ഒരു വേശ്യയുടെ കഥ – 6 3917

ആരോടോ ഉള്ള ദേഷ്യവും പകയും തീർക്കുന്നതുപോലെ അവളുടെ ശബ്ദം ഉയർന്നപ്പോൾ അയാൾ വാതിലിലേക്കും അവളുടെ മുഖത്തേക്കും മാറിമാറി നോക്കി.

“ഇഷ്ടമില്ലാത്ത കാര്യങ്ങൾ കേട്ടത്തിലുള്ള ദേഷ്യം കാരണം തീപാറുന്ന കണ്ണുകളും….
ചുവന്ന മുഖവും …..
കിതപ്പിൽ ക്രമാതീതമായി ഉയർന്നു താഴുന്ന ഭംഗിയുള്ള മാറിടങ്ങൾ ……
വിറയ്ക്കുന്ന കൈവിരലുകൾക്കൊപ്പം
സാരിത്തുമ്പുവരെ വിറയ്ക്കുന്നുണ്ടെന്ന് തോന്നി….!

അയാൾക്ക് വീണ്ടും എന്നോ കണ്ടുമറന്നുപോയ യക്ഷിക്കഥ സിനിമയിലെ പ്രതികാരദാഹിയും സ്നേഹമയിമായ യക്ഷിയെ ഓർമ്മവന്നു.

‘അതിനെക്കാൾ പ്രധാനമായ മറ്റൊരു കാര്യം മരിക്കുന്നതിന് ഒരു ദിവസമാണ് അനിയേട്ടനെ ഞാൻ അവസാനമായി കാണുന്നത്….
അനിയേട്ടൻ പോകുമെന്ന് ഉറപ്പുള്ളത് കൊണ്ടാവണം തലേദിവസം വൈകുന്നേരം അനിയേട്ടന്റെ കൂട്ടുകാരൊക്കെ നിർബന്ധിച്ചുകൊണ്ട് എന്നെ നാട്ടിലേക്ക് തിരിച്ചയച്ചത് ……”

പെട്ടെന്നുതന്നെ സമനില വീണ്ടെടുത്തുകൊണ്ടു എന്തോ ഓർത്തെടുക്കുന്നത് പോലെ അവൾ അല്പനേരം നിർത്തിയശേഷം അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അയാൾ കണ്ണുകൾ അടച്ചു.

” വീട്ടിലേക്ക് തിരിക്കുവാൻ ഒരുങ്ങുന്നതിനിടയിലാണ് അനിയേട്ടൻ മുറിയിൽ കയറി അനിലേട്ടനെ കാണുവാനുള്ള അനുവാദം കിട്ടിയത് ഞാൻ മുറിയിലേക്ക് കയറുമ്പോൾ നല്ല മയക്കത്തിലായിരുന്നു ……
നേഴ്സുമാർ തട്ടി വിളിക്കുവാൻ പറഞ്ഞപ്പോൾ ഞാൻ പതിയെ ഒന്നുരണ്ടുതവണ ദേഹത്തു തട്ടിക്കൊണ്ട് വിളിച്ചുനോക്കി …..
രണ്ടുമൂന്നു തവണ വിളിച്ച് ശേഷമാണ് കണ്ണുകൾ തുറന്നത്…..
അതവസാനത്തെ കാഴ്ചയായിരിക്കുമെന്ന് സ്വപ്‌നത്തിൽ അപ്പോഴെനിക്കറിയില്ലായിരുന്നു… എങ്കിലും അനിയേട്ടന് അതറിയാമായിരുന്നെന്നു തോന്നുന്നു……!

കണ്ണുതുറന്ന് എന്നെ തന്നെ കുറെ നേരം നോക്കിയശേഷം ….
“ഞാൻ നിന്നെ പറ്റിച്ചോ മോളെ ….”
എന്നാണ് എന്നോട് ആദ്യമായി ചോദിച്ചത്….. കരച്ചിൽ വന്നത് കാരണം എനിക്ക് തിരിച്ചൊന്നും പറയുവാനും പറ്റിയില്ല …….
എനിക്കെന്തെങ്കിലും പറ്റിയാൽ നിന്നെയും മോളെയും വിട്ടുകൊണ്ട് ഞാൻ എങ്ങോട്ടും പോകില്ല …..
എനിക്ക് നിന്റെ അടുത്തുതന്നെ കിടന്നുറങ്ങണം നിന്നെയും മോളേയും എപ്പോഴും കണ്ടുകൊണ്ടേയിരിക്കണം…..

4 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  2. ഒറ്റപ്പാലം കാരൻ

    12.21am reading

Comments are closed.