പ്രണയനിലാവ് [കുട്ടേട്ടൻ] 157

” മിണ്ടിപ്പോകരുത്……. ഇയാള് ആള് കൊള്ളാലോ…. എല്ലാം ചെയ്തു വെച്ചിട്ട് ഞാൻ ഒന്നും അറിഞ്ഞില്ല നാരായണ എന്നും പറഞ്ഞു നടക്കുകയാ അല്ലെ……. ”

” കബീർ എല്ലാം പറഞ്ഞു അല്ലെ……. ”

അത് പറഞ്ഞതും അനു വൈശാഖിന്റെ കരണം നോക്കി ഒന്ന് കൊടുത്തു…..

പ്രതീക്ഷിക്കാതെ ഉള്ള അടി ആയതു കൊണ്ട് കിളികൾ ഏതിലൂടെയാ പോയത് എന്ന് അവന് പോലും മനസ്സിലായില്ല……

അവൻ സ്വബോധത്തിലേക്ക് വന്നതും കണ്ണ് നിറച്ചു നിൽക്കുന്ന അനുവിനെ ആണ് കാണുന്നത്…

” അടി കിട്ടിയത് എനിക്ക് എന്നിട്ട് നിന്നു കരയുന്നത് കണ്ടില്ലേ കുരിപ്പ്….. ഹൗ… എന്റെ കവിൾ പോയി….. ”

അവൻ തന്റെ കവിൾ തലോടി കൊണ്ട് പറഞ്ഞു….. പെട്ടന്നാണ് അനു അവനെ പോയി കെട്ടിപിടിച്ചത്……

” എന്തിനാ ഇത്രേം കാലം എന്നോട് മറച്ചു വെച്ചത്…. ഒരൊറ്റ തവണ എങ്കിലും പറഞ്ഞൂടായിരുന്നോ………… ” അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കരഞ്ഞുകൊണ്ട് പറഞ്ഞു ….

” പറയാൻ പേടിച്ചിട്ടാ പെണ്ണെ….. അന്ന് നീ നിന്റെ ഇഷ്ടം എന്നോട് പറഞ്ഞപ്പോ ഒരുപാട് സന്തോഷം തോന്നി….

ഇന്ന് നീ നല്ലൊരു അവസ്ഥയിൽ എത്തിയപ്പോ എന്റെ അവസ്ഥ നേരെ തിരിച്ചു ആയിരുന്നല്ലോ…. ആ സമയത്ത് ഞാൻ നിന്റെ മുന്നിൽ വന്നു ഇഷ്ടം ആണെന്ന് പറഞ്ഞാൽ ചിലപ്പോൾ എന്റെ ചങ്ക് തകർന്നു പോകും .. അതുകൊണ്ടാ….. ”

” ഹലോ…. ഇത് നിങ്ങളുടെ ബെഡ്‌റൂം അല്ല പോലീസ് സ്റ്റേഷൻ ആണ്….. ” അർജ്ജുൻ അകത്തേക്ക് കയറി കൊണ്ട് പറഞ്ഞു….

” സോറി…. ” വൈശാഖ് പറഞ്ഞു….

” ഒന്ന് പോടാപ്പാ…. പിന്നെ കല്യാണം വിളിക്കാൻ മറക്കണ്ട……. ” അർജ്ജുൻ പറഞ്ഞു…..

” ഓ ശരി sir……. ” വൈശാഖ് പറഞ്ഞു….

അവിടെ നിന്നും രണ്ടാളും പുറത്ത് ഇറങ്ങിയതും വൈശാഖ് കണ്ടു തന്നെയും നോക്കി ചിരിച്ചു നിക്കുന്ന കബീറിനെ………

” ഹാപ്പി ആയില്ലേ bro…. ”

കബീർ ചോദിച്ചു……

വൈശാഖ് അനുവിനെ ഒന്ന് നോക്കി…… എന്നിട്ട് പറഞ്ഞു അതേ….

