കാലപാശം പിടിക്കേണ്ട കൈയ്യാവരുത്,ഈ കൈകളിൽ ഇപ്പോൾ തന്നെ രക്തത്തിന്റെ കറയുണ്ട്.തെറ്റായി നടക്കാൻ ഗതി വരാതെ നോക്കാം.ഗുണം വരട്ടെ.
അനുഗ്രഹം വാങ്ങി തൊഴുതു തിരിയുമ്പോൾ ആ ചെറുപ്പക്കാരൻ അല്പം അസ്വസ്ഥനായിരുന്നു.
************
ജില്ലാ ആശുപത്രിയിലെ സീനിയർ ഡോക്ടറുടെ മുറിയിൽ സിഐ ജീവനും എസ്ഐ ജോൺ വർഗ്ഗീസും അക്ഷമരായിരുന്നു.
Sorry,ഇൻസ്‌പെക്ടർ ഞാൻ അല്പം ലേറ്റ് ആയിപ്പോയി.ഡോർ തുറന്ന് കടന്ന് വന്ന ഡോക്ടർ പ്രമീള ക്ഷമാപണം നടത്തിക്കൊണ്ട് തന്റെ കസേരയിലേക്ക് അമർന്നു.
It’s ok ഡോക്ടർ,ഞാനാണ് ഫോണിൽ സംസാരിച്ചത് ജീവൻ പ്രമീളയ്ക്ക് ഹസ്തദാനം നൽകി.
അപ്പോൾ നമുക്ക് കാര്യത്തിലേക്ക് വരാം.ജീവൻ മുഖത്ത് ഗൗരവം വരുത്തി.
സംഭവം കൊലപാതകം ആണെന്ന് ആ ബോഡി കിട്ടിയപ്പോൾ തന്നെ ഉറപ്പായിരുന്നു.
പിന്നെയൊരു സംശയമുള്ളത്, സംശയമല്ല ലക്ഷണം കണ്ട് ഉറപ്പ് വന്ന ഒരു കാര്യം…ജീവൻ പാതിയിൽ നിർത്തി.
യെസ്,ഇൻസ്‌പെക്ടർ ആ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.but ഒരാളല്ല,ഗ്യാങ്ങ് റേപ്പ് ആണ്.
അതി ക്രൂരമായി റേപ്പ് ചെയ്തിട്ടുണ്ട്. അതും പലതവണ.ഇതാണ് റിപ്പോർട്ട്.
പ്രമീള മുൻപിലിരുന്ന ഫയൽ ജീവന് നേരെ നീട്ടി.അയാൾ അത് വാങ്ങി മറിച്ച് നോക്കിയ ശേഷം ജോൺ വർഗ്ഗീസിന് കൈ മാറി.
തലയ്ക്ക് പിന്നിലേറ്റ അതി ശക്തമായ അടിയാണ് മരണ കാരണം.തലയോട് പിളർന്നിരുന്നു.
ഇത് ചെയ്തിരിക്കുന്നത് ചെറുപ്പക്കാരാണ്.എസ്പെഷ്‌ലി ഇരുപതിനും ഇരുപത്തി അഞ്ച്നും ഇടയിൽ ഉള്ളവർ.
അത് ഇത്രയും കൃത്യമായി പറയാൻ കാരണം.ജീവന്റെ കണ്ണുകൾ ചുരുങ്ങി.
ആ കുട്ടിയുടെ ശരീരത്തിൽ പതിഞ്ഞ പല്ലിന്റെ പാട്,പീഡിപ്പിച്ച രീതികൾ അവയൊക്കെ ഒരു കൂട്ടം ചെറുപ്പക്കാരിലേക്കാണ് വിരൽ ചൂണ്ടുന്നത്.
********
എല്ലാവർക്കും അനുഗ്രഹം നൽകി അവസാന കർമ്മവും കഴിച്ച് തിരുമുടി താഴ്ത്തിയ രാമൻ പണിക്കർ അരിയും തിരിയും വാങ്ങി അണിയറയിലേക്ക് ഓടി.
മുഖത്തെഴുത്ത് മായ്ക്കാൻ തിരിശീല നൽകുമ്പോൾ വാസു മൂത്താരുടെ കൈ വിറച്ചു.അത് കണ്ട് ചിരി വന്ന രാമൻ പണിക്കർ ഓല പന്തിക്ക് പിന്നിലേക്ക് കൈ നീട്ടി.
പന്തിക്ക് പിന്നിലിരുന്ന ചാരായ കുപ്പി എടുത്ത് നീട്ടിക്കൊണ്ട് പണിക്കർ മൂത്താരെ കളിയാക്കി.
തന്റെ വിറ ന്താന്നൊക്കെ എനിക്കറിയാം.ഇന്നാ ഊറ്റി വീശിക്കോ,ഇനി വിറച്ചു ചാവണ്ടാ..