പാദസരം 29

ഞാൻ തലയ്ക്കു കയ്യും കൊടുത്തു പറഞ്ഞു ” എടാ നീ കേട്ടില്ല ഇപ്പൊ നിപ്പ….. “

” ദൈവമേ നേതാവിനോ ?” എടുത്തടിച്ചപോലെ പറഞ്ഞു…

” ഒരൊറ്റ അടി….. എടാ പൊതുപരിപാടികൾ ഒന്നും വേണ്ട എന്നാടാ പറഞ്ഞെ…. ഒന്ന് പോടാ…. ‘ അത് പറഞ്ഞപ്പോൾ അവൻ മെല്ലെ ഇറങ്ങി…..

ഞാൻ വേഗം എണീറ്റു അകത്തേക്ക് നടന്നു…. അപ്പോഴുണ്ട് ഏന്റെ പ്രിയതമ അവിടെ നിലം തുടയ്ക്കുന്നുണ്ട്…. വന്ന വഴി തിരിഞ്ഞു പോകാൻ തുടങ്ങിയ എന്നെ വിളിച്ചു…..

” നേതാവേ ഞാൻ തുടച്ചോക്കെ കഴിഞ്ഞു കേറിവന്നോളു….. “

ഞാൻ മുറിയിലേക്ക് കയറി….. അവളുടെ മുഖത്തു നോക്കാൻ വല്ലാത്ത ചമ്മൽ…. ഞാൻ ഏന്റെ കയ്യിലെ പൊതി അവിടെ വെച്ചു പറഞ്ഞു……

” ഇത് ഇവിടെ തരാൻ പറഞ്ഞു…. “

” ആ ” അവൾ അത് വാങ്ങി അലമാരയിൽ വെച്ചു പോകാൻ തുടങ്ങുമ്പോൾ ഞാൻ പറഞ്ഞു….
” അത് എല്ലാം ഉണ്ടോന്നു നോക്കാനും പറഞ്ഞു “

” അത് പിന്നെ നോക്കാം….. ഇതിലെങ്കിലും മനുഷ്യൻ മനുഷ്യനെ വിശ്വസിക്കട്ടെ….. ” അവൾ തിരിഞ്ഞു നടന്നു…..

ഞാൻ അവളുടെ കയ്യിൽ പിടിച്ചു ഏന്റെ നേരെ നിർത്തി……

” ദേ ഏട്ടാ…. എനിക്കീ സെന്റി ഇഷ്ടല്ല…. ഒരു സഹതാപതരംഗവും വേണ്ട….. ഏട്ടന് ഇപ്പൊ ഉള്ള ചമ്മലും വേണ്ട…. ആ സോറിയും വേണ്ട….. ഇത് സെന്റി സീൻ അല്ലല്ലോ….. ” അവൾ പറഞ്ഞു….

അവളെ കെട്ടിപ്പിടിച്ചു ആ നെറ്റിയിൽ ഒരുമ്മ കൊടുക്കാൻ ഇതൊന്നും എനിക്ക് വേണ്ട….. അവളെന്റെ ഭാര്യ എന്നത് മാത്രം….

” i love you ” ഞാൻ അറിയാതെ പറഞ്ഞു പോയി…..

പൊട്ടിചിരിച്ചുകൊണ്ട് അവൾ പറഞ്ഞു….. ” പ്രേമം…. ഇപ്പോഴോ…. ഇതെന്തേ നേതാവേ…. ഈ ചങ്കിലെ പെണ്ണായി ജീവിക്കുമ്പോൾ ഇനി അതു വേണോ…. “

” കല്യാണം കഴിഞ്ഞും പ്രണയിക്കാം….. ഒരുപക്ഷെ അതിലും നന്നായി…… ” ഞാനും പറഞ്ഞു……

അവൾ തിരിഞ്ഞു നടന്നു…. വാതിൽക്കൽ എത്തി തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു…..
” നേരത്തെ പറഞ്ഞത് ഞാൻ മറന്നിട്ടില്ല….. പിന്നെ ഞാൻ അതിനു കരയണ്ട എന്ന് കരുതിയത് അത് ചോദിക്കാൻ ഒരു കുട്ടി നേതാവ് വരുന്നുണ്ട് എന്ന് പറയാൻ പറഞ്ഞു….കേട്ടോ ”
ചുണ്ടിൽ ഒരു ചിരിയുമായി അവൾ വേഗം ബക്കറ്റുമായി അവിടെ നിന്ന് പോയി……

ഞാൻ എന്ത് പറയണം എന്ന ചിന്തയിൽ നിന്നു….. ഏന്റെ നേതാവേ……

ശുഭം….

രചന : ജിതേഷ്….

2 Comments

  1. കൊള്ളാം കൊള്ളാം

  2. മച്ചാനെ കിടു…പൊളിച്ചടുക്കി

Comments are closed.