പംഗ്വി മരിച്ചവളുടെ കഥ 2 26

Views : 2258

പംഗ്വി മരിച്ചവളുടെ കഥ 2

Pangi Marichavalude kadha Part 2 Author: Sarath Purushan

Previous Part

 

-അതെന്താ സർ….-

അഭിനവ് അല്പം ആകാംഷ കലർത്തികൊണ്ട് ചോദിച്ചു.

-സർ… മാരിപുരം അത്ര നല്ല സ്ഥലമൊന്നുമല്ല… സന്ധ്യ കഴിഞ്ഞാൽ ആ വഴിയിലൂടെ ആരും പോകാറില്ല..-

അത് പറയുമ്പോഴും അയാളുടെ കണ്ണുകളിൽ ഭയം നിറഞ്ഞിരുന്നു..

-അപ്പൊ അവിടുത്തെ നിവാസികളൊക്കെ..?-

-സാർ വിചാരിക്കും പോലെ അവിടെ ഒത്തിരി പേരൊന്നുമില്ല.. പത്തു നൂറു വീടുകൾ ഉണ്ടെങ്കിലും.. അതിൽ പാതിയിലും ആൾ താമസമില്ല.. എല്ലാവരും പേടിച്ചു മറ്റു ഗ്രാമങ്ങളിലേക്ക് കുടിയേറി..-

അഭിനവ് ചിന്തകളിലേക്ക് മുഴുകി..

-വരൂ സർ.. നമുക്ക് എന്റെ വീട്ടിലേക്കു പോകാം… നാളെ രാവിലെ സാറിന് മാരിപുരത്തേക്കു പോകാം..-

-അയ്യോ.. അത് വേണ്ട ഞാൻ താങ്കൾക്ക് ഒരു ശല്യമാകും…ഞാൻ ഒരു ടാക്സി വിളിച്ചു പൊയ്ക്കോളാം.-

-അങ്ങനെ ഒന്നും ഇല്ല സർ… എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ….. പിന്നെ ഈ സമയത്തു ടാക്സി പോയിട്ട് ഒരു ഓട്ടോറിക്ഷ പോലും അങ്ങോട്ട്‌ പോകില്ല.-

-എങ്കിൽ എന്നെ ഏതെങ്കിലും ലോഡ്ജിൽ ആക്കിയാൽ മതി..-

-പറ്റില്ല സർ….. സർ നോ പറയരുത് പ്ലീസ്.. ഒരു വായനക്കാരന്റെ ആഗ്രഹമാണ്…-

-ഓക്കേ.. ആദ്യം ഈ സാറ് വിളി ഒന്ന് നിർത്താമോ? എന്നെ അടുത്തറിയുന്നവർ എന്നെ അഭി എന്നാണ് വിളിക്കാറ്.. താങ്കൾക്കും എന്നെ അങ്ങനെ വിളിക്കാം..-

-ശരി സർ.. ഓഹ് സോറി അഭി…-

ഇരുവരിലും ചെറു പുഞ്ചിരി വിടർന്നു..

-ക്ഷമിക്കണം ഇത്രയായിട്ടും ഞാൻ താങ്കളുടെ പേര് ചോദിക്കാൻ മറന്നു..-

-എന്റെ പേര് ശ്രീ റാം..-

-എങ്കിൽ ഞാൻ നിങ്ങളെ റാം എന്നു വിളിക്കാം..-

റാം ചിരിച്ചുകൊണ്ട് തന്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു.. ഒരു ചേതക് സ്കൂട്ടറായിരുന്നു…

പിന്നീട് ഒട്ടും താമസിക്കാതെ അവർ റാമിന്റെ വീട്ടിലേക്കുള്ള യാത്ര തുടങ്ങി…

-അഭി എന്തിനാ മാരിപുരത്ത് പോകുന്നത്…-

-എന്റെ പുതിയ കഥ അവിടെയാണുള്ളത്.. കഴിഞ്ഞ മാസം എന്റെ ഒരു സ്നേഹിതൻ വഴിയാണ് ഈ ഗ്രാമത്തെ കുറിച്ച് അറിയുന്നത്. മുഴുവനായി ഒന്നും മനസ്സിലായില്ലെങ്കിലും.. എന്തോ.. പിന്നീടുള്ള എന്റെ സ്വപ്‌നങ്ങൾ ഞാൻ കാണാത്ത ആ ഗ്രാമത്തെ കുറിച്ചായിരുന്നു.-

-കൊള്ളാം അഭി… പക്ഷെ വളരെ അപകടം പിടിച്ച സ്ഥലമാണ് മാരിപുരം…-

റാം അത് പറഞ്ഞു നിർത്തിയതും വണ്ടി നിർത്തിയതും ഒരുമിച്ചായിരുന്നു. മെയിൻ റോഡിൽ നിന്നും അല്പം ഉള്ളിലോട്ടു നീണ്ടുകിടക്കുന്ന പോക്കറ്റ് റോഡ് ചൂടികാണിച്ചു കൊണ്ട് റാം പറഞ്ഞു തുടങ്ങി.

