചു നിലംപരിശാക്കി……
ഇനിയും നോക്കി നിന്നാൽ കൈവിട്ട് പോകും എന്ന് അറിയാവുന്നത് കൊണ്ട് വിശാൽ പോലീസ് കാരോട് അവനെ പിടിച്ചു മാറ്റാൻ പറഞ്ഞു…… എല്ലാവരും പിടിച്ചു മാറ്റിയിട്ടും കലിയടങ്ങാതെ അവൻ വിറഞ്ഞു തുള്ളി… അതുകണ്ട അനു അവന്റെ അടുത്തേക്ക് ചെന്നു…..
” വൈശാഖ് pls… കണ്ട്രോൾ…. ”
അനു അത് പറഞ്ഞതും അവൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു……
” അയാളെ എടുത്തു ജീപ്പിലോട്ട് ഇടെടോ…. ” വിശാൽ പറഞ്ഞു..
പോലീസുകാർ വന്നു പണിക്കരെ താങ്ങിപിടിച്ചു ജീപ്പിലേക്ക് കയറ്റി…… അതിന് ശേഷം അവർ അവിടെ നിന്നും പോയി….
ദിവസങ്ങൾ കഴിഞ്ഞു…..
വൈശാഖിനു അവന്റെ സ്വത്തുക്കൾ തിരിച്ചു കിട്ടി……… അവൻ ബിസ്നെസ്സ് നോക്കി നടത്താൻ തുടങ്ങി…..
ഇന്ന് വൈശാഖിന്റെയും അനുവിന്റെയും കല്യാണം ആണ്…… ഗുരുവായൂർ അമ്പലത്തിൽ വെച്ചു സാക്ഷാൽ ശ്രീ കൃഷ്ണന്റെ നടയിൽ വെച്ചു വൈശാഖ് അനുവിന്റെ കഴുത്തിൽ താലി കെട്ടി ………
=============================
രണ്ട് വർഷങ്ങൾക്ക് ശേഷം…..
” നിന്റെ മുഖത്തെ ടെൻഷൻ കണ്ടാൽ തോന്നുമല്ലോ നീയാണ് പ്രസവിക്കാൻ കിടക്കുന്നതു എന്ന്…… ”
ലേബർ റൂമിനു വെളിയിൽ വൈശാഖിന്റെ നടത്തം കണ്ടു കബീർ ചോദിച്ചു…
” ഓ ഈ പറയുന്ന ആള് പിന്നെ… എന്നെകൊണ്ട് പറയിപ്പിക്കേണ്ട…. ” വൈശാഖ് അല്പം ദേഷ്യത്തോടെ പറഞ്ഞു…..
അതുകേട്ട കബീർ 32 പല്ലും കാട്ടി ഒന്ന് ഇളിച്ചു കാണിച്ചു….
” അനാമികയുടെ കൂടെ ആരാ ഉള്ളത്….. ”
സിസ്റ്റർ ചോദിച്ചു…
” എന്താ sister….. ”
വൈശാഖ് മുന്നോട്ടു വന്നു…. കൂടെ അനുവിന്റെ അമ്മയും വൈശാഖിനെ ഒന്ന് ഇരുത്തി നോക്കിയതും
” അനാമിക പ്രസവിച്ചു…… കുട്ടിയെ ഇപ്പോ കൊണ്ടുവരും..” എന്നും പറഞ്ഞു അകത്തേക്ക് പോയി….
❤❤❤
Poli man
Super!!!!!
adipoli story last entho karanje poyi
iniyum ithupole nalla kadhakal prathikshikunu
Nice story ❤
വായിക്കാൻ താമസിച്ചു പോയി മനോഹരമായി എഴുതി, ആശംസകൾ…
Kollam??
???
????????ഇഷ്ടായി
കുട്ടേട്ടാ,സൂപ്പർ ഒരുചെറിയകഥ അത് അതിമനോഹരമായിട്ടവതരിപ്പിച്ചു.മറ്റൊന്നും പറയാനില്ല.അടിപൊളി..
Nice story
Super
Poli sadnam ??
❤️❤️❤️
Aaha kidilan ending????
Kadha super bro ???????????????
Super story bro
നല്ലൊരു പ്രണയ കഥ. കുറച്ചും കൂടി നീട്ടാമായിരുന്നു കഥ. വായിച്ചു തീർന്നപ്പോള് കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില് എന്നു തോന്നിപ്പോയി. നല്ലൊരു കഥയുമായി വീണ്ടും വരിക കുട്ടേട്ട. ?✌?
????