അല്ലെങ്കിലും എന്നെയും മോളെയും ഈ ലോകത്ത് ഇങ്ങനെ ഒറ്റയ്ക്ക് തള്ളിയിട്ടുകൊണ്ട് അനിയേട്ടൻ എങ്ങോട്ട് പോകാനാണ് എങ്ങോട്ടും പോകാൻ പറ്റില്ല……”
പറഞ്ഞശേഷം വിതുമ്പലടക്കുവാൻ പാടുപെട്ടുകൊണ്ട് അവൾ വീണ്ടും സാരിയുടെ തുമ്പെടുത്ത് കടിച്ചുപിടിച്ചു കരച്ചിലടക്കാൻ പാടുപെടുന്നത് കണ്ടപ്പോൾ അയാൾ അവളുടെ കൈപ്പത്തികൾ തൻറെ കൈ രണ്ടു കൈകൾ കൊണ്ടും അമർത്തി പൊതിഞ്ഞു പിടിച്ചു
“മായ ഇപ്പോൾ പറഞ്ഞതും ഒന്നരലക്ഷം രൂപയും തമ്മിലെന്താണു ബന്ധം ……”
അവളുടെ തേങ്ങൽ അടങ്ങിയിട്ടും കുറേ നിമിഷങ്ങൾ ഇടവേളയ്ക്കുശേഷം അറച്ചറച്ചു കൊണ്ടാണ് ചോദിച്ചത്
“ഞാൻ പറഞ്ഞില്ലേ എൻറെ വീടിൻറെ കാര്യം…
സത്യത്തിൽ അവിടെ അനിയേട്ടൻ ഉണ്ടെന്നുള്ള പേടി കൊണ്ടുതന്നെയാണ്
ഞങ്ങളുടെ വാതിലിൽ തട്ടുവാനോ…..
ചവിട്ടി പൊളിക്കുവാനോ ആരും തയ്യാറാകാത്തതിനു കാരണമെന്നാണ് എനിക്ക് തോന്നുന്നത് …..
വാഗ്ദാനങ്ങളും പ്രലോഭനങ്ങളുമല്ലാതെ ആരും ഇതുവരെ അതുപോലുള്ള കയ്യേറ്റത്തിനോ മുതിർന്നിട്ടില്ല ……
എത്രവരെ അങ്ങനെയുണ്ടാകും എന്നൊന്നും പറയുവാനും വയ്യ ……
പക്ഷേ അവിടെ നിന്നും മാറി വേറെയെവിടെയെങ്കിലും പോയാൽ എനിക്കെന്റെ അനിയേട്ടന്റെയും മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കാവൽ നഷ്ടപ്പെട്ടില്ലേ …..
അതില്ലെങ്കിൽ പിന്നെ ഞങ്ങളെങ്ങനെ ജീവിക്കും….”
പറഞ്ഞശേഷം കണ്ണീരണിഞ്ഞ മുഖത്തു വിഷാദം കലർന്ന ചിരിയോടെ മുഖത്തോടെ അയാളെ നോക്കി .പക്ഷേ അവളുടെ മുഖത്തെ ചിറിയുടെ അർത്ഥം എന്താണെന്നുപോലും അയാൾക്ക് മനസ്സിലായില്ല…..!
“മനസ്സിലായില്ല തെളിച്ചു പറയൂ……’
അയാൾ അയാൾ വീണ്ടും ചോദിച്ചു
“അതായത് ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത് ഒരു അഞ്ചുസെൻറ് ഭൂമിയിലാണ് ….
ആരോരുമില്ലാത്ത എൻറെ മുത്തച്ഛനും മുത്തശ്ശിയും കല്ലിനും പറയ്ക്കും വീണു ചോരനീരാക്കിയും പാമ്പിനും പഴുതാരയും തേളിനും കാലുകൾ പണയംവച്ചും ജോലി ചെയ്ത് ഉണ്ടാക്കിയ പണം സ്വരൂപിച്ചു കൂടിയാണ് ആ സ്ഥലം വാങ്ങിയത് …..
?
??
???????
12.21am reading