ഒരിക്കലെങ്കിലും ഓർക്കണം ചെറിയ ചെറിയ കാര്യങ്ങൾക്കു വേണ്ടിപോലും വായിൽതോന്നുന്നത് വിളിച്ചുപറയുമ്പോൾ നീ ഏല്പിക്കുന്ന മുറിവിനാൽ നീറുന്നൊരു ഹൃദയം എനിക്കുണ്ടെന്ന് അറിയാഞ്ഞതെന്തേ. പൊഴിയാൻ വെമ്പി നിൽക്കുന്ന കണ്ണുനീർ തുള്ളികളെ അടക്കി നിർത്താൻ ഞാൻ പെടുന്ന പാട്.. ഏട്ടാ എന്റെ മുഖത്ത് നോക്കി സ്നേഹത്തോടെ പുഞ്ചിരിച്ചിട്ടെത്ര നളായെന്നറിയുമോ…. എന്നെയൊന്നു ചേർത്തു പിടിച്ചാൽ നിന്റെ നിശ്വാസം കൊണ്ടു ആറിത്തണുക്കാനും മാത്രമേയുള്ളെന്റെ സങ്കടമെന്ന് എന്തെ അറിയാതെ പോയ് … കോപത്തിന്റെ ഉച്ചസ്ഥായിൽ നീ തൊടുത്തുവിടുന്ന വാക്കുകൾ തിരിച്ചറിയാനാവാത്തവിധം മുറിവിന്റെ ആക്കം കൂട്ടുവാണ്. ആഗ്രങ്ങൾ പലതും നിനക്കുവേണ്ടി ഉപേക്ഷിക്കുമ്പോളൊന്നും ദുഃഖം തോന്നിയിരുന്നില്ല…. നീ ആഗ്രഹിച്ചപോലൊരു കുടുംബിനി മാത്രമായ് ഒതുങ്ങിക്കൂടി. പക്ഷേ നിനക്കുവേണ്ടി ഞാൻ ചെയ്യുന്ന ഓരോ കാര്യത്തിലും കുറ്റം മാത്രം കണ്ടെത്തുമ്പോൾ ഞാൻ വീണ്ടും വീണ്ടും പരാജയപ്പെടുവാണ്… പലപ്പോളും ഞാൻ ചിന്തിക്കാറുണ്ട് എല്ലാം അവസാനിപ്പിച്ചൊരു പടിയിറക്കം നടത്തിയാലോന്ന്. ഞാനിറങ്ങുന്ന നിമിഷം മുതൽ എന്റെ അഭാവം നിനക്കൊരുപാട് വേദനകൾ സൃഷ്ടിക്കപ്പെടുമെന്നറിയാം… നിന്റെ വാശി ദേഷ്യം പിണക്കം ഒന്നും പ്രകടിപ്പിക്കാൻ ഞാനില്ലാതെ വരുമ്പോൾ ഭ്രാന്തുപിടിച്ചുപോകുന്ന നിന്നെ ഓർത്തുകൊണ്ടുമാത്രമാണ് ഞാൻ ജീവിക്കുന്നത്…. നിന്നോടെനിക്കത്രമേൽ പ്രണയമാണ്…. നിന്നിൽനിന്നൊരു തിരിച്ചുപോക്ക് മരണം കൊണ്ടു മാത്രമാണ്… അതുകൊണ്ടുതന്നെ ചിലപ്പോളൊക്കെ മരണത്തെ ഞാൻ പ്രണയിച്ചുണ്ടെന്ന് നിനക്കറിയുമോ… ഇല്ല കാരണം നീ എന്നിൽനിന്നൊരുപാടകലയാണ്. എന്നെ തിരിച്ചറിയാൻ ശ്രമിച്ചിട്ടില്ല… പലപ്പോളും ഞാൻ നിന്റെയൊരു ചുംബനത്തിനായി കൊതിച്ചിട്ടുണ്ട്… ഞാൻ വെച്ച് വിളമ്പുന്ന ഭക്ഷണങ്ങൾ ആസ്വദിച്ചുകഴിച്ചു നല്ലതാണെന്നു പറയാതെ പറയുന്ന നിന്റെ കണ്ണുകളെ ഞാൻ തേടിയിട്ടുണ്ട്… നിന്റെ കൈകൊണ്ടൊരുരള കിട്ടുമെന്നാഗ്രഹിച്ചു നീ കഴിച്ചുകഴിയും വരെ ഞാൻ നോക്കിയിരുന്നിട്ടുണ്ട്. പക്ഷേ ഒന്നും നിന്നിൽനിന്നുണ്ടായിട്ടില്ല, പരാതികളല്ലാതെ കുറ്റങ്ങളല്ലാതെ… എങ്കിലും അന്തമില്ലാതെ ഞാൻ നിന്നെ പ്രണയിച്ചു…
