ഒറ്റയാൻ – 2 29

.നിങ്ങളിലൊരുവൻ പോകാൻ തയ്യാറെടുത്തോളൂ.ജോൺസന്റ അരികിലേക്ക്. അത്രയും പറഞ്ഞ് കോൾ കട്ട് ചെയ്തു. നിന്നിടത്ത് നിന്ന് അനങ്ങാൻ കഴിയാതെ ഗൗതം.അനീഷിനെയും ഫ്രെഡിയെയും വിളിച്ച് പറയാൻ തന്നെ ഏറെ സമയമെടുത്തു ഗൗതം .മരണം ഏത് നിമിഷവും കടന്ന് വരാം. ഞങ്ങൾ ചെയ്ത തെറ്റുകൾക്ക് പകരം ചോദിക്കാനാരുമില്ലായിരുന്നു ഇതുവരെ.ഇപ്പോൾ ഒരാൾ അവതരിച്ചിരിക്കുന്നു ഒറ്റയാൻ .അയാളോട് ഞങ്ങൾ എന്ത് തെറ്റാചെയ്തത്.ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. മൂന്ന് പേരും ഗൗതമിന്റെ വീട്ടിൽ ആലോചനയിലാണ്ടു. ആരായിരിക്കും ആ ഒരാൾ? ഇതുവരെ ഇങ്ങനെ ഒരു നിമിഷത്തെ കുറിച്ച് ചിന്തിച്ചതു പോലും ഇല്ലല്ലോ.? അഹങ്കരിക്കുക ആയിരുന്നു.പണവും സ്വാധീനവും ഉപയോഗിച്ച് ഏത് കേസും ഒതുക്കി തീർക്കുമായിരുന്നു. പക്ഷേ…. ഇതിൽ ഇനി എന്താ ചെയ്യുക. കൂടെ ഉള്ള ഒരാളെ കൊണ്ട് പോയി. അടുത്താളിന്റെ ഊഴമെത്തിയിരിക്കുന്നു.നാളെ രാത്രി അതും സംഭവിക്കും.പേടി കൊണ്ട് സംസാരിക്കാൻ പോലും കഴിയുന്നില്ല മൂന്നു പേർക്കും. മൂന്ന് പേർക്കും ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല നാളെ രാത്രിയിൽ നമ്മളിലൊരാൾ …അത് ഓർക്കാൻ കൂടി കഴിയുന്നില്ല. നേരം പുലർന്നു മൂന്ന് പേരോടും പുറത്തേക്ക് പോകരുതെന്ന് പോലീസ് കർശന നിർദ്ദേശം നൽകി.
മൂന്ന് പേരും പോലീസ് സംരക്ഷണത്തിൽ ആയിരുന്നു.
രാത്രിയാകുംതോറും ഭയം ഇരട്ടിച്ചു മൂന്ന് പേർക്കും .
ഇതിനിടയിൽ ഫ്രെഡിയുടെ വീടിനടുത്തുള്ള റോഡിൽ ഒരാക്സിഡന്റുണ്ടായി നിയന്ത്രണം വിട്ട ലോറി ഇലക്ടിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി .പോസ്റ്റ് ഒടിഞ്ഞു അവിടെ ആകെ ഇരുട്ടിലായി. ഇതേ സമയം പോലീസുകാർ അങ്ങോട്ടേക്ക് പോയി പെട്ടെന്ന് തന്നെ ജനറേറ്റർ ഓൺ ചെയ്തു ജോലിക്കാരൻ. ഫ്രെഡിയുടെ വീട്ടിൽ പ്രകാശം പരന്നു. പോലീസ്കാർ തിരികെ വന്നു.
ലോറി ഡ്രൈവറെ ആശുപത്രിയിൽ കൊണ്ട് പോയിരുന്നു .അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. ഫ്രെഡിക്ക് ഒന്നും പറ്റാത്തതിൽ എല്ലാരും ആശ്വസിച്ചു.. രാത്രിയേറെ വൈകി ഫ്രെഡി ഉറങ്ങാൻ പോയി .അതിനു മുന്നേ പോലീസ് മുറി മുഴുവൻ പരിശോധിച്ച് കഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തി.
നേരം പുലർന്നു ഫ്രെഡിയെ വിളിക്കാൻ ചായയും കൊണ്ട് പോയ ജോലിക്കാരിയുടെ നിലവിളി അവിടെ മുഴങ്ങി.
പോലീസുകാർ ഓടിച്ചെന്നു .അപ്പോഴെക്കും എല്ലാം കഴിഞ്ഞിരുന്നു .ഫ്രെഡിയും ജോൺസന്റെ അടുക്കലേക്ക് പോയിരുന്നു. പക്ഷേ ഇതെങ്ങനെ .? ഇത്രയും സുരക്ഷ ഉണ്ടായിട്ടും എങ്ങനെ യെന്ന് മാത്രം ഒരു പിടിയും കിട്ടിയില്ല.
ബോഡി പോസ്റ്റ്മോർട്ടത്തിനായി കൊണ്ട് പോയി .
തുടരും….