പിന്നെ എനിക്ക് നിന്റെ വണ്ടി ഒന്ന് വേണം…. ഒരു സ്ഥലം വരെ പോകാൻ ആണ്…

” അതിനെന്താ… ന്നാ ഇപ്പൊ തന്നെ പൊക്കോ…. ” കബീർ പറഞ്ഞു….

വൈശാഖും അനുവും വണ്ടിയിൽ കയറി..
അവൻ നേരെ പോയത് അവന്റെ പഴയ വീട്ടിലേക്കു ആണ്…..

അവിടെ എത്തിയതും അവൻ അനുവിനെയും കൊണ്ട് വീടിന്റെ മുറ്റത്തേക്ക് കയറി… അവൻ നേരെ പോയത് അവന്റെ അച്ഛനെയും അമ്മയെയും മറവ് ചെയ്ത സ്ഥലത്തേക്ക് ആണ്…..

” അച്ഛാ അമ്മേ….. ദേ നിങ്ങളോട് പറഞ്ഞ വാക്ക് ഞാൻ പാലിച്ചു….. ഇന്ന് മുതൽ ഞാൻ ഒറ്റക്കല്ല… കൂട്ടിന് എന്റെ അനുവും ഉണ്ട്… കൂടെ…… ഞങ്ങളെ അനുഗ്രഹിക്കണം…… ”

അവൻ അവിടെ നിന്നു പറഞ്ഞു….

അനു അവന്റെ തോളിൽ കൈ വെച്ചു… അവൻ തിരിഞ്ഞു നോക്കി……

” ഇഷ്ടം ആയിരുന്നു നിന്നെ ഒരുപാട്….. നിന്നെ എനിക്ക് വേണ്ടി ചോദിക്കാൻ അന്ന് നിന്നെ തേടി വരുമ്പോൾ ആണ്…. ”

” വേണ്ട… ഒന്നും പറയേണ്ട എനിക്ക് അറിയാം എല്ലാം……… പിന്നെ ഇത്രയും കാലം എനിക്ക് വേണ്ടി കഷ്ടപെട്ടതു അല്ലെ……. എന്റെ വക ഒരു ചെറിയ സമ്മാനം ഉണ്ട്……. ” അനു പറഞ്ഞതും വീടിന്റെ മുറ്റത്തേക്ക് കുറച്ചു പോലീസ് വാഹനങ്ങൾ വന്നു നിന്നു…

17 Comments

  1. വിരഹ കാമുകൻ???

    ❤❤❤

  2. അറിവില്ലാത്തവൻ

    Poli man

  3. Super!!!!!

  4. adipoli story last entho karanje poyi
    iniyum ithupole nalla kadhakal prathikshikunu

  5. Nice story ❤

  6. വായിക്കാൻ താമസിച്ചു പോയി മനോഹരമായി എഴുതി, ആശംസകൾ…

  7. ഇന്ദുചൂഡൻ

    ???

  8. തൃശ്ശൂർക്കാരൻ ?

    ????????ഇഷ്ടായി

  9. വേട്ടക്കാരൻ

    കുട്ടേട്ടാ,സൂപ്പർ ഒരുചെറിയകഥ അത് അതിമനോഹരമായിട്ടവതരിപ്പിച്ചു.മറ്റൊന്നും പറയാനില്ല.അടിപൊളി..

  10. Nice story
    Super

  11. Poli sadnam ??

  12. ❤️❤️❤️

  13. Aaha kidilan ending????
    Kadha super bro ???????????????

  14. Super story bro

  15. നല്ലൊരു പ്രണയ കഥ. കുറച്ചും കൂടി നീട്ടാമായിരുന്നു കഥ. വായിച്ചു തീർന്നപ്പോള് കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില് എന്നു തോന്നിപ്പോയി. നല്ലൊരു കഥയുമായി വീണ്ടും വരിക കുട്ടേട്ട. ?✌?

Comments are closed.