സാഹചര്യങ്ങൾ കൊണ്ടാണ് നീ ഒന്നിലും താല്പര്യമില്ലാത്ത, സന്തോഷങ്ങൾ കണ്ടെത്താത്തൊരു പരുക്കനായി മാറിയത്. ഞാൻ അതുമനസ്സിലാക്കിയ പോലെ നീ എന്നെ മനസ്സിലാക്കിയിട്ടുണ്ടോ? എന്റെ കൊച്ചുകൊച്ചിഷ്ടങ്ങളെ ഞാൻ പറഞ്ഞാൽ ഒരു പൈങ്കിളി പ്രണയംപോലെ നടക്കാൻ എന്നെക്കിട്ടില്ലന്നുള്ള അല്ലെങ്കിൽ മറ്റുള്ളവരെ വെച്ചെന്നെ താരതമ്യം ചെയ്യണ്ടെന്നുള്ള മറുപടി. അതുപോരഞ്ഞു ശകാരവര്ഷങ്ങൾ കൊണ്ടെന്റെ കർണ്ണപാടങ്ങളെ നീ കൊട്ടിയടക്കാറുണ്ട്. അതും പരിസരബോധമില്ലാതെ അപ്പോഴെല്ലാം നിനക്ക് നിന്റെ വിജയം മാത്രമേ മുന്നിലുണ്ടാകു. ഒരിക്കലെങ്കിലും എന്റെ മാനസികാവസ്ഥ നീ ചിന്തിച്ചിട്ടുണ്ടോ ഇല്ല ഒരിക്കലുമില്ല…. എല്ലാം കെട്ടടങ്ങുമ്പോൾ നീ എന്നിലേക്ക് മടങ്ങിവരാൻ ശ്രമിക്കാറുണ്ട്, ഇല്ലെന്നല്ല അവിടെയും നിനക്ക് ഞാൻ താന്നുതരണം. ഇല്ലങ്കിൽ വീണ്ടുമൊരു യുദ്ധം അവിടന്നാരംഭിക്കും…. നിനക്കെന്നോട് സ്നേഹമില്ലെന്നല്ല ഞാൻ പറയുന്നത് കെട്ടിപ്പൂട്ടി ഉള്ളിൽ വെക്കുന്ന സ്നേഹത്തിന് എന്തർത്ഥമാണുള്ളത്…. ഒരിക്കൽ നീ ഇത് വായിക്കുമ്പോൾ ഉള്ളു നീറി കരയുമെന്നറിയാം പക്ഷേ അപ്പോൾ നീ ആഗ്രഹിച്ചാൽ പോലും വരാത്തത്ര ദൂരെയായിരിക്കും ഞാൻ. ഇത്രയും കാലത്തിനിടക്ക് നീ തന്ന സന്തോഷമെന്തന്നറിയുമോ? നമ്മുടെ മോൻ നിന്റെ ഓട്ടപാച്ചിലിനിടക്ക് നീ അവനെ ശ്രദ്ധിക്കാറില്ലന്നറിയാം. അവനും നിന്നപോലെ തന്നെയാണ് പത്തുവയസ്സേ ഉള്ളെങ്കിലും അതെ കോപവും വാശിയും ദേഷ്യവും പകർന്നുകിട്ടിയിട്ടുണ്ട്. എന്നെ തഴഞ്ഞ പോലെ ഒരിക്കലും അവനെ നീ തഴയരുത് ചേർത്തുപിടിക്കാൻ ഇനി ഞാനുണ്ടാവില്ല….. അവൻ തകർന്നുപോകും. നേട്ടങ്ങൾക്കുപിറകേ പോകുമ്പോൾ പലതും നഷ്ടമാകും. അതിൽ വിലപെട്ടതൊന്നും നഷ്ടമാവാതെ നോക്കണം… എനിക്കറിയാം നിനക്ക് ഞാനും മോനുമല്ലാതൊരു ലോകമില്ലന്ന്. അതിൽ ഞാൻ പോകുമ്പോൾ മോനെ നിന്റെ കൈകളിൽ ഏല്പിച്ചിട്ടാ പോകുന്നത് പൊന്നുപോലെ നോക്കണേ….
