പകർന്നാട്ടം – 7 38

സർ,അത്..കോളേജിൽ പഠിക്കുമ്പോ യൂണിയന്റെ പേരിൽ ചില കശപിശ. പിന്നെ ഞങ്ങൾ കണ്ടിട്ടില്ല.

മ്മ്,ജീവൻ ഒന്ന് ഇരുത്തി മൂളിക്കൊണ്ട് മുറിക്ക് പുറത്തേക്ക് നടന്നു.പിന്നാലെ വാതിൽ അടച്ച് ജോൺ വർഗ്ഗീസും.

തനിക്ക് എന്ത് തോന്നുന്നു?
സർ അവൻ പറയുന്നത് പൂർണ്ണമായും അങ്ങ് വിശ്വസിക്കാൻ പറ്റുമോ?

വിശ്വസിക്കാതെ ഇരിക്കാൻ തക്ക കാരണം വേണ്ടേ ജോണേ?

But sir,നമുക്ക് നേരെ ഉണ്ടായ അറ്റാക്ക്..അന്ന് ആ പയ്യന്മാർ പറഞ്ഞത് അത് ഇവൻ പറഞ്ഞിട്ടാണ് എന്നല്ലേ?അങ്ങനെ നോക്കുമ്പോൾ ഇവൻ പറയുന്നതിൽ എന്തോ പൊരുത്തക്കേട് ഉള്ളത് പോലെ.

അതും ശരിയാണ്.ഇപ്പോ ന്താ ചെയ്യുക.ജീവൻ ആലോചനയോടെ മുറിയിൽ രണ്ട് ചാൽ നടന്നു.

പെട്ടന്ന് എന്തോ ഓർമ്മ വന്നത് പോലെ ജോൺ വർഗ്ഗീസിന് നേരെ തിരിഞ്ഞു.

നമുക്ക് ആ വണ്ടി ഒന്ന് കൂടി ചെക്ക് ചെയ്യണം.എന്റെ മനസ്സ് പറയുന്നു ഒരു തുമ്പ് കിട്ടുമെന്ന്.

Ok,സർ,നോക്കാം.വണ്ടി ഇവിടെ തന്നെയാണ് ഉള്ളത്.വരൂ സർ.

ജീവനും ജോൺ വർഗ്ഗീസും ഓഫീസിന് പുറത്ത് പിടിച്ചെടുത്ത വണ്ടികൾക്കിടയിൽ കിടന്ന സ്കോർപിയോയ്ക്ക് അരികിലെത്തി.

അകവും പുറവും അരിച്ച് പെറുക്കിയെങ്കിലും സംശയത്തക്ക വണ്ണം ഒന്നും ലഭിച്ചില്ല.

വണ്ടിക്ക് ഒന്ന് വലം വച്ച ജീവൻ കൈകൾ കൂട്ടിത്തിരുമ്മി ബോണറ്റിൽ ആഞ്ഞിടിച്ചു.

അപ്പോഴാണ് ജോൺ വർഗ്ഗീസ്‌ അത് കാണുന്നത്.അയാളുടെ കണ്ണുകൾ വിടർന്നു.സർ അത് നോക്കൂ.

എസ്.ഐ കൈ ചൂണ്ടിയിടത്തേക്ക് ജീവൻ തല തിരിച്ചു.ജീവന്റെ കണ്ണുകളിൽ ഒരു മിന്നലുണ്ടായി.
തുടരും