പറയാൻ ബാക്കിവെച്ചത് [Shana] 83

കെട്ടിപ്പൂട്ടിവെച്ചൊരു ഹൃദയമായിരുന്നെന്റെത് എല്ലാർക്കുമുന്നിലും വിജയിച്ചു കാണിക്കണമെന്ന് കരുതിയപ്പോൾ അവിടെ നിന്നെയും മോനെയും പരിഗണിച്ചില്ല… എല്ലാം നേടിയെടുക്കണമെന്ന വാശി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു… ഒരിക്കൽ പോലും നീ എന്നെ തനിച്ചാക്കിപ്പോകുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല… എനിക്കൊന്നുമറിയില്ല മൃദു എന്റെ എല്ലാം നീ ആയിരുന്നില്ലേ ഉറക്കമില്ലാത്ത രാത്രികൾ എനിക്ക് സമ്മാനിച്ചുകൊണ്ട് നീണ്ടൊരു ഉറക്കത്തിലേക്ക് നീ പോയല്ലേ…

ശെരിയാണ് ഒരിക്കൽ പോലും നിന്നെ ഞാൻ പരിഗണിച്ചില്ല. നിന്റെ ഇഷ്ടങ്ങൾ നോക്കിയില്ല, നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തന്നില്ല. വാശിയായിരുന്നു തോൽപിച്ച എല്ലാർക്കും മുന്നിലും ജയിച്ചു കാണിക്കാനുള്ള വാശി. അതിൽ എന്റെ ഏറ്റവും വലിയ ധൈര്യം നീയായിരുന്നു മൃദു.. നീ ആഗ്രഹിച്ചൊരു ജീവിതം തരാൻ എനിക്കുകഴിഞ്ഞില്ല . പക്ഷേ എന്റെ ഉള്ളിൽ നീയും നമ്മുടെ മോനും മാത്രമേ ഉണ്ടായിരുന്നുള്ളു…….
പലപ്പോളും നീ പലതും മറക്കുന്നത് നിന്റെ അശ്രദ്ധമാത്രമായ് കണ്ടുള്ളു. അതിലെല്ലാം നിന്നെ ഞാൻ പഴിചാരി വേദനിപ്പിച്ചിട്ടുണ്ട്… അസഹ്യമായ തലവേദന പറയുമ്പോൾ ഫോണിലുള്ള നിന്റെ അമിത ഉപയോഗമാണെന്ന് പറഞ്ഞു കുറ്റപെടുത്തിയിട്ടുണ്ട്… പതിവുപോലെ അലാറം കിടന്നടിച്ചത് ഓഫ് ചെയ്തു എഴുന്നേറ്റു പോകാൻ നിന്നോട് ബഹളം വെച്ചതു പോലും എന്റെ ഉറക്കം പോയ ദേഷ്യമായിരുന്നു. ഒന്നിലും പ്രതികരിക്കാതെ നീ കിടക്കുന്ന കണ്ടപ്പോളാണ് ലൈറ്റ് ഇട്ടു നോക്കിയത് തന്നെ. എനിക്കിപ്പോളും ഓർക്കുവാൻ വയ്യ മൃദു മൂക്കിലും ചെവിയിലും ചോരയൊലിപ്പിച്ചു ബോധമില്ലാതെ കിടക്കുന്ന നിന്റെ മുഖം. ഉള്ളിലൊരാന്തലായിരുന്നു…. icu വിനു മുന്നിൽ അക്ഷമനായി നിന്നപ്പോൾ ഡോക്ടരുടെ വാക്കുകൾ തീമഴപോൽ എന്നിലേക്ക് പെയ്യുവായിരുന്നു…. ട്യൂമർ അവസാന ഘട്ടത്തിലേക് എത്തിയെന്നു കേട്ടപ്പോൾ തകർന്നുപോയി ഞാൻ… ഒരിക്കലെങ്കിലും നിന്നെ കേട്ടിരുന്നെങ്കിൽ നിന്റെ വാക്കുകൾ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരിക്കലും നിന്നെയെനിക്ക് നഷ്ടമാവില്ലായിരുന്നു… നീ തിരിച്ചുവരുവാൻ ഞാൻ ഉള്ളറിഞ്ഞു പ്രാർത്ഥിച്ചു…. അറിയാം വൈകിപ്പോയെന്ന് നിന്റെ ഇഷ്ടങ്ങൾക്കൊപ്പം കൈകോർത്തുപിടിച്ചു നടക്കാൻ ഞാൻ കൊതിച്ചു ഒരിക്കലും സാധിക്കില്ലന്നറിയാം… നീ ഇല്ലായ്മയിൽ ഞാൻ ഉരുകി തീരുവാണ് മൃദു… നിന്നോടൊപ്പം വരാൻ കൊതിക്കുവാണ്. . നീ ആഗ്രഹിച്ചൊരു ജീവിതം സാധിച്ചില്ല എങ്കിലും നമ്മുടെ മോനെ നീ ആഗ്രഹിച്ചപോലെ ഞാൻ വളർത്തി … നല്ലൊരു ഭർത്താവാകാൻ കഴിയാതെ പോയി പക്ഷേ നല്ലൊരു അച്ഛനായി ഞാൻ മാറി അങ്ങ് സ്വർഗ്ഗലോകത്തിരുന്ന് നീ അത് കണ്ടു സന്തോഷിക്കുന്നില്ലേ …….പതുക്കെ അയാൾ ഉറക്കിലേക്ക് വഴുതിവീണു… ഒരിക്കലും തിരിച്ചുവരാത്ത ഉറക്കിലേക്ക് അപ്പോൾ അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു തന്റെ മൃദുവിനു കൊടുത്ത വാക്ക് പാലിച്ചതിന്റെ പുഞ്ചിരി…..