കാഴ്ചയെ മറച്ചുകൊണ്ട് നീർച്ചാലുകൾ തീർത്തപ്പോൾ ഡയറി നെഞ്ചോടടക്കി പിടിച്ചു എന്നത്തേയും പോലെ പതം പറഞ്ഞു പൊട്ടി കരഞ്ഞു….. നീ പറഞ്ഞതത്രയും ശെരിയാണ് മൃദു…. എല്ലാവരും ഒറ്റപെടുത്തിയപ്പോൾ
നന്നായിട്ടുണ്ട്.കൂടെയുള്ളപ്പോൾ പലപ്പോഴും നമ്മൾ പലരെയും മനസ്സിലാക്കാതെ പോകുന്നു. അവതരണത്തിലെ ചില പാളിച്ചകൾ ഒഴിവാക്കിയിരുന്നെങ്കിൽ ഇതിലും മികച്ച സൃഷ്‌ടി ആയേനെ.. ആശംസകൾ മുത്തേ?
ഓ വായിച്ചല്ലേ… കൊച്ചുഗള്ളൻ..
നിറഞ്ഞ വായനയ്ക്കും അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം കൂട്ടെ ??
ആദ്യമേ ഭീഷണിപ്പെടുത്തിയാൽ മതിയായിരുന്നു ??
??????????
ഒന്നും പറയാനില്ല….
♥️♥️♥️♥️
ഇല്ലെങ്കിൽ ഇന്ദുവിന്റെ സ്റ്റോറി വായിക്കാൻ പറ്റില്ല ??
സ്നേഹം ??
❣️❣️❣️❣️❣️
സ്നേഹം ❤️❤️
സ്നേഹം ❣️❣️
നന്നായിട്ടുണ്ട് shana
Nannayittund shana… ❤️
സ്നേഹം ??
❤❤
സ്നേഹം ??
എല്ലാവർക്കും ജീവിതത്തിൽ തെറ്റുകൾ പറ്റും, ചിലത് തിരുത്താം, ചിലത് ഒരിക്കലും തിരുത്താൻ സാധിക്കാതെയായി മാറിയിട്ടുണ്ടാവും…ആ കുറ്റബോധം പേറി ജീവിക്കുക എന്നത് വല്ലാത്തൊരു അവസ്ഥയാണ്…
ഇഷ്ടപ്പെട്ടു???
വളരെ ശെരിയാണ്.. പലർക്കും തെറ്റുതിരുത്താനുള്ള അവസരം കിട്ടിയെന്ന് വരില്ല… അപ്പോഴേക്കും നികത്താനാവാത്ത നഷ്ടം സംഭവിച്ചിരിക്കും… അഭിപ്രായങ്ങൾക്ക് സ്നേഹം ??
സൂപ്പർ…
സ്നേഹം ??
