ഒരