ഒരു വേശ്യയുടെ കഥ – 6 3835

” അനിയേട്ടൻ ഈ കടത്തിന്റെ് കാര്യമൊന്നും അറിഞ്ഞിരുന്നില്ല എഴുതിത്തള്ളി കാണുമെന്നു കരുതി ഞാൻ പറഞ്ഞതുമില്ല….. അറിഞ്ഞിരുന്നെങ്കിൽ അനിയേട്ടൻ എങ്ങനെയെങ്കിലും അതിൻറെ ആധാരം തിരിച്ചെടുക്കുമായിരുന്നു…..”

“എന്നിട്ട് …..”

അയാൾ വീണ്ടും ആകാംക്ഷാഭരിതനായി.

” മുത്തച്ഛനും പോയി അനിയേട്ടനും പോയി ഞങ്ങൾ വാടകവീട്ടിൽ നിന്നും മുത്തശ്ശനും അനിയേട്ടനും എൻറെ മുത്തശ്ശിയും ഉറങ്ങിക്കിടക്കുന്ന ഞങ്ങളുടെ അഞ്ചുസെന്റിലേക്ക് തന്നെ വന്നു തിരിച്ചുവരികയും ചെയ്തു…..

അതിനുശേഷം രണ്ടുമാസം മുമ്പാണ് വില്ലേജാഫീസിൽ നിന്ന് ആൾക്കാർ വന്നു ഞങ്ങളുടെ വീടും പറമ്പും ജപ്തി ചെയ്യേണ്ടങ്കിൽ ഇതുവരെയുള്ള പലിശയും പിഴപ്പലിശയും കൂട്ടുപലിശയും നോട്ടീസ് ചിലവുമടക്കം ഒന്നരലക്ഷം രൂപ മൂന്നുമാസത്തിനുള്ളിൽ ബാങ്കിൽ അടക്കണമെന്നും അടച്ചില്ലെങ്കിൽ ഞങ്ങളുടെ അഞ്ചു സെൻറ ഭൂമിയും് വീടും ജപ്തിചെയ്യുമെന്നും അറിയിച്ചത് ….

അവർ ഒരുമാസത്തെ അവധിയാണ് പറഞ്ഞത് കുറെ കാലുപിടിച്ച് അപേക്ഷിച്ചപ്പോഴണ് മൂന്നു മാസത്തേക്ക് നീട്ടി തന്നത് ……
ആ ദിവസത്തിൽ ഒരു ദിവസം പോലും അങ്ങോട്ട് പോകരുതെന്നും് പിന്നെ കോടതിയിലേക്കു കേസ് പോകുമെന്നും പറഞ്ഞു…..”

പറഞ്ഞശേഷം സങ്കടക്കടലിൽ നിന്നുകൊണ്ട് അവൾ അയാളെനോക്കി വിളറിയ ഒരു ചിരിച്ചിരിച്ചു.

“അയ്യോ ……
എന്നിട്ടോ ഇക്കാര്യം ആരെയും അറിയിച്ചില്ലേ…….”

അയാൾക്ക് വല്ലാതെ വിഷമവും അമർഷവും തോന്നി.

“പലരെയും അറിയിച്ചു ആർക്കും സഹായിക്കാൻ പറ്റില്ല ……
കോടതിയിലെത്തിയ കേസായതുകൊണ്ട് ഒന്നും ചെയ്യുവാൻ പറ്റില്ലത്രേ…….!
പക്ഷേ ഞങ്ങളുടെ അഞ്ചുസെൻറ് ഭൂമിയുടെ രണ്ടുഭാഗത്തും റോഡുകൾ ഉള്ളതുകൊണ്ട് നല്ല കണ്ണായ സ്ഥലമാണ് നല്ല വിളകിട്ടും…..
പണ്ട് നടവഴി പോലുമില്ലാതെ കാടുപിടിച്ച് സ്ഥലം ആയിരുന്നെങ്കിലും ഇപ്പോൾ അതിലൂടെ ബസുകൾ പോലും ഓടുന്നുണ്ട് അതുകൊണ്ട് ചിലരൊക്കെ സഹായ മനസ്കരായി മുന്നോട്ടുവന്നു ഒന്നരലക്ഷം മാത്രമല്ല വേണമെങ്കിൽ പത്തുലക്ഷം നൽകാമെന്നു പറഞ്ഞു…..!
പക്ഷെ തുകയടച്ച് ആധാരം കൈപ്പറ്റിയയുടനെ അവരുടെ പേരിൽ സ്ഥലം റജിസ്റ്റർ ചെയ്തു കൊടുക്കണം ……..!

4 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  2. ഒറ്റപ്പാലം കാരൻ

    12.21am reading

Comments are closed.