ഷാന…
കുറ്റപ്പെടുത്തുന്നതല്ല… അതിനുള്ള യോഗ്യതയും ഇല്ല… എങ്കിലും മനസിൽ തോന്നിയ ഒന്ന് രണ്ട് കാര്യങ്ങൾ പറയാതെ പോകാൻ വയ്യാ…
ഒന്ന് പ്രവാസി പറഞ്ഞത് പോലെ ഇമോഷണൽ സീനുകൾ വരുന്ന ഭാഗങ്ങൾ പാരഗ്രാഫ് തിരിച്ചു ചിഹ്നങ്ങൾ ഉൾപ്പെടുത്തി എഴുതിയാൽ കുറച്ചുകൂടി ഫീൽ നൽകുമായിരുന്നു. ഇപ്പോൾ ഇല്ലെന്നല്ല…
പിന്നെ ഡയറിയിലെ എഴുത്തിന്റെ തുടക്കത്തിൽ മൃദുല കണ്ണേട്ടാ എന്ന് വിളിച്ചു തുടങ്ങുന്നുണ്ടെങ്കിലും പിന്നീട് അങ്ങോട്ട് ‘നീ’… ‘നിന്നോട്’ എന്നൊക്കെ ആയിപോയി. അതുകൊണ്ട് തന്നെ പേർസണലി എനിക്ക് വായിക്കുമ്പോൾ ഒരു ബുദ്ധിമുട്ട് തോന്നി.എല്ലാവർക്കും അങ്ങനെ ആണോന്ന് അറിയില്ല.’നീ’ എന്ന് പറയുന്നിടത്തെല്ലാം ‘ഏട്ടാ’എന്ന് ചേർത്തിരുന്നെങ്കിൽ ഒന്നുകൂടെ ഫീൽ ആകുമായിരുന്നു.
പിന്നെ ചെറിയൊരു സംശയം എന്തെന്ന് വച്ചാൽ മനസിൽ അത്രയും വിഷമം ഉള്ളപ്പോൾ സാഹിത്യപരമായി എഴുതാൻ കഴിയുമോ…???
പാരഗ്രാഫ് തിരിച്ചുള്ള എഴുത്ത് അത് ശ്രദ്ധിച്ചില്ലായിരുന്നുള്ളതാണ് ശെരി… നോട്ട് പാഡിൽ ഇങ്ങനെ അല്ല വരികൾ വരുന്നത് അതുകൊണ്ട് ശ്രദ്ധയിൽ പോയില്ല… കവിത എഴുതിത്തുടങ്ങിയ ഞാൻ കഥയിലേക്ക് ചുവടുമാറ്റിയപ്പോൾ ആദ്യമാദ്യം എഴുതുന്ന കഥകളിൽ വരികൾ അതുപോലെ തന്നെ വന്നു… ഞാൻ അത് തിരിച്ചറിഞ്ഞുമില്ല.. പൊടിതട്ടി ഇവിടെ കൊണ്ടുവന്നു പോസ്റ്റ് ചെയ്തു…. ഏട്ടാ എന്നുള്ളടുത്ത നീ എന്ന് സ്വാഭാവികമായി കടന്നുവന്നു അതും ശ്രദ്ധിച്ചില്ല…
തുറന്ന അഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ??
കണ്ണില്ലാത്ത അവസ്ഥ വരുമ്പോൾ ആണ് നമ്മൾ കണ്ണിൻ്റെ വില മനസ്സിലാക്കുന്നത് എന്ന് പറയുന്നത് എത്ര ശരിയാണ്.
പ്രിയപ്പെട്ടവർ ഒപ്പം ഉള്ളപ്പോ കാണിക്കാത്ത സ്നേഹം അവർ മരിച്ചതിന് ശേഷം കാണിച്ചാൽ കുടം കമിഴ്ത്തി വെച്ച് വെള്ളം ഒഴിക്കുന്നത് പോലെ ഇരിക്കും.സത്യം പറഞ്ഞാ ആ മനുഷ്യൻ ഇപ്പോ ചിന്തിക്കുന്നത് പോലെ മൃദുവിനോട് ഒരു നിമിഷം സംസാരിച്ചാൽ അവളിന്നും ഒപ്പം ഉണ്ടായെനെ
ഭാര്യയോട് കാണിക്കാൻ പറ്റാത്ത സ്നേഹം മകനെ സ്നേഹിച്ച് തീർക്കുന്ന അച്ഛനും അമ്മയുടെ നന്മ പകർന്നു കിട്ടിയത് കൊണ്ട് അനേകായിരം മനുഷ്യരുടെ കണ്ണീർ ഒപ്പുന്ന മകനും
ചെറിയ കഥ ആയിരുന്നു എങ്കിലും നല്ല ഫീൽ ഉണ്ടായിരുന്നു ?
ഡാ..ന്‍റെ കഥയൊന്നു വായിച്ചഭിപ്രായപ്പെട്…??
അത് വായിച്ചാൽ കിളി പോകും അതാണ് ചെക്കൻ മെനകെടാത്തത് ???