 

ഫ്രണ്ട്സ് എഴുത്തിന്റെ തുടക്കകാലത്ത് എഴുതിയ ഒരു ചെറിയ കഥ ആണിത്… ഒത്തിരി പോരായ്മകൾ ഉണ്ടാവും… പോരായ്മകൾ  ക്ഷമിച്ചു വായിക്കണേ….

34 Comments

  1. നന്നായിട്ടുണ്ട്.കൂടെയുള്ളപ്പോൾ പലപ്പോഴും നമ്മൾ പലരെയും മനസ്സിലാക്കാതെ പോകുന്നു. അവതരണത്തിലെ ചില പാളിച്ചകൾ ഒഴിവാക്കിയിരുന്നെങ്കിൽ ഇതിലും മികച്ച സൃഷ്‌ടി ആയേനെ.. ആശംസകൾ മുത്തേ?

    1. ആരാ മനസ്സിലായില്ല -??

      ഓ വായിച്ചല്ലേ… കൊച്ചുഗള്ളൻ..

    2. നിറഞ്ഞ വായനയ്ക്കും അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം കൂട്ടെ ??

      ആദ്യമേ ഭീഷണിപ്പെടുത്തിയാൽ മതിയായിരുന്നു ??

  2. ??????????

    ഒന്നും പറയാനില്ല….

    ♥️♥️♥️♥️

    1. ഇല്ലെങ്കിൽ ഇന്ദുവിന്റെ സ്റ്റോറി വായിക്കാൻ പറ്റില്ല ??

    2. സ്നേഹം ??

  3. ❣️❣️❣️❣️❣️

    1. സ്നേഹം ❤️❤️

  4. സ്നേഹം ❣️❣️

  5. ശങ്കരഭക്തൻ

    നന്നായിട്ടുണ്ട് shana

  6. Nannayittund shana… ❤️

    1. സ്നേഹം ??

    1. സ്നേഹം ??

  7. എല്ലാവർക്കും ജീവിതത്തിൽ തെറ്റുകൾ പറ്റും, ചിലത് തിരുത്താം, ചിലത് ഒരിക്കലും തിരുത്താൻ സാധിക്കാതെയായി മാറിയിട്ടുണ്ടാവും…ആ കുറ്റബോധം പേറി ജീവിക്കുക എന്നത് വല്ലാത്തൊരു അവസ്ഥയാണ്…
    ഇഷ്ടപ്പെട്ടു???

    1. വളരെ ശെരിയാണ്.. പലർക്കും തെറ്റുതിരുത്താനുള്ള അവസരം കിട്ടിയെന്ന് വരില്ല… അപ്പോഴേക്കും നികത്താനാവാത്ത നഷ്ടം സംഭവിച്ചിരിക്കും… അഭിപ്രായങ്ങൾക്ക് സ്നേഹം ??

  8. ജീനാ_പ്പു

    സൂപ്പർ…

    1. സ്നേഹം ??

