പകർന്നാട്ടം – 6 35

Pakarnnattam Part 6 by Akhilesh Parameswar

Previous Parts

ടിവി ഓഫ് ചെയ്ത് ജീവൻ സെറ്റിയിലേക്ക് ചാരി കണ്ണടച്ചു. പെട്ടന്നാണ് കോളിംഗ് ബെൽ ചിലച്ചത്.

ജീവൻ കണ്ണ് തിരുമ്മി എഴുന്നേറ്റ് ഡോറിന് നേരെ നടന്നു.

അരണ്ട വെളിച്ചത്തിൽ പുറത്ത് നിന്ന ആളെ ജീവന് മനസ്സിലായില്ല.

ആരാ,മനസ്സിലായില്ല.ആഗതൻ അല്പം കൂടി മുൻപോട്ട് വന്നു.ഞാൻ അല്പം കിഴക്ക്ന്നാ.അയാൾ ജീവന്റെ മുഖത്തേക്ക് നോക്കി നിന്നു.

ജീവൻ അയാളെ അടിമുടിയൊന്ന് നോക്കി.നിറം മങ്ങിയ ഒരു വെള്ളമുണ്ടും പഴക്കം ചെന്ന ഷർട്ടും വേഷം.കുഴിഞ്ഞ കണ്ണുകൾ, പാറിപ്പറന്ന മുടി,നര ബാധിച്ച താടി രോമങ്ങൾ.

അകത്തേക്ക് വരൂ,ജീവൻ അയാളെ അകത്തേക്ക് ക്ഷണിച്ചു.

ഇരിക്കാം,അയാൾക്ക് മുൻപിലേക്ക് കസേര നീക്കിയിട്ട് ജീവൻ എതിർ വശത്തിരുന്നു.

സാറിന് ന്നെ അറിയുന്നുണ്ടാവില്ല. പക്ഷേ ന്റെ മോളെ പറഞ്ഞാൽ സാർ അറിയും.

കസേരയിലേക്ക് അമരുമ്പോൾ ആഗതൻ സംസാരത്തിന് തുടക്കം കുറിച്ചു.

അയാൾ പറയുന്നത് ശ്രദ്ധിച്ചു കൊണ്ട് ജീവൻ ഒരു സിഗരറ്റിന് തീ പകർന്നു.

ഇന്നീ രാത്രി ഞാൻ ഇവിടെ വരെയും വന്നതു സാറിനെ ബുദ്ധിമുട്ടിക്കണം എന്ന് വിചാരിച്ചല്ല.ന്റെ കുട്ടി,ന്റെ ചിന്നൂട്ടി,അവൾക്ക് നീതി കിട്ടണം സർ.

ജീവന്റെ കണ്ണുകൾ ചുരുങ്ങി, എരിയുന്ന സിഗരറ്റ് ആഷ് ട്രേയിൽ കുത്തി ഞെരിച്ചു കൊണ്ട് അയാൾ ആ മനുഷ്യന്റെ മുഖത്ത് തറച്ചു നോക്കി.

താങ്കൾ,ഈയിടെ മരണപ്പെട്ട കുട്ടിയുടെ…

അതെ സർ,മരണപ്പെട്ട അല്ല ആരൊക്കെയോ കൂടി കടിച്ചു കീറിയ ഒരു പൊന്നു മോളുടെ അച്ഛൻ.രാമൻ പണിക്കർ.

ഓഹ്,am sorry മിസ്റ്റർ പണിക്കർ, എനിക്ക് ആദ്യം ആളെ മനസ്സിലായില്ല.
കേസ് അന്വേഷണം നടക്കുന്നുണ്ട്, പ്രതികൾ ഉടനെ പിടിയിലാകും.

ജീവന്റെ മറുപടി കേട്ട് രാമൻ പണിക്കർ ചിരിക്കുകയാണ് ചെയ്തത്.

സാർ,ഇത് പോലെ എത്രയോ പാഴ് വാക്കുകൾ ഞാൻ കേട്ടിരിക്കുന്നു. ഇന്ന് ഒരു വ്യത്യാസം മാത്രം അന്ന് വിധി മറ്റൊരാൾക്ക്,ഇന്ന് എനിക്ക്.

സാറിനറിയോ,ന്റെ കുട്ടി അവളൊരു പാവമായിരുന്നു,ഒരുറുമ്പിനെ പോലും നോവിക്കാത്ത പാവം.

ഇന്നോളം ഒരു വാക്ക് കൊണ്ട് പോലും ന്റെ കുട്ടിയെ ഞാൻ കരയിച്ചിട്ടില്ല. ന്റെ,ന്റെ എല്ലാം അവളായിരുന്നു സാർ.