ഒരു വേശ്യയുടെ കഥ – 28 3997

താഴോട്ടുനോക്കി ഇടതുകൈവിരലിലെ നഖങ്ങൾ കടിച്ചുതുപ്പുന്നതിനടയിലാണ് അവൾ ആലോചിച്ചത്….!

അൽപ്പം കഴിഞ്ഞശേഷം വീണ്ടും തലയുയർത്തി നോക്കിയപ്പോൾ രേഷ്മ ബ്രോഷറുകളും തുണിക്കഷണങ്ങളും തിരികെ ബാഗിലും ഫയലിലും അടുക്കിവയ്ക്കുന്നത് കണ്ടപ്പോൾ മനസിൽ ആശ്വാസം തോന്നിയെങ്കിലും സാരിയുടെ കിടപ്പുകണ്ടപ്പോൾ വീണ്ടും തലതാഴ്ത്തി.

“ആളുകളുടെ മുന്നിൽ പ്രദർശിപ്പിക്കുവാനായി രാവിലെ തന്നെ ഓരോരുത്തി കെട്ടിയൊരുങ്ങി പുറപ്പെടും……
ഇതിനൊന്നും ചോദിക്കുവാനും പറയുവാനും വീട്ടിലാരുമില്ലേ…….”

തലതാഴ്ത്തിരുന്നുകൊണ്ടു തലയിലെവിടെയോ ഇഴഞ്ഞു നടക്കുകയായിരുന്ന പേനിനെ മുടിയിഴൽക്കുള്ളിൽ വിരലോടിച്ചു തപ്പിയെടുക്കുന്നതിനുള്ള ഭഗീരത പ്രയത്നത്തിനിടയിൽ ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് നെറ്റിയിൽ തന്നെ ചുരുട്ടിയ കടലാസ്സു വന്നു പതിച്ചതും ഞെട്ടിപ്പിടഞ്ഞു തലയുയർത്തിയതും……!

“നമ്മളിവിടെ അഞ്ചുമിനിറ്റ് ബിസിനസ് കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ മായമ്മ എന്തൊക്കെ ചെയ്തു തീർത്തെന്നു രേഷ്മ ശ്രദ്ധിച്ചോ….
മൊബൈൽ ഫോണിലെ എല്ലാ ആപ്ലിക്കേഷനുകളും തുറന്നുനോക്കി……!
പുതിയ ബാഗിന്റെ മുറുക്കമുള്ള സിബ്ബ് വലിക്കുമായും തുറക്കുകയും ചെയ്തുകൊണ്ട് ലൂസാക്കി…..!
പല്ലുകൊണ്ടു നഖം വെട്ടി വൃത്തിയാക്കി….!
സാരിയിൽ പുതിയ ചിത്രപ്പണികളുടെ പരീക്ഷണം നടത്തി……!
ദാ…..ഇപ്പോൾ തലയിലെ പേനിനെ കൂടെ പൊറുക്കി മാറ്റിത്തുടങ്ങി…..!
ഇതാണ് ഇങ്ങനെയാണ് മായമ്മ…..!
തനി നാടൻ വീട്ടമ്മയായ മായമ്മ…..!”

ഉറക്കെയുള്ള ചിരിയോടെ അയാൾ രേഷ്മയോട് പറയുന്നതുകേട്ടപ്പോഴാണ് ബിസിനസ് കാര്യങ്ങൾ ചർച്ചചെയ്യുമ്പോഴും അയാൾ തന്റെ പ്രവർത്തികൾ ഓരോന്നും ശ്രദ്ധിക്കുയായിരുന്നെന്നു ചമ്മലോടെ തിരിച്ചറിഞ്ഞത്.

“ങാഹാ……കൊള്ളാലോ…
ശരിയാണോ മായമ്മേ……”

അയാളുടെ ചിരിയിൽ പങ്കുചേർന്നുകൊണ്ടുള്ള രേഷ്മയുടെ ചോദ്യം കേട്ടപ്പോൾ ചമ്മിയ. ചിരിയോടെ തലതാഴ്ത്തികൊണ്ടു ഇടങ്കണ്ണാലെ അയാളെ നോക്കുന്നതിനിടയിലാണ് വീണ്ടും അയാളുടെ ശബ്ദം കേട്ടത്.

3 Comments

  1. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നൂ.

Comments are closed.