ഒരു വേശ്യയുടെ കഥ – 28 3997

സാലറി കുറവായതുകൊണ്ടു അതൊഴിവാക്കി….
നമ്മുടെ ഓഫീസും സിസ്റ്റവുമൊക്കെ കണ്ടോട്ടെയെന്നു കരുതി കൂടെ കൂടിയതാണ്

അയാൾ പറയുന്നതൊന്നും ശ്രദ്ധിക്കുകപോലും ചെയ്യാതെ രേഷ്മ അയാളോട് ചേർന്നുനിന്നുകൊണ്ടു കൈയിലെ ഫയൽ തുറന്നു കുറെ ബ്രോഷറുകൾ പുറത്തെടുത്തു അയാളുടെ മുന്നിൽ നിരത്തുന്നതും സംസാരം പെട്ടെന്നു തന്നെ ഇംഗ്ലീഷിലേക്കുമാറ്റിയശേഷം കുനിഞ്ഞുനിന്നുകൊണ്ടു ബ്രോഷറിലെ വസ്ത്രങ്ങളെയും തുണിത്തരങ്ങളെയും മെറ്റിരിയലുകളെയും കുറിച്ചു വിശദീകരിക്കുന്നതും കണ്ടപ്പോൾ അവൾക്ക് വീണ്ടും രേഷ്മയോട് അകാരണമായ ദേഷ്യം തോന്നി…..!

“ഇവളെന്തിനാണ് സാരിയുടുത്തത്……
ഒരു ആണിന്റെ മുന്നിൽ വരുമ്പോൾ കുറച്ചു അടക്കവും ഒതുക്കവും കാണിച്ചുകൂടെ
ഒരു വലയായിരുന്നു ഇതിനേക്കാൾ ഭേദം……”

കുനിഞ്ഞു നിന്നുകൊണ്ട് സംസാരിക്കുന്നതിനിടയിൽ ഒറ്റതണ്ടിൽ ബ്ലൗസിനോട് കുത്തിനിർത്തിയിരിക്കുന്ന നേർത്ത സാരി അനുസരണയില്ലാതെ ഇടയ്ക്കിടെ വഴുതിമാറുകയും സംസാരത്തിനിടയിൽ വാരിവലിച്ചു നേരെയിടുകയുകയും ചെയ്യുന്ന രേഷ്മയെ കണ്ടപ്പോഴാണ് ദേഷ്യത്തോടെ അവൾ മനസിൽ പിറുപിറുത്തത്.

ബ്രോഷറുകൾ മാറ്റിവച്ചതിനു ശേഷം വാനിറ്റി ബാഗിൽനിന്നും കർചീഫിന്റെ വലിപ്പമുള്ള കുറെ ചെറിയ തുണികഷണങ്ങൾ പുറത്തെടുക്കുന്നതിനിടയിൽ ചുമലിൽ കുത്തിനിർത്തിയ സാരി വഴുതിമാറി അലക്ഷ്യമായി മുൻവശത്തേക്ക് ഊർന്നിറങ്ങി പോയതും അയാളുടെ കണ്ണുകൾ ഒരു നിമിഷം ലക്ഷ്യം തെറ്റി പറന്നു നടക്കുന്നതും കണ്ടപ്പോൾ അവൾ അസഹ്യതയോടെ തലതാഴ്ത്തിയ ശേഷം സ്വന്തം വാനിറ്റി ബാഗുതുറന്നു അവൾക്കുപോലും അറിയാത്ത എന്തോ തെരയുവാൻ തുടങ്ങി…..!

അല്പനേരം തിരഞ്ഞിട്ടും എന്താണ് താൻ തിരയുന്നതെന്നു പിടികിട്ടതായപ്പോൾ ജാള്യതയോടെ ശക്തിയിൽ ബാഗിന്റെ സിബ്ബ് വലിച്ചടക്കുന്ന ശബ്ദം കേട്ടതുകൊണ്ടാകണം അയാളുടെ നോട്ടം ഒരു നിമിഷം തന്നിലേക്ക് പാളിയെത്തുന്നതും ശ്രദ്ധ വീണ്ടും ബാഗിൽനിന്നും രേഷ്മ എടുത്തുകാണിക്കുന്ന തുണികഷണങ്ങളിലേക്കും മാറിയപ്പോൾ അവൾക്കു മനസിൽ വല്ലാത്തൊരു നീറ്റൽ തോന്നി.

“ഇങ്ങോട്ടു വരേണ്ടായിരുന്നു……
അല്ലെങ്കിൽ ഈ പൊങ്ങച്ചക്കാരിയെന്തിനാണ് ഇപ്പോൾ ഇങ്ങോട്ടു കെട്ടിയെടുത്തത്……
കാര്യങ്ങൾ പറഞ്ഞു വേഗം പൊയ്ക്കൂടെ…..
എന്തിനാണ് ഇവിടെ കുറ്റിയടിച്ചിരിക്കുന്നത്….”

3 Comments

  1. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നൂ.

Comments are closed.