ഒരു വേശ്യയുടെ കഥ – 28 3997

മാറോടു ചേർത്തുപിടിച്ചിരുന്ന ഫയൽ അയാളുടെ മേശപ്പുറത്തു വച്ചുകൊണ്ടാണ് അവളെ നോക്കിക്കൊണ്ടു അത്ഭുതഭാവത്തിൽ രേഷ്മ ചോദിച്ചത്.

“ഓ….. സോറി……
ഞാൻ പരിചയപ്പെടുത്തുവാൻ മറന്നുപോയി…..
ഇതു മായമ്മ……
എന്റെ കൂട്ടുകാരന്റെ പെങ്ങളാണ്…..
വിസ്മയയിൽ സെയിൽസ് ലീഡറെ വേണമെന്ന് പറഞ്ഞിരുന്നു……
അങ്ങനെയാണ് ഇങ്ങോട്ടു കൂട്ടിയത് …
അതാണ് തിരക്കും…..
ഉച്ചയ്ക്ക് മുന്നേ അവിടെപ്പോയി ഇവളെ പരിചയപ്പെടുത്തിയശേഷം വേണം എനിക്ക് മറ്റുകാര്യങ്ങൾ ചെയ്യുവാൻ……”

“അതേയോ……
ഞാൻ കരുതി വല്ല ഇൻഷ്വറൻസ് ഏജന്റുമായിരിക്കുമെന്നു…….”

അവളുടെ മുഖത്തേക്കുനോക്കി ഹൃദ്യമായ ചിരിയോടെയാണ് രേഷ്മ പറഞ്ഞതെങ്കിലും താൻ രേഷ്മയെക്കുറിച്ചു കരുതിയതുതന്നെ അവൾ തന്നെക്കുറിച്ചും ചിന്തിച്ചത് അത്ര രസിക്കാത്തത് കാരണം തിരിച്ചു ചിരിച്ചപ്പോൾ മുഖം കൊടിപ്പോയതായി അവൾക്കുതന്നെ സംശയം തോന്നിപ്പോയി.

“നാട്ടിലുള്ള കൂട്ടുകാരന്റേതാണോ…..
അതോ ഇവിടെയുള്ള കൂട്ടുകാരന്റേതോ……”

തന്റെ മുഖത്തേക്ക് നോക്കി സംശയത്തോടെ നെറ്റിചുളിച്ചുകൊണ്ടുള്ള രേഷ്മയുടെ ചോദ്യത്തിന് എന്തു മറുപടി പറയണമെന്നറിയാതെ പരുങ്ങുന്നതിനിടയിൽ അയാളാണ് മറുപടി പറഞ്ഞത്.

“ഇവിടെയല്ല……
നാട്ടിലുള്ള കൂട്ടുകാരന്റെ പെങ്ങളാണ്……
ഇവിടെയൊരു ടെക്സ്റ്റയിസിൽ ജോലിയുണ്ടായിരുന്നു…..

3 Comments

  1. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നൂ.

Comments are closed.