Pakarnnattam Part 7 by Akhilesh Parameswar
Previous Parts
കമോൺ മാൻ,റിവോൾവർ അരയിൽ തിരുകിക്കൊണ്ട് ജീവൻ ഡോർ തുറന്ന് പുറത്തേക്ക് കുതിച്ചു.
എത്ര ആയി ചേട്ടോ?ചുണ്ട് തുടച്ചു കൊണ്ട് സൂരജ് കടക്കാരനെ നോക്കി.
പന്ത്രണ്ട് രൂപ.ചില്ലറ ഇല്ല നൂറാ..
സൂരജ് ഒരു നൂറ് രൂപാ നോട്ടെടുത്ത് കടക്കാരന് നൽകി.
ബാക്കി മേടിച്ച് തിരിഞ്ഞതും അവന്റെ നെഞ്ചിൽ വെള്ളിടി വെട്ടി.തൊട്ട് പിന്നിൽ ചെറു ചിരിയോടെ സി.ഐ ജീവൻ.
ഒരു നിമിഷം പകച്ച് നിന്ന സൂരജിന്റെ കണ്ണുകൾ ഇടം വലം വെട്ടി.തൊട്ട് പിന്നാലെ ജീവനെ തള്ളി മാറ്റി അവൻ മുൻപോട്ട് കുതിച്ചു.
ഹേയ്,ജോൺ ക്യാച്ച് ഹിം..കടയ്ക്ക് സൈഡിൽ നിന്ന ജോൺ വർഗ്ഗീസ് കാല് വീശി സൂരജിന്റെ കാൽ മടക്കിൽ ആഞ്ഞു തൊഴിച്ചു.
ഒരാർത്ത നാദത്തോടെ സൂരജ് റോഡിലേക്ക് തെറിച്ചു വീണു.വായിൽ ചോര ചുവച്ചതും സൂരജ് ആഞ്ഞു തുപ്പി.
ഇങ്ങോട്ട് എഴുന്നേൽക്ക് നായിന്റെ മോൻ സൂരജ് കൃഷ്ണാ.ജോൺ വർഗ്ഗീസ് സൂരജിന്റെ കോളറിൽ പിടിച്ചു പൊക്കി.
ന്നെ വിട്,വിടാൻ…സൂരജ് ജോണിന്റെ കൈ വിടുവിക്കാൻ ശ്രമം നടത്തി. പക്ഷേ ജോൺ കത്രികപ്പൂട്ടിട്ട് പിടിച്ചതോടെ ആ ശ്രമം വിഫലമായി.
തട്ട്കടയിൽ നിന്നവർ കാര്യമറിയാതെ പകച്ച് നിന്നു.പലരും പല കഥകളും പറഞ്ഞു തുടങ്ങി.
സൂരജിനെയും കൊണ്ട് ജോണും ജീവനും ഓഫീസിലേക്ക് കടന്നു. അകത്ത് കയറിയതും ജോൺ വർഗ്ഗീസ് കൈ വീശി ഒന്ന് കൂടി കൊടുത്തു.
കവിളിൽ വീണ അടിയുടെ ശക്തിയിൽ സൂരജിന്റെ തല വെട്ടിപ്പോയി.
ജോൺ,മതി.അവനെ പിടിച്ചു ആ കസേരയിൽ ഇരുത്ത്.അത്ര നേരം മിണ്ടാതെ നിന്ന സി.ഐ ജോണിനെ തടഞ്ഞു.
ജീവൻ പറഞ്ഞത് അനുസരിച്ച് ജോൺ വർഗ്ഗീസ് സൂരജിനെ പിടിച്ചെഴുന്നേൽപ്പിച്ച് കസേരയിലേക്ക് ഇരുത്തി.എതിർവശത്ത് മറ്റൊരു കസേരയിട്ട് ജീവനും ഇരുന്നു.
സൂരജിന്റെ മുഖത്ത് അപ്പോഴും വല്ലാത്ത ദേഷ്യം നിഴലിച്ചിരുന്നു. എനിക്കൊന്ന് ഫോൺ ചെയ്യണം. വായിൽ നിന്നും ഊറി വന്ന രക്തം തുടച്ചു കൊണ്ട് അവൻ ജീവനെ നോക്കി.
ഫോണൊക്കെ ചെയ്യാം ആദ്യം ഞങ്ങൾക്ക് ചില കാര്യങ്ങൾ അറിയാൻ ഉണ്ട്.അത് അറിഞ്ഞിട്ട് തീരുമാനിക്കാം ഫോൺ ചെയ്യണോ വേണ്ടയോ എന്ന്…
ഞാൻ ആരാണെന്ന് നിങ്ങൾക്ക് അറിയില്ല.ഇതിനൊക്കെ എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും.