ഒരു വേശ്യയുടെ കഥ – 28 4079

ഇതുപോലുള്ള ആവശ്യങ്ങൾക്ക് ആരെങ്കിലും വിളിക്കുമ്പോൾ ഫോണെങ്കിലും എടുക്കണം……”

പോകാനൊരുങ്ങുമ്പോഴാണ് രേഷ്മ പറഞ്ഞത്.

“എപ്പോഴും ബിസിനസ് കാര്യങ്ങൾമാത്രം കേൾക്കുമ്പോൾ എനിക്ക് വട്ടായിപ്പോകില്ലേ….
അതുകൊണ്ടാണ് മറ്റെവിടെയെങ്കിലും പോകുമ്പോൾ ഫോൺ ഒഴിവാക്കുന്നത്……
രേഷ്മയ്ക്ക് ഏതായാലും ഞാനെന്റെ പേർസണൽ നമ്പർ തരാം അതിൽ വിളിച്ചോളൂ……”

അയാളുടെ മറുപടി കേട്ടപ്പോൾ രേഷ്മയുടെ മുഖം പ്രകാശിക്കുന്നതും കണ്ണുകൾ തിളങ്ങുന്നതും അവൾ ശ്രദ്ധിക്കുകയായിരുന്നു

അയാളുടെ പേർസണൽ നമ്പർ സേവ് ചെയ്യുന്നതിനുവേണ്ടി രേഷ്മ ഫോണെടുക്കുന്നത് കണ്ടപ്പോഴാണ് അയാളുടെ മൊബൈൽ നമ്പറൊന്നും തന്റെ കൈയ്യിലുമില്ലല്ലോയെന്നു വേവലാതിയോടെ അവൾ ഓർത്തതും മടിയിൽ വച്ചിരിക്കുന്ന ബാഗിനുള്ളിൽ നിന്നും വേഗം മൊബൈൽ ഫോണെടുത്തു ബാഗിനുമുകളിൽ വച്ചശേഷം രേഷ്മയ്ക്ക് പറഞ്ഞുകൊടുത്തുകൊണ്ടിരുന്ന മൊബൈൽ നമ്പർ അതേപടി തന്റെ ഫോണിലും സേവ് ചെയ്തു.

“എങ്കിൽ ഞാനിറങ്ങട്ടെ മാഷേ…..
നാളെ രാവിലെ മുതൽ തന്നെ തുടങ്ങാം കെട്ടോ….
ബാക്കികാര്യങ്ങളൊക്കെ ഞാൻ ആന്റിയുമായി ഡീറ്റൈലായി ഡിസ്കസ് ചെയ്യാം…..
പിന്നെ പേർസണൽ നമ്പർ കിട്ടിയതുകൊണ്ടു ഞാനിനി ഇടയ്ക്കിടെ വിളിച്ചു ശല്ല്യം ചെയ്യും കെട്ടോ……”

വന്നതുപോലെ തന്നെ തോളിൽ വാനിറ്റി ബാഗും മാറോടടുക്കി പിടിച്ച ഫയലുമായി മടങ്ങുമ്പോഴാണ് മനോഹരമായ ചിരിയോടെ രേഷ്മ അയാളെ ഓർമ്മപ്പെടുത്തിയത് കേട്ടപ്പോൾ എന്തുകൊണ്ടോ അവൾക്ക് വീണ്ടും രേഷ്മയോട് നീരസം തോന്നി.

“ങാ…..മറന്നുപോയി…..
മായമ്മേ നമുക്ക്‌ വീണ്ടും കാണാം കെട്ടോ…..
ബൈ. ….ബൈ…..”

വാതിൽ തുറന്നു പുറത്തിറങ്ങുന്നതിനിടയിൽ എന്തോ ഓർത്തെടുക്കുന്നതുപോലെ ഒരു നിമിഷം നിന്നതിനുശേഷമാണ് രേഷ്മ തിരിഞ്ഞു നോക്കി അവളെ കൈവീശി കാണിച്ചത്.

“മായമ്മേ…..ബേ…. ബേ….. ബേ…..”

3 Comments

  1. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നൂ.

Comments are closed.