ഒരു വേശ്യയുടെ കഥ – 6 3835

പിറുപിറുക്കുന്നതുപോലെ പറയുന്നതിനിടയിൽ ഞാൻ എന്തെങ്കിലും മറുപടി പറയുന്നതിന് മുന്നേ വീണ്ടും മയക്കത്തിലേക്ക് പോയി…….!

പിന്നെയും ഞാൻ തട്ടി പിടിക്കാൻ ശ്രമിക്കുമ്പോൾ…..
” കണ്ടില്ലേ ഇനി സമാധാനത്തോടെ ഉറങ്ങിക്കോട്ടെ നിങ്ങൾ വീട്ടിൽപോയി കുളിയൊക്കെ കഴിഞ്ഞശേഷം നാളെ വന്നാൽ മതി ……”
എന്നുപറഞ്ഞുകൊണ്ട് നേഴ്സുമാർ എന്നെ പിടിച്ചു മാറ്റി പുറത്തേക്ക് കൊണ്ടുപോയി വാതിൽ അടച്ചുകളഞ്ഞു…….!

വീട്ടിലേക്ക് തിരിക്കുന്നതിനു മുന്നേ ഒരിക്കൽ കൂടെ icu വിന്റെ ചില്ലിനിടയിലൂടെ നോക്കുമ്പോഴും ഉറങ്ങിയതുപോലുള്ള അതേ കിടപ്പ് തന്നെയായിരുന്നു …..!

രാത്രിയിലെപ്പോഴോ അനിയേട്ടൻ പോയതോന്നുമറിയാതെ ഞാൻ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനുള്ള പൊടിക്കഞ്ഞിയുണ്ടാക്കുന്നതിനിടയിലാണ് അനിയേട്ടനെയും കൊണ്ടു മുറ്റത്ത് ആംബുലൻസ് വന്നുനിന്നത്……..”

പറഞ്ഞു കഴിഞ്ഞതും നിയന്ത്രിക്കാനാകാതെ അവൾ കൈകൾകൊണ്ടു മുഖംപൊത്തിക്കൊണ്ടു വാവിട്ടു നിലവിളിച്ചതും ഒരുമിച്ചായിരുന്നു.

“മായേ…..കരയല്ലേ……
ഇങ്ങനെ കരയല്ലേ………
എന്നെക്കൂടി സങ്കടപ്പെടുത്തല്ലേ മായേ…..”

അവളുടെ കരച്ചിൽ കണ്ടപ്പോൾ അയാളും കരഞ്ഞുപോയി……!
ബദ്ധപ്പെട്ട് എഴുന്നേൽക്കുവാൻ ശ്രമിച്ചെങ്കിലും തലഉയർത്തിപ്പിടിച്ചു നിൽക്കുവാൻ സാധിക്കുന്നില്ല……!
അയാൾക്ക് വല്ലാത്ത നിസഹായകത തോന്നി……!
ഒപ്പം സദുദ്ദേശത്തേടെയാണെങ്കിലും അവളോട് എല്ലാം കുത്തികുത്തി ചോദിച്ചതിൽ കുറ്റബോധവും…..!

“ഇങ്ങനെയൊക്കെ ആഗ്രഹിച്ചിരുന്ന അനിയേട്ടൻ കിടക്കുന്ന സ്ഥലമാണ് ഞാൻ നിങ്ങളും മറ്റുള്ളവരും പറയുന്നതുപോലെ പന്ത്രണ്ടുലക്ഷം രൂപയ്ക്ക് വിലപേശി വിൽക്കേണ്ടത് അല്ലെ…….?നിങ്ങൾ പറയൂ……?
ആണോ അങ്ങനെയാണോ ഞാൻ ചെയ്യേണ്ടത്……?
എന്റെ സ്ഥാനത്തു നിങ്ങളായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമോ…… ?

ഉത്തരം പറയാനാകാത്ത കുറെ ചോദ്യങ്ങളുമായി കട്ടിലിനടുത്തേക്ക് ഒരു തിരമാലപോലെ ആർത്തലച്ചു വന്നുകൊണ്ട് അയാളുടെ ഷർട്ടിൽ പിടിച്ചുവലിക്കുകയും നെഞ്ചിൽ പടപാടാതല്ലുകയും ചെയ്യുമ്പോഴും അവളുടെ കണ്ണുകളിൽ ഭ്രാന്തിന്റെ തിരയിളക്കം കാണുന്നുണ്ടോയെന്നു ഭീതിയോടെ തിരഞ്ഞുകൊണ്ടു അയാൾ ഒരിക്കൽ കൂടി അവളെ അനുകമ്പയോടെ നെഞ്ചോടു ചേർത്തുപിടിച്ചു.

തുടരും……

4 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  2. ഒറ്റപ്പാലം കാരൻ

    12.21am reading

Comments are closed.