  9. ഷാന…
    കുറ്റപ്പെടുത്തുന്നതല്ല… അതിനുള്ള യോഗ്യതയും ഇല്ല… എങ്കിലും മനസിൽ തോന്നിയ ഒന്ന് രണ്ട് കാര്യങ്ങൾ പറയാതെ പോകാൻ വയ്യാ…

    ഒന്ന് പ്രവാസി പറഞ്ഞത് പോലെ ഇമോഷണൽ സീനുകൾ വരുന്ന ഭാഗങ്ങൾ പാരഗ്രാഫ് തിരിച്ചു ചിഹ്നങ്ങൾ ഉൾപ്പെടുത്തി എഴുതിയാൽ കുറച്ചുകൂടി ഫീൽ നൽകുമായിരുന്നു. ഇപ്പോൾ ഇല്ലെന്നല്ല…

    പിന്നെ ഡയറിയിലെ എഴുത്തിന്റെ തുടക്കത്തിൽ മൃദുല കണ്ണേട്ടാ എന്ന് വിളിച്ചു തുടങ്ങുന്നുണ്ടെങ്കിലും പിന്നീട് അങ്ങോട്ട് ‘നീ’… ‘നിന്നോട്’ എന്നൊക്കെ ആയിപോയി. അതുകൊണ്ട് തന്നെ പേർസണലി എനിക്ക് വായിക്കുമ്പോൾ ഒരു ബുദ്ധിമുട്ട് തോന്നി.എല്ലാവർക്കും അങ്ങനെ ആണോന്ന് അറിയില്ല.’നീ’ എന്ന് പറയുന്നിടത്തെല്ലാം ‘ഏട്ടാ’എന്ന് ചേർത്തിരുന്നെങ്കിൽ ഒന്നുകൂടെ ഫീൽ ആകുമായിരുന്നു.

    പിന്നെ ചെറിയൊരു സംശയം എന്തെന്ന് വച്ചാൽ മനസിൽ അത്രയും വിഷമം ഉള്ളപ്പോൾ സാഹിത്യപരമായി എഴുതാൻ കഴിയുമോ…???

    1. പാരഗ്രാഫ് തിരിച്ചുള്ള എഴുത്ത് അത് ശ്രദ്ധിച്ചില്ലായിരുന്നുള്ളതാണ് ശെരി… നോട്ട് പാഡിൽ ഇങ്ങനെ അല്ല വരികൾ വരുന്നത് അതുകൊണ്ട് ശ്രദ്ധയിൽ പോയില്ല… കവിത എഴുതിത്തുടങ്ങിയ ഞാൻ കഥയിലേക്ക് ചുവടുമാറ്റിയപ്പോൾ ആദ്യമാദ്യം എഴുതുന്ന കഥകളിൽ വരികൾ അതുപോലെ തന്നെ വന്നു… ഞാൻ അത്‌ തിരിച്ചറിഞ്ഞുമില്ല.. പൊടിതട്ടി ഇവിടെ കൊണ്ടുവന്നു പോസ്റ്റ്‌ ചെയ്തു…. ഏട്ടാ എന്നുള്ളടുത്ത നീ എന്ന് സ്വാഭാവികമായി കടന്നുവന്നു അതും ശ്രദ്ധിച്ചില്ല…

      തുറന്ന അഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ??

  10. രാഹുൽ പിവി

    കണ്ണില്ലാത്ത അവസ്ഥ വരുമ്പോൾ ആണ് നമ്മൾ കണ്ണിൻ്റെ വില മനസ്സിലാക്കുന്നത് എന്ന് പറയുന്നത് എത്ര ശരിയാണ്.

    പ്രിയപ്പെട്ടവർ ഒപ്പം ഉള്ളപ്പോ കാണിക്കാത്ത സ്നേഹം അവർ മരിച്ചതിന് ശേഷം കാണിച്ചാൽ കുടം കമിഴ്ത്തി വെച്ച് വെള്ളം ഒഴിക്കുന്നത് പോലെ ഇരിക്കും.സത്യം പറഞ്ഞാ ആ മനുഷ്യൻ ഇപ്പോ ചിന്തിക്കുന്നത് പോലെ മൃദുവിനോട് ഒരു നിമിഷം സംസാരിച്ചാൽ അവളിന്നും ഒപ്പം ഉണ്ടായെനെ

    ഭാര്യയോട് കാണിക്കാൻ പറ്റാത്ത സ്നേഹം മകനെ സ്നേഹിച്ച് തീർക്കുന്ന അച്ഛനും അമ്മയുടെ നന്മ പകർന്നു കിട്ടിയത് കൊണ്ട് അനേകായിരം മനുഷ്യരുടെ കണ്ണീർ ഒപ്പുന്ന മകനും

    ചെറിയ കഥ ആയിരുന്നു എങ്കിലും നല്ല ഫീൽ ഉണ്ടായിരുന്നു ?

    1. ഡാ..ന്‍റെ കഥയൊന്നു വായിച്ചഭിപ്രായപ്പെട്…??

