<<<<<<<<<<<<< >>>>>>>>>>>>>>>
ന്താ കിച്ചുവേട്ടാ ഈ പറയണേ.ത്ര വേഗം ല്ലാം മറക്കാൻ ങ്ങനെ പറ്റണ്. ന്നെ പറ്റിക്കാരുന്നോ?
ശ്രീക്കുട്ടിയുടെ കണ്ണുകൾ അണപൊട്ടിയൊഴുകി.സൂരജിന്റെ ഷർട്ടിൽ പിടിച്ച് ഉലച്ചു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു.
വാവേ നീ ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്ക്,ന്റെ അച്ഛൻ നമ്മളെ ഒന്നാവാൻ സമ്മതിക്കില്ല.
ഇനിയിപ്പോ അച്ഛനെ ധിക്കരിച്ച് കല്ല്യാണം കഴിച്ചു എന്നിരിക്കട്ടെ നമ്മളെ സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ?
ഞാൻ ഒരുപാട് ആലോചിച്ചു. ഇതല്ലാതെ വേറെ വഴി ഇല്ല്യാ.ല്ലാം നിന്റെ നന്മയ്ക്ക് വേണ്ടിയാ.
സൂരജ് പറഞ്ഞത് കേട്ട് ശ്രീക്കുട്ടി അവിശ്വസനീയതയോടെ തല വെട്ടിച്ചു.
ല്ലാ,ഞാൻ വിശ്വാസിക്കില്ല.ന്നെ പറ്റിക്കാൻ പറയാ…ല്ലേ സത്യം പറ ന്നെ പറ്റിക്കാൻ അല്ലേ…
ശ്രീക്കുട്ടി സൂരജിനെ കെട്ടിപ്പിടിച്ചു തല അവന്റെ നെഞ്ചിൽ അടിച്ചു.
ഞാൻ സത്യാ പറഞ്ഞത്.നമുക്ക് പിരിയാം.ല്ലാം മറക്കണം.അതാ നല്ലത്. അവളെ ബലമായി പിടിച്ചു മാറ്റിക്കൊണ്ട് സൂരജ് തിരിഞ്ഞു നടന്നു.
പിന്നിൽ നിന്നും ശ്രീക്കുട്ടിയുടെ തേങ്ങിക്കരച്ചിൽ ഉയരുന്നുണ്ടായിരുന്നു.
<<<<<<<<<<<<< >>>>>>>>>>>>>>>
പിന്നെ ഞാൻ അറിയുന്നത് അവളുടെ മരണ വാർത്ത ആണ് സർ. സത്യത്തിൽ എനിക്ക് എന്ത് ചെയ്യണം അറിയില്ലായിരുന്നു.
കേസ് അന്വേഷണത്തിൽ ഞങ്ങൾ തമ്മിലുള്ള ബന്ധം അറിഞ്ഞാൽ അതെന്റെ കുടുംബത്തെ സാരമായി ബാധിക്കും എന്നറിയാവുന്നത് കൊണ്ട് വീട്ടുകാർ എന്നോട് ഒളിവിൽ പോവാൻ പറഞ്ഞു.അതാ ഞാൻ.
പറഞ്ഞു തീരുമ്പോൾ സൂരജിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.മുഖം അമർത്തി തുടച്ചു കൊണ്ട് സൂരജ് തല കുമ്പിട്ടിരുന്നു.
ജോൺ വർഗ്ഗീസ് ആകെ അമ്പരന്ന് നിൽക്കുകയാണ്.ഇങ്ങനെ ഒരു ട്വിസ്റ്റ് അയാൾ പ്രതീക്ഷിച്ചില്ല.
ജീവൻ നെറ്റി ഉഴിഞ്ഞു കൊണ്ട് ചിന്തയിൽ മുഴുകി.താൻ ഉദ്ദേശിച്ചത് പോലെയല്ല സംഭവത്തിന്റെ കിടപ്പെന്ന് ജീവന് തോന്നി.
പോക്കറ്റിൽ നിന്നും ഒരു ലൈറ്റ്‌സ് എടുത്ത് തീ പിടിപ്പിച്ചു കൊണ്ട് ജീവൻ കസേര വിട്ടെഴുന്നേറ്റു ജനലഴികളിൽ പിടിച്ച് പുറത്തേക്ക് കണ്ണോടിച്ചു.
നരിമറ്റം ആൽബി,നീ അറിയോ അവനെ?പാതി വലിച്ച ലൈറ്റ്സ് തറയിലിട്ട് ചവുട്ടി ഞെരിച്ചു കൊണ്ട് ജീവൻ സൂരജിനെ നോക്കി.
അറിയാം സർ,നരിമറ്റം സ്കറിയ അങ്കിളിന്റെ മകൻ.ഒരിക്കൽ അവനുമായി ഞാൻ ഒന്ന് കോർത്തിട്ടുണ്ട്.
എന്ത് കാരണം കൊണ്ട്?സി.ഐ സൂരജിന്റെ മുഖത്ത് നിന്ന് കണ്ണ് മാറ്റിയില്ല.