ഒരു വേശ്യയുടെ കഥ – 28 4079

“ഇപ്പോൾ ഇങ്ങോട്ടു വരും അതിനുമുന്നേ മുങ്ങുന്നതാണ് നല്ലതെന്നു തോന്നുന്നു……
ഇല്ലെങ്കിൽ ഉപദേശിച്ചു കൊന്നുകളയും…….”

അയാളുടെ മറുപടി കേട്ടപ്പോൾ അയാളുടെ മുഖത്തേക്ക് നോക്കി ചിരിച്ചെങ്കിലും അയാൾ ഗൗനിച്ചില്ല……!

“അല്ലെങ്കിലും പൈസ ചിലവഴിക്കുന്നുണ്ടെന്നല്ലാതെ മാഷ്‌ക്ക് ടെൻഷനൊന്നുമില്ലല്ലോ…….
ടെൻഷൻ മുഴുവൻ പാവം ആന്റിക്കല്ലേ……..
ചിലപ്പോൾ ഇതൊക്കെ മൊത്തത്തിൽ കൊടുക്കുവാൻ സാധ്യതയുണ്ട് വേണമെങ്കിൽ വാങ്ങിക്കോളൂ എന്നുവരെ ആന്റിയിന്നലെ പറഞ്ഞു…….”

രേഷ്മയുടെ മറുപടി കേട്ടപ്പോൾ അയാൾ വീണ്ടും കൊച്ചുകുട്ടികളെപ്പോലെ മുഖത്തിന്റെ ഒരുവശം മറച്ചുപിടിച്ചുകൊണ്ടു അടുത്ത കാബിനിലെ മധ്യവയസ്‌ക്കയെ നോക്കുന്നതുകണ്ടപ്പോൾ അവൾക്ക് ചിരിവരുന്നുണ്ടായിരുന്നു.

“അതൊക്കെ പോട്ടെ…….
രേഷ്മ ഇരിക്കൂ……
എന്തോ അത്യാവശ്യമുണ്ടെന്നു പറഞ്ഞല്ലോ…..”

തന്റെ അടുത്തുള്ള കസേര ചൂണ്ടിക്കാട്ടികൊണ്ട് അയാൾ രേഷ്മയോട് പറയുന്നതുകേട്ടപ്പോൾ അവൾ തന്റെ കസേരയിൽ ഒതുങ്ങിയിരുന്നു.

“ഇരിക്കുന്നില്ല ……
എനിക്കും തിരക്കുണ്ട്……
ഇപ്പോൾ ഡിസൈൻ ചെയ്തിരിക്കുന്ന ചില ടീനേജ് ഫാഷന്റെ ബ്രോഷർ കാണിക്കുവാനാണ് വന്നത്…….
മുംബൈയിലും ബാംഗ്ലൂരുമൊക്കെ അടുത്തിറങ്ങി തരംഗമായി മാറിയ ചില ടീനേജ് ഫാഷനുകളുടെ ചുവടുപിടിച്ചു ഡിസൈൻ ചെയ്താണ്…….
പതിവുപോലെ ആദ്യം ഇവിടെ കാണിക്കാം വേണ്ടെന്നു പറഞ്ഞാൽ വേറെ നോക്കാം എന്നു കരുതിയാണ്…….
അല്ല ചോദിക്കുവാൻ വിട്ടുപോയി……
ഇതാരാണ്……
ഇതുവരെ കാണാത്ത ഒരാൾ……!

3 Comments

  1. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നൂ.

Comments are closed.