ഒരു വേശ്യയുടെ കഥ – 6 3917

പക്ഷേ അതൊന്നും ഞാൻ കാണുന്നില്ലല്ലോ എന്നതാണ് എൻറെ സമാധാനം…..'”

മറ്റൊന്നും ഇല്ലെങ്കിലും നിന്നെ ഞാൻ ഒരിക്കലും വിഷമമിപ്പിക്കില്ല പെണ്ണേ എന്നു പറഞ്ഞുകൊണ്ടാണ് കൂടെ കൂട്ടിയത് പക്ഷേ എനിക്ക് അതിനുള്ള ഭാഗ്യം ഇല്ലാതെ പോയല്ലോ…..”

അനിയേട്ടനെ ഓർത്തുകൊണ്ടുണ്ടുള്ള സങ്കടം കൊണ്ടാവണം തൊണ്ട അടഞ്ഞു പോയത് കാരണം തുടരാനാവാതെ അവൾ നിർത്തി.

“മായേ എനിക്ക് ഉറക്കെ പറയുവാനും മായ പറയുന്നത് തലയുയർത്തി കേൾക്കാനും വയ്യ….
അതുകൊണ്ട് ഇവിടെ അടുത്തുവന്നിരിക്കൂ….”

കട്ടിലിൽ അരികിൽ തൊട്ടു കാണിച്ചു കൊണ്ട് അയാൾ ക്ഷണിച്ചെങ്കിലും അവൾ നിന്ന നിൽപ്പിൽ നിന്നും അനങ്ങിയതേയില്ല…..!

“മായേ….. പ്ലീസ് …….”

പറഞ്ഞുകൊണ്ട് അയാൾ വയ്യാതെ എഴുന്നേൽക്കുന്നത് കണ്ടപ്പോഴാണ് വെള്ളികൊലുസിന്റെ കരച്ചിലിന്റെ അകമ്പടിയോടെ അവൾ അയാളുടെ അടുത്തേക്കു നടന്നത്.

“ഇനി പറയൂ ……”

അവൾ കട്ടിലിൽ ഇരുന്ന ശേഷം അവളുടെ നേർത്ത കൈപ്പത്തി പിടിച്ചെടുത്തു അവളുടെ വിരലുകൾക്കിടയിൽ തന്റെ വിരലുകളിൽ കോർത്തു പിടിച്ചു കൊണ്ടാണ് അയാൾ ചോദിച്ചത്.

ആദ്യം അയാളുടെ പിടിയിൽനിന്നും തൻറെ വിരലുകൾ മോചിപ്പിക്കാൻ അവൾ ദുർബലമായ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും പിന്നീട് വേണ്ടെന്നുവച്ചു.

“മറ്റൊന്നുമില്ല ഒരൊറ്റ ചവിട്ടിനു ആർക്കും തുറക്കുവാൻ പറ്റുന്ന ചിതലരിച്ച വാതിലുകളുള്ള എൻറെ വീട്ടിൽ ഞാനെൻറെ മോളെയും അമ്മയെയും ചേർത്തുപിടിച്ചുകൊണ്ട് തുടങ്ങുന്നത് എൻറെ അനിയേട്ടൻ ഉണ്ടെന്നുള്ളത് ധൈര്യത്തിലാണ്……..
നിങ്ങൾക്കതു മനസ്സിലാവുമോ എന്നെനിക്കറിയില്ല …….
അനിയേട്ടന്റെ സാന്നിധ്യം ഞാനവിടെ സദാസമയവും അനുഭവിക്കാറുണ്ട് ……!ചിലപ്പോൾ അനിയേട്ടൻ വലിക്കുന്ന സിഗരറ്റിന്റെ മണം…..!
അതുമല്ലെങ്കിൽ അനിയേട്ടൻ കഴിക്കുന്ന ഏതെങ്കിലും മദ്യത്തിൻറെ മണം …..!
അല്ലെങ്കിൽ ജോലി കഴിഞ്ഞു തളർന്നു വണ്ണയുടനെയുള്ള അനിയേട്ടന്റെ വിയർപ്പുമണം
…!

“ഉറക്കം വരാത്ത ചില രാത്രികളിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ജാലകത്തിനപ്പുറമുള്ള ഇരുട്ടിൽ നിന്നും അനിയേട്ടന്റെ ചിരിയും സംസാരവും കൊഞ്ചലും കേൾക്കുന്നതായി പോലും എനിക്ക് തോന്നിയിട്ടുണ്ട്……!

4 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  2. ഒറ്റപ്പാലം കാരൻ

    12.21am reading

Comments are closed.