-അഭി… ഇതാണ് മാരിപുരത്തേയ്ക്കുള്ള വഴി… ഇവിടന്നു കുറച്ചു ഉള്ളിലേക്ക് പോയാൽ ഒരു കിണർ ഉണ്ട് അവിടെ നിന്നാണ് മാരിപുരം തുടങ്ങുന്നത്.-

പറഞ്ഞു നിർത്തി, റാം വണ്ടി മുന്നോട്ടു ഓടിച്ചുകൊണ്ടിരുന്നു…

-ആ കിണറാണ് ആ ഗ്രാമത്തിന്റെ ശാപം.. ചില പ്രേത്യേക ദിവസങ്ങളിൽ ആ കിണറ്റിൽ നിന്നും മഞ്ഞ പ്രകാശം കടന്നു വരും.-

-റാം കണ്ടിട്ടുണ്ടോ?-

-ഏയ് ഇല്ല… സത്യം പറയാലോ അഭി.. എനിക്ക് പേടിയാ.. രാത്രിയുള്ള ഈ യാത്ര തന്നെ ചങ്കിടിപ്പോടുകൂടിയ…-

-ശെരിക്കും അവിടെ എന്താ നടന്നത്?-

-കൂടുതലായൊന്നും എനിക്കൊന്നും അറിയില്ല… ഞാൻ ഇവിടേക്ക് സ്ഥലം മാറി വന്നിട്ട് രണ്ടു വർഷമേ ആയിട്ടുള്ളൂ… പിന്നെ നാട്ടുകാർ പറഞ്ഞു കേട്ട അറിവ് മാത്രമേ എനിക്കുള്ളൂ…-

-അതൊന്നു പറയാമോ?-

-വീടെത്തിയിട്ട് പോരെ…-

-മതി..-

വണ്ടി മുന്നോട്ടേക്ക് കുതിച്ചു.. ഒരു ഇരുനില വീടിന്റെ കോമ്പോണ്ടിലേക്ക് വണ്ടി ഓടിച്ചു കയറ്റി…

-ഇതാണോ റാമിന്റെ വീട്…-

-വാടകയ്ക്കാണ്… റെയിൽവേയുടെ കോട്ടേഴ്‌സ് ഉണ്ട്.. പക്ഷെ അവിടെ സൗകര്യങ്ങൾ വളരെ കുറവാണു..-

റാം വണ്ടി ഒതുക്കി പാർക്ക് ചെയ്യുന്നതിനിടയിൽ പറഞ്ഞു..

-വരൂ… മുകളിലാണ് ഞങ്ങളുടെ പോഷൻ… –

റാം അഭിയേയും കൊണ്ട് മുകളിലേക്ക് നടന്നു..

പോക്കറ്റിൽ ഉണ്ടായിരുന്ന ചാവികൊണ്ട് കതകു തുറന്നു..

-അപ്പൊ റാമിന്റെ ഭാര്യ ഇവിടില്ലേ.?-

-ഉണ്ട്.. അവൾ നല്ല ഉറക്കത്തിലാവും.. രാത്രി ഡ്യൂട്ടി ഉള്ളപ്പോൾ അവളുടെ ഉറക്കം കളയേണ്ട എന്ന് കരുതി ഒരു സ്പെയർ കീ ഞാൻ സൂക്ഷിക്കും.. ഒരു കണക്കിന് അവൾ ഉറങ്ങുന്നതാ നല്ലത്.. അല്ലെങ്കിൽ ഇന്ന് അഭിയുടെ ഉറക്കം കഷ്ടത്തിലാകും..-

മറുപടിയായി ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അഭി അകത്തേക്ക് കടന്നു..

-കുളിച്ചിട്ടു വന്നാൽ നമുക്ക് വല്ലതും കഴിക്കാം… കാര്യമായി ഒന്നും കാണില്ല.. എങ്കിലും ഉള്ളത് കൊണ്ട് ഇന്ന് തൃപ്തിപ്പെടണം…-

-എനിക്കൊന്നും വേണമെന്നില്ല റാം… ഒന്നുറങ്ങണം… അത്ര തന്നെ…-

-എങ്കിൽ ഈ മുറിയിൽ കിടന്നോളൂ… മോളൂന്റെ മുറിയാ… അവളെ ഇന്നലെ അച്ഛനും അമ്മയും വന്നു നാട്ടിലേക്കു കൊണ്ട് പോയി.-

-റാം… ഞാൻ ചോദിച്ചകാര്യം ഇതുവരെ പറഞ്ഞില്ല…-

-അഭി ഇപ്പോ പോയി കിടന്നുറങ്ങു.. നമുക്ക് നാളെ സംസാരിക്കാം… കാരണം അത് പറഞ്ഞാൽ പേടികൊണ്ട് ഇന്ന് ഉറങ്ങാൻ കഴില്ല..-

-ശരി റാം… ഗുഡ് നൈറ്റ്‌… സോറി ഗുഡ് മോർണിംഗ്..-

തുടരും….

Recent Stories

The Author

kadhakal.com

1 Comment

  1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ❤️❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com