പകർന്നാട്ടം – 6 35

ജോൺ വർഗ്ഗീസിന്റെ ചെന്നിയിലൂടെ വിയർപ്പ് ചാലിട്ടൊഴുകി.തന്റെ അനിയൻ എന്തോ വലിയ തെറ്റ് ചെയ്തു എന്ന് അയാൾക്ക് ഉറപ്പായി.

കൂടുതൽ ശ്രദ്ധിക്കാൻ നിൽക്കാതെ ജോൺ വർഗ്ഗീസ് തന്റെ മുറിയിലേക്ക് തിരിച്ചു നടന്നു.

റൂമിൽ കയറി അയാൾ ബെഡിലേക്ക് തളർന്നിരുന്നു.ആരാണ് വോണിനോട് സംസാരിച്ചു കൊണ്ടിരുന്നത്?എന്താവും അവൻ ചെയ്തു കൂട്ടിയത്?

ജോൺ വർഗ്ഗീസിന്റെ മനസ്സിൽ ആശങ്കകളുടെ വേലിയേറ്റം തുടങ്ങി. എ.സിയുടെ തണുപ്പ് അയാളെ തെല്ലും ബാധിച്ചില്ല.നിമിഷങ്ങൾക്കുള്ളിൽ ജോൺ വിയർപ്പിൽ മുങ്ങി.

പുറത്ത് വാതിലടയുന്നതും വോണിന്റെ കാലടികൾ അകന്ന് പോകുന്നതും ജോൺ വർഗ്ഗീസ് അവ്യക്തമായി കേട്ടു.

ചിന്താഭാരത്താൽ തൂങ്ങിയ കണ്ണുകളോടെ അയാൾ പിന്നിലേക്ക് മറിഞ്ഞു.
*****
ഇത് എന്തൊരു ഉറക്കാ,ഒന്ന് എണീക്ക് ഇച്ചായാ,ശില്പയുടെ സ്വരം കാതിൽ പതിഞ്ഞപ്പോൾ ആണ് ജോൺ വർഗ്ഗീസ് കണ്ണ് തുറക്കുന്നത്.

കുളിച്ചൊരുങ്ങി ശാലീന സുന്ദരിയായ തന്റെ ഭാര്യയ്ക്ക് അല്പം കൂടി സൗന്ദര്യം വർദ്ധിച്ചതായി അയാൾക്ക് തോന്നി.

അതേ,ങ്ങനെ കണ്ണും മിഴിച്ച് ന്നെ നോക്കി കിടന്നോ,നിങ്ങളെ സി.ഐ വന്നിട്ടുണ്ട്.

സി.ഐ എന്ന് കേട്ടതും ജോൺ വർഗ്ഗീസ് പിടഞ്ഞെഴുന്നേറ്റു. ക്ലോക്കിലേക്ക് കണ്ണോടിച്ചതും അയാളുടെ തല കറങ്ങി സമയം 10:30.

കർത്താവെ,ഇന്ന് ആ കടുവ എന്നെ കടിച്ചു കീറും.ഞാൻ വേഗം കുളിച്ചിട്ട് വരാം,നീ എന്റെ യൂണീഫോം ഒന്ന് അയൺ ചെയ്ത് വയ്ക്ക്.

ജോൺ ബാത്ത്റൂമിലേക്ക് പാഞ്ഞു.എല്ലാം പെട്ടന്ന് കഴിച്ച് പുറത്തിറങ്ങുമ്പോൾ അയാളുടെ മനസ്സിലേക്ക് രാത്രിയിലെ സംഭവം വീണ്ടും കടന്ന് വന്നു.

വോൺ എന്തിയേ?യൂണിഫോം ധരിക്കുമ്പോൾ അയാൾ ശില്പയെ നോക്കി.

അവൻ മുകളിൽ ഉണ്ട്.എങ്ങോട്ടോ പോകാൻ ഉള്ള ഒരുക്കത്തിൽ ആണ്.അമ്മച്ചി രാവിലെ തന്നെ പള്ളിലോട്ട് പോയി.

മ്മ്,അവൻ എവിടെ പോകാനാ ഒരുക്കം?നീ ഒന്നും ചോദിച്ചില്ലേ?
സാർ വന്നിട്ട് കുറേ നേരം ആയോ?

ന്റെ ഇച്ചായാ എല്ലാം കൂടി ഒറ്റ ശ്വാസത്തിൽ ചോദിച്ചാൽ ഞാൻ എങ്ങനെ പറയും.

വോൺ എങ്ങോട്ട് പോകുന്നു എന്ന് എന്നോട് പറഞ്ഞില്ല.ജീവൻ സർ വന്നിട്ട് ഒരു പത്ത് മിനുട്ട് കഴിഞ്ഞു.

ഓഹോ,എന്നിട്ട് നീയെന്തേ ന്നെ നേരത്തെ വിളിക്കാഞ്ഞത്.ജോൺ വർഗ്ഗീസിന്റെ മുഖത്ത് നീരസം പ്രകടമായി.

ഇനി എന്നെ കുറ്റം പറഞ്ഞാൽ മതി.ഞാനിനവിടെ നൂറ് കാര്യങ്ങൾ ചെയ്യണം.ഇടയ്ക്ക് വന്നു വിളിച്ചപ്പോൾ അവിടെ തന്നെ ചുരുണ്ട് കൂടി.അതും പോരാഞ്ഞിട്ട്….