-ഞാൻ എന്റെയൊരു സ്നേഹിതനെ കാണാൻ പോയതാ… എങ്കിൽ നമുക്ക് കഴിച്ചു തുടങ്ങാം…-
മേശയ്ക്ക് മുന്നിലുള്ള കസേര വലിച്ചിട്ടിരുന്നുകൊണ്ട് റാം മറുപടി പറഞ്ഞു.
ഭക്ഷണം കഴിക്കുന്നതിനിടയിലും അഭി ശോഭയുടെ മുഖം ശ്രദ്ധിച്ചു. അവളുടെ മുഖം പരിഭവത്താൽ മൂടി നിന്നു.
-റാം… പറഞ്ഞില്ല.. മരിപുരത്തെ വിശേഷ കഥകൾ..-
റാം ഭക്ഷണം കഴിക്കുന്നതിൽ നിന്നും നിശ്ചലനായി.
-ഞാൻ എന്ത് പറയാനാണ് അഭി.. ഞാൻ വേണ്ടാന്ന് പറഞ്ഞാലും നിങ്ങൾ അവിടെ പോകും… –
-ഇതെന്റെ ജോലിയുടെ ഭാഗമാണ് റാം… എന്നെ വിഷമിപ്പിക്കരുത്.. ചുരുങ്ങിയ സമയം കൊണ്ട് നിങ്ങൾ രണ്ടു പേരും എന്റെ സുഹൃത്തുക്കൾ ആയിരിക്കുന്നു… എന്റെ ആഗ്രഹത്തിന് എതിര് നിൽക്കരുത്..-
-വേണ്ട റാം… നിർബന്ധിക്കണ്ട… അഭിയുടെ ഇഷ്ടം പോലെ ചെയ്യട്ടെ…-
ശോഭയാണ് മറുപടി പറഞ്ഞത്…
-അഭി… മാരിപുരത്തെക്കുറിച്ചു ഞങ്ങളറിഞ്ഞിരിക്കുന്നത് സത്യമാണോ എന്നറിയില്ല… എങ്കിലും ഇവിടുത്തെ ജനങ്ങളെ പോലെ.. ഞങ്ങളും എല്ലാം വിശ്വസിക്കുന്നു…-
അഭി റാമിന്റെ വാക്കുകൾ ശ്രദ്ധയോടെ ശ്രവിച്ചു..
-പത്തിരുപതു വർഷങ്ങൾക്കു മുൻപ്.. ആ നാട്ടിലെ ഒരു പെൺകുട്ടി ആ കിണറ്റിൽ വീണു മരിച്ചു.. ആരോ തള്ളിയിട്ടതാണെന്നും സ്വയം ചാടി മരിച്ചതാണെന്നും പറയുന്നുണ്ട്… എന്തൊക്കെ ആയാലും ആ പെൺകുട്ടിയുടെ മരണത്തിനു ശേഷം ആ ഗ്രാമം ഗതി പിടിച്ചിട്ടില്ല…
രാത്രി കാലങ്ങളിൽ ഇടതു കാലിൽ മുടന്തുള്ള ആ പെൺകുട്ടിയെ പലരും കണ്ടിട്ടുണ്ട്… –
പറഞ്ഞു തീർന്നപ്പോൾ റാമിന്റെ ശരീരം രോമാഞ്ചത്താൽ വിറകൊണ്ടു..
ഭക്ഷണത്തിനു ശേഷം ശോഭയോട് യാത്രപറഞ്ഞു ഇരുവരും മാരിപുരത്തേക്ക് പുറപ്പെട്ടു. ശോഭയുടെ മുഖം അപ്പോഴും നിരാശാഭരിതമായി കാണപ്പെട്ടു..
ഇതിന്റെ ബാക്കി എവിടെ ചേട്ടാ??????? ഇന്നാ വായിക്കുന്ന തന്നെ. വല്ലാതങ്ങ് ഇഷ്ട്ടയി
❤️❤️❤️❤️❤️❤️❤️❤️