      1. അത് വായിച്ചാൽ കിളി പോകും അതാണ് ചെക്കൻ മെനകെടാത്തത് ???

    2. ജീവിച്ചിരിക്കുമ്പോൾ നമ്മൾ പലപ്പോഴും അറിയാതെ ചെയ്യുന്ന വലിയ തെറ്റാണ് നമ്മൾ നമ്മുടെ പാതിയെ മനസ്സിലാക്കാൻ ശ്രമിക്കാത്തത്… തുറന്നുകാട്ടാത്ത സ്നേഹം വ്യര്ഥമാണ്… അഭിപ്രായങ്ങൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം ??

  11. Valare nannayittund….shana

    1. നിറഞ്ഞ സ്നേഹം കൂട്ടെ ??

  12. നന്നായിരിക്കുന്നു.. ഫീൽ ചെയ്ച്ച വരികൾ..

    ചെറിയ പാർഗ്രാഫ് ആയി തിരിച്ചാൽ കുറച്ചുകൂടി നനയേനെ. ?

    1. പോരായ്മകൾ വരും കഥകളിൽ തിരുത്താം.. അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം ??

    1. നിറഞ്ഞ സ്നേഹം ??

  13. നമ്മുടെ പ്രീയപ്പെട്ടവർ നമ്മളിൽ നിന്ന് വിടപറഞ്ഞു കഴിയുമ്പോൾ ആണ് നമുക്ക് അവരുടെ വില മനസ്സിലാകുന്നത്.
    നല്ല എഴുത്ത്, അച്ഛന്റെ മനസ്സിന്റെ വിങ്ങൽ വായനക്കാർക്ക് പകർന്നു. ആശംസകൾ…

    1. അഭിപ്രായങ്ങൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം ജ്വാല ???

  14. ഷാന..,.,.

    കൊള്ളാം..,.
    നന്നായിരിക്കുന്നു.,.,..
    അങ്ങനെ മൃദുവിന് നൽകാൻ പറ്റാത്ത സ്നേഹം എല്ലാം കൊടുത്ത് അയാൾ മകനെ നല്ല രീതിയിൽ സഹജീവികളോട് സ്നേഹവും കരുണയും ഉള്ള ഒരു മനുഷ്യനായി വാർത്തെടുത്തു.,. ഡയറിയിൽ എഴുതിയ വാക്കുകൾ എല്ലാം നല്ല ഫീൽ ആയിരുന്നു.,. അവളുടെ സങ്കടങ്ങൾ എല്ലാം വരച്ചുകാട്ടി.,., സ്നേഹം കാണിക്കേണ്ട സമയത്തു പുറത്ത് കാണിക്കണം…,അല്ലാതെ.,.എല്ലാം കഴിഞ്ഞിട്ട് ഇങ്ങനെ കരഞ്ഞിട്ട് കര്യമില്ല..,
    പിന്നെ വേറെ ഒരു കാര്യം പറഞ്ഞോട്ടെ..,.
    രണ്ടാമത്തെ പേജ് ഒക്കെ കാണുമ്പോൾ തന്നെ തല വേദനിക്കും.,.,കുറച്ചു പാരഗ്രാഫ് ഒക്കെ ആയി തിരിച്ചു എഴുതുക…
    അത് വായിക്കുവാൻ തന്നെ ആളുകളിൽ ഒരു താൽപ്പര്യം ഉണ്ടാക്കും.,..(അഭിപ്രായങ്ങൾ മാത്രം ആണ്)

    നല്ലെഴുത്ത്.,.,.,
    നല്ല വരികൾ.,.,.
    ഇഷ്ടപ്പെട്ടു.,.,.,

    സ്നേഹം.,.,.,
    ??

    1. ഞാനും അത്‌ ശ്രദ്ധിച്ചില്ല… മുന്നേ എഴുതിവെച്ചിരുന്നത് അതേപോലെ ഇവിടെ കോപ്പി പേസ്റ്റ് ചെയ്തു… നോട്ട് പാഡിൽ വരികൾ ഇങ്ങനെ അല്ല കിടക്കുന്നത് അതുകൊണ്ട് ഇത്രയും ബോർ ആയത് അറിയാഞ്ഞത്…കഥ എഴുത്തിന്റെ തുടക്കത്തിലേ ആവേശത്തിൽ എഴുതിയ സ്റ്റോറി ആണ് അതിന്റെതായ പോരായ്മകൾ ഉണ്ട്… വായനയ്ക്ക് പെരുത്തിഷ്ടം കൂട്ടെ ??

Comments are closed.