പാദസരം 29

” അത് ഏന്റെ മോളെ കല്യാണത്തിന് ഞാൻ പ്രിയ മോളോട് ഇത്തിരി പൈസ ചോദിച്ചിരുന്നു….. മോൾടെ കയ്യിൽ അപ്പൊ കാശില്ലാഞ്ഞിട്ട് സ്വർണം തന്നിരുന്നു അന്ന്….. അത് തിരിച്ചുകൊടുക്കാൻ വേണ്ടി വന്നതാ…. ഇത് പണയം വെച്ചിട്ടു അത് നടത്തി…. അത് തിരിച്ചു എടുത്തു ഇപ്പൊ…. ഇത് മോൾക്ക്‌ കൊടുക്കണം….. മോൾക്ക്‌ നല്ലതേ വരൂ.. ”
അതും പറഞ്ഞു അവർ കയ്യിലെ പൊതി എനിക്ക് തന്നു…..

ഞാൻ അത് വാങ്ങിയപ്പോൾ…. അവർ പിന്നെയും പറഞ്ഞു…..
“മോളോട് പറയണം എല്ലാം ഇല്ലെന്നു നോക്കാൻ…. ഒരുപാട് ആ മോള് ഞങ്ങളെ സഹായിച്ചിട്ടുണ്ട്……. മോന് അതറിയില്ല….. അത് ഇഷ്ടാകോ എന്നും അറിയില്ല അതാണ് പറയാൻ മടിച്ചത്….. മോന് കിട്ടിയ ഒരു ഭാഗ്യാനു അത്…. അതിനെ പൊന്നുപോലെ നോക്കണംട്ടോ…. ഒരുപാട് നന്ദിയുണ്ട്…. ഇക്കാലത്തു ആരും ചെയ്യില്ല….. സ്വർണം ഇട്ട് നടക്കുമ്പോ അതിനു കണ്ണിലെ തിളക്കം മാത്രം തരുന്നു….. പക്ഷെ അത് ഒരു ജീവൻ നിലനിർത്തുമ്പോ അതിന്റെ വില ഏറുന്നു….. അതാ ആ മോളു പറഞ്ഞെ….. ഞാൻ പോട്ടെ… ” അവര് കൈ കൂപ്പി…. തിരിഞ്ഞു കണ്ണ് തുടച്ചു പറഞ്ഞു……

” നിനക്ക് ഇപ്പൊ എന്ത് തോന്നുന്നു…… ” പിന്നിൽ നിന്ന് ഒരു ചോദ്യം കേട്ട് നോക്കുമ്പോൾ അമ്മ….

ഞാൻ ഒന്നും മിണ്ടാതെ അമ്മയെ നോക്കി….. അമ്മയുടെ നേരത്തെ മൗനത്തിന്റെ അർത്ഥം ഞാനിപ്പോ അറിയുന്നു….

” അവൾ അങ്ങനെയാ…. ഒരിടത്തും അടങ്ങിയിരിക്കില്ല…. എന്നെക്കൊണ്ട് ഒന്നും ചെയ്യിക്കാനും ഇഷ്ടല്ല….. ഞാനും കൂടെ ചെയ്യാ എല്ലാം…. അവള് എനിക്ക് മോളാണ്…. ഒരുപക്ഷെ നിന്നെക്കാളേറെ എന്ന് പറയുമ്പോ നിനക്ക് വിഷമം ഇണ്ടാകും…… നിന്റെ മുൻകാല വീക്ഷണം ഒന്നും അതിനില്ലടാ…. പിന്നെ അത് ചെയ്യുന്നതൊന്നും ആരും അറിയേം ഇല്ല…..നീയാണ് അവളോട്‌ ജോലിക്ക് പോണ്ടാന്ന് പറഞ്ഞത് എന്ന് എനിക്കറിയാം…. ഏന്റെ കാരണവും പറഞ്ഞു…. ആ കുട്ടി എന്നോട് ഒന്നും പറയില്ല…. പക്ഷെ ഇനി അവൾ ജോലിക്ക് പോകും…. ഇത് ഞാനെടുത്ത തീരുമാനം….. കേട്ടോ….. ” അത് പറഞ്ഞു അമ്മ അകത്തേക്ക് പോയി…..

ഞാൻ അവിടെ ഇരുന്നു….. എന്തൊക്കെയാ ഇപ്പൊ കഴിഞ്ഞേ….. ഞാൻ ചെയ്തതും പറയുന്നതും…. ഓഹ് കൂടിപ്പോയി…… അവളെ മനസ്സിലാക്കാനും…… ആ സ്വർണത്തിന്റെ പൊതിയിലെ അവളുടെ തിളങ്ങുന്ന പാദസരം…. അതെടുത്തു ഒരു ഉമ്മ കൊടുത്തു….. ഒരു കാലുപിടിച്ചു എന്ന സുഖം……

അപ്പോഴാണ് ഏന്റെ ഒരു സഹപ്രവർത്തകൻ കേറി വന്നത്…..
അവൻ വന്ന വേഗം പറയാനുള്ളത് തുടങ്ങി…..
” നേതാവേ…. സുപ്രഭാതം… ഇന്ന് വൈകിട്ടത്തെ പൊതുയോഗം മറന്നില്ലല്ലോ…. സ്ത്രീ സുരക്ഷ…. കുടുംബ ബന്ധങ്ങൾ ഇതാണ് വിഷയം…. പിന്നെ നമ്മുടെ നയങ്ങളും മറക്കണ്ടാട്ടൊ…. എല്ലാരും അറിയട്ടെ….. “

ഇവനും എന്നെ കളിയാക്കാൻ ഇറങ്ങിയതാണോ….. പണി വരുമ്പോൾ എല്ലാം കൂടി ഒരുമിച്ചു….

” ഡാ ഇന്ന് യോഗം ഒന്നും വേണ്ട…. ” ഞാൻ ശബ്ദം കുറച്ചു പറഞ്ഞു…..

” അതെന്താ നേതാവേ…. നമ്മൾ അതൊക്കെ നോട്ടീസ് ഒക്കെ അടിച്ചു എല്ലാരും അറിഞ്ഞു ഇനി മാറ്റിവെക്കാൻ പറയണോ ” അവൻ സംശയത്തോടെ പറഞ്ഞു…..

2 Comments

  1. കൊള്ളാം കൊള്ളാം

  2. മച്ചാനെ കിടു…പൊളിച്ചടുക്കി

Comments are closed.