ജീവിച്ചിരിക്കുമ്പോൾ നമ്മൾ പലപ്പോഴും അറിയാതെ ചെയ്യുന്ന വലിയ തെറ്റാണ് നമ്മൾ നമ്മുടെ പാതിയെ മനസ്സിലാക്കാൻ ശ്രമിക്കാത്തത്… തുറന്നുകാട്ടാത്ത സ്നേഹം വ്യര്ഥമാണ്… അഭിപ്രായങ്ങൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം ??
Valare nannayittund….shana
നിറഞ്ഞ സ്നേഹം കൂട്ടെ ??
നന്നായിരിക്കുന്നു.. ഫീൽ ചെയ്ച്ച വരികൾ..
ചെറിയ പാർഗ്രാഫ് ആയി തിരിച്ചാൽ കുറച്ചുകൂടി നനയേനെ. ?
പോരായ്മകൾ വരും കഥകളിൽ തിരുത്താം.. അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം ??
?
നിറഞ്ഞ സ്നേഹം ??
നമ്മുടെ പ്രീയപ്പെട്ടവർ നമ്മളിൽ നിന്ന് വിടപറഞ്ഞു കഴിയുമ്പോൾ ആണ് നമുക്ക് അവരുടെ വില മനസ്സിലാകുന്നത്.
നല്ല എഴുത്ത്, അച്ഛന്റെ മനസ്സിന്റെ വിങ്ങൽ വായനക്കാർക്ക് പകർന്നു. ആശംസകൾ…
അഭിപ്രായങ്ങൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം ജ്വാല ???
ഷാന..,.,.
കൊള്ളാം..,.
നന്നായിരിക്കുന്നു.,.,..
അങ്ങനെ മൃദുവിന് നൽകാൻ പറ്റാത്ത സ്നേഹം എല്ലാം കൊടുത്ത് അയാൾ മകനെ നല്ല രീതിയിൽ സഹജീവികളോട് സ്നേഹവും കരുണയും ഉള്ള ഒരു മനുഷ്യനായി വാർത്തെടുത്തു.,. ഡയറിയിൽ എഴുതിയ വാക്കുകൾ എല്ലാം നല്ല ഫീൽ ആയിരുന്നു.,. അവളുടെ സങ്കടങ്ങൾ എല്ലാം വരച്ചുകാട്ടി.,., സ്നേഹം കാണിക്കേണ്ട സമയത്തു പുറത്ത് കാണിക്കണം…,അല്ലാതെ.,.എല്ലാം കഴിഞ്ഞിട്ട് ഇങ്ങനെ കരഞ്ഞിട്ട് കര്യമില്ല..,
പിന്നെ വേറെ ഒരു കാര്യം പറഞ്ഞോട്ടെ..,.
രണ്ടാമത്തെ പേജ് ഒക്കെ കാണുമ്പോൾ തന്നെ തല വേദനിക്കും.,.,കുറച്ചു പാരഗ്രാഫ് ഒക്കെ ആയി തിരിച്ചു എഴുതുക…
അത് വായിക്കുവാൻ തന്നെ ആളുകളിൽ ഒരു താൽപ്പര്യം ഉണ്ടാക്കും.,..(അഭിപ്രായങ്ങൾ മാത്രം ആണ്)
നല്ലെഴുത്ത്.,.,.,
നല്ല വരികൾ.,.,.
ഇഷ്ടപ്പെട്ടു.,.,.,
സ്നേഹം.,.,.,
??
ഞാനും അത് ശ്രദ്ധിച്ചില്ല… മുന്നേ എഴുതിവെച്ചിരുന്നത് അതേപോലെ ഇവിടെ കോപ്പി പേസ്റ്റ് ചെയ്തു… നോട്ട് പാഡിൽ വരികൾ ഇങ്ങനെ അല്ല കിടക്കുന്നത് അതുകൊണ്ട് ഇത്രയും ബോർ ആയത് അറിയാഞ്ഞത്…കഥ എഴുത്തിന്റെ തുടക്കത്തിലേ ആവേശത്തിൽ എഴുതിയ സ്റ്റോറി ആണ് അതിന്റെതായ പോരായ്മകൾ ഉണ്ട്… വായനയ്ക്ക് പെരുത്തിഷ്ടം കൂട്ടെ ??