പെങ്ങളുട്ടി 389

വളരെ കഷ്ടപ്പെട്ടാണ് പുറത്ത് കടന്നത്…
ഓടി ഒന്നാം ക്ലാസ്സിലെത്തുമ്പോൾ നെജ്ജിടിപ്പ് ഇരട്ടിച്ചിരുന്നു..

ആദ്യനോട്ടത്തിൽ അവളെ കണ്ടില്ല. ക്ലാസ്സിനകത്തും പുറത്തുമായി പിന്നേം തിരഞ്ഞു…

ഇല്ല…

വേറെ ആരെങ്കിലും…

ഇനി കുട്ടിയോളെപിടുത്തക്കാർ.!!

മനസ്സ് വല്ലാതെ പിടഞ്ഞു..
ഹൃദയം പൊട്ടുന്നപോലെ തോന്നി..
ശബ്ദം ഇല്ലാതായി…

കണ്ണ് നിറഞ്ഞ് നിന്നിരുന്ന എന്നോട് ആരോ പറഞ്ഞു…
അവള് പോയല്ലോ എന്ന്..!!

ഇല്ല..
ഞാനില്ലാതെ അവൾ പോവില്ല

ഞാൻ പറഞ്ഞിരുന്നതല്ലേ…

എന്നിലെ സകല നിയത്രണങ്ങളും നഷ്ടപ്പെട്ടിരുന്നു….

എന്ത് ചെയ്യണം ആരോട് പറയണം എന്നറിയാതെ ഞാൻ എങ്ങോട്ടെന്നില്ലാതെ സ്കൂളിനകത്തും പുറത്തും നടന്നുകൊണ്ടിരുന്നു…

ഇല്ല…

അവളില്ല…

എന്നെ കാണാതായപ്പോ അവൾ തനിയെ പോയിക്കാണുമോ.?

എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി.

എല്ലാം എന്റെ തെറ്റാണ്…

3 Comments

Comments are closed.