ഒരു വേശ്യയുടെ കഥ – 6 3835

ബാക്കിയുള്ള പണംകൊണ്ട് ഞങ്ങൾ വേറെ എവിടെയെങ്കിലും പോയി സ്ഥലം വാങ്ങി വേറെവീടുവയ്ക്കാനാണ് പൈസ തരാം എന്ന് പറഞ്ഞവരൊക്കെ നിർദ്ദേശിച്ചത്……!

“എങ്കിൽ മായക്ക് അങ്ങനെ ചെയ്തുകൂടായിരുന്നോ അതല്ലേ നല്ലത്….. ഒന്നരലക്ഷം കഴിച്ചാൽ ബാക്കി എട്ടരലക്ഷം ഉണ്ടാവില്ലേ……
ചിലപ്പോൾ ഇപ്പോൾ പത്തുലക്ഷം പറഞ്ഞവർ ഒന്നുകൂടി വിലപേശിയാൽ ഒരുപക്ഷേ പന്ത്രണ്ടു ലക്ഷം നൽകുവാൻ തയ്യാറാവും അങ്ങനെയാണെങ്കിൽ മായയ്ക്ക് വേറെയെവിടെയെങ്കിലും വില കുറഞ്ഞ സ്ഥലത്ത് ഒരു അഞ്ചുസെൻറ് ഭൂമി വാങ്ങി അവിടെ ഒരു ചെറിയ വീടുണ്ടാക്കാമായിരുന്നല്ലോ

“ഇല്ല ഇതു ഞാൻ ആർക്കും വിട്ടുകൊടുക്കില്ല…..”

പെട്ടെന്നാണ് അവളുടെ ശബ്ദവും ഭാവവും മാറിയത്…..!

അയാളുടെ കൈവിരലുകലിലെ ബന്ധനം ബലമായി വിടർത്തി മാറ്റിക്കൊണ്ട് രൗദ്രതയോടെ അവൾ എഴുന്നേൽക്കുന്നത് കണ്ടപ്പോൾ അയാൾ ശരിക്കും ഭയന്നു പോയി……!

“നിങ്ങളോട് ഞാൻ പറഞ്ഞില്ലേ അവിടെയുള്ള ആ അഞ്ചുസെന്റിനുള്ളിലാണ് എൻറെ അനിയേട്ടൻ ഉറങ്ങുന്നതെന്ന് ……

അതിനുള്ളിലാണ് എനിക്ക് ഊതിയൂതി പ്രാണൻ നൽകിയ എൻറെ മുത്തശ്ശി കിടക്കുന്നതെന്ന്….

മകളുടെയും മകളുടെ മകളുടെയും പിതൃസ്ഥാനം ഏറ്റെടുക്കേണ്ടിവന്ന നിർഭാഗ്യവാനായ എൻറെ മുത്തശ്ശൻ ഉറങ്ങുന്നതും അതിനുള്ളിലാണെന്ന് ഞാൻ പറഞ്ഞിട്ടില്ലേ……

പത്തുലക്ഷം അല്ല ഒരു കോടി രൂപ തരാമെന്ന് പറഞ്ഞാലും അതാർക്കും ഞാൻ വിട്ടു കൊടുക്കില്ല…..

അവരെ ഞാനാർക്കും വിട്ടുകൊടുക്കില്ല…. അവരെ അവിടെ നിന്നും കിളച്ചു മാറ്റിയശേഷം അവിടെ കക്കൂസുകുഴികൾ ഉണ്ടാക്കുന്നതും അവളുടെ നെഞ്ചിനുമുകളിൽ വലിയ വീടുകൾ കെട്ടിയുണ്ടാക്കുന്നതും എനിക്ക് ഓർക്കാൻ പോലും വയ്യ……

അതുകൊണ്ടാണ് …..
അതുകൊണ്ടുമാത്രമാണ് എൻറെ അനിയേട്ടനെ ആർക്കും വിൽക്കുവാൻ മനസ്സില്ലാത്തതുകൊണ്ടാണ് എന്റെ അനിയേട്ടന് വേണ്ടി ഞാൻ എന്നെ വിൽക്കാൻ തീരുമാനിച്ചത്…..
മരിച്ചുപോയാൽ ചീഞ്ഞളിഞ്ഞു പോകുന്ന എന്റെ ശരീരം മാത്രം വിൽക്കാൻ തീരുമാനിച്ചത്…..!

ആർക്കും അതൊന്നും മനസ്സിലായില്ലെങ്കിലും എന്റെ അനിയേട്ടനെന്നെ മനസ്സിലാക്കും ആരൊക്കെയെന്നെ വേശ്യയെന്ന് വിളിച്ചാലും അനിയേട്ടൻ എന്നെയങ്ങനെ വിളിക്കില്ല അതെനിക്കുറപ്പാണ് ……
ഒരിക്കലുമില്ല ……
അനിയേട്ടൻ ഒരുപക്ഷേ സങ്കടപ്പെടുന്നുണ്ടാകും പക്ഷേ സാരമില്ല എന്റെ അനിയേട്ടനു വേണ്ടിയല്ലേ……’

4 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  2. ഒറ്റപ്പാലം കാരൻ

    12.21am reading

Comments are closed.