Oru Veshyayude Kadha Part 6 by Chathoth Pradeep Vengara Kannur
Previous Parts
റോഡിലൂടെ ഇടതടവില്ലാതെ നിരനിരയായി ഒഴുകുന്ന വാഹനങ്ങളിലമാത്രമാണ് അവളുടെ ശ്രദ്ധയെന്നുതോന്നി.
ആശുപത്രി മുറിയുടെ നീല ജനാല വിരി വകഞ്ഞുമാറ്റി കൊണ്ട് പുറത്തെ വിദൂരതയിലേക്ക് നോക്കിനിൽക്കുന്ന അവളുടെ അപ്പോഴത്തെ രൂപവും ഭാവവും അവസാനനിമിഷംവരെ ദുരൂഹതയുടെ ചുരുളഴിയാതെ നടക്കുന്ന ചില സിനിമകളിലെ യക്ഷിയുടെ രൂപത്തെ അനുസ്മരിപ്പിക്കുന്നതായി അയാൾക്കുതോന്നി…!
ഭംഗിയായി മുടി ചീകി മെടഞ്ഞു കെട്ടിയ ഇളം ചുവപ്പു സാരി ധരിച്ച യക്ഷി….!
” മായ എന്തൊക്കെയാണ് പറയുന്നത്…..
അല്ലെങ്കിൽ മായയ്ക്ക് ശരിക്കും വട്ടായോ…..
എന്താണ് സംഭവിച്ചത് വ്യക്തമായി പറയൂ…..”
നിമിഷങ്ങളോളമുള്ള അസഹ്യമായ നിശബ്ദതയ്ക്ക് ശേഷം സഹികെട്ടതുപോലെ ചോദിച്ചപ്പോൾ അയാളുടെ ശബ്ദത്തിൽ ആകാംക്ഷയെക്കാൾ കൂടുതൽ ഈർഷ്യയായിരുന്നു.
“ഇതാണ് പ്രശ്നം ഞാൻ എന്റെ കാര്യങ്ങൾ പറയുമ്പോൾ പലരും ചോദിക്കും എനിക്ക് വട്ടാണോയെന്ന്…..
അല്ലെങ്കിൽ കേൾക്കുന്ന നിങ്ങൾക്ക് പെട്ടെന്നു വട്ടായിപോയോയെന്നു സംശയിക്കും…..”
പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുകൊണ്ടവൾ കണ്ണീർ ഉണങ്ങിയ വരണ്ട ചിരിയോടെ അനുസരണയില്ലാതെ പാറിപ്പറക്കുന്ന മുടിയിഴകൾ മാടിയൊതുക്കി അയാളുടെ മുഖത്തേക്ക് നോക്കി.
‘ഞാൻ ആ അർത്ഥത്തിൽ ചോദിച്ചതൊന്നുമല്ല മായേ ഞാൻ നേരത്തെ പറഞ്ഞല്ലോ എനിക്ക് മായയുടെ സത്യസന്ധമായ ജീവിതകഥ കേൾക്കണമെന്ന് അതിനു വേണ്ടിയാണ് ചോദിക്കുന്നത്……’
അയാൾ തിരുത്തി
“ഞാൻ പറഞ്ഞത് സത്യമാണ് അനിയേട്ടൻ മരിച്ചു….
എന്നുപറഞ്ഞാൽ അനിയേട്ടൻ ഈ ഭൂമിയിൽ ഇല്ലാതായി ……
പക്ഷേ എൻറെ മനസ്സിൽ നിന്നും അനിയേട്ടൻ ഇതുവരെ മരിച്ചു പോയിട്ടില്ല…..
എപ്പോൾ എവിടെ പോകുമ്പോഴും അനിയേട്ടൻ എൻറെ കൂടെ വരാറുണ്ടെന്ന് എനിക്ക് തോന്നാറുണ്ട് …..
ചിലപ്പോൾ ഞാൻ ഗതികേടുകൊണ്ട് ആരുടെയെങ്കിലും കൂടെ കിടക്കുന്നത് കാണുമ്പോൾ ഒരുപക്ഷേ തന്റെ നിസ്സഹായതയോർത്ത് അനിയേട്ടൻ ഹൃദയംപൊട്ടി കരയുന്നുണ്ടാവും ……
?
??
???????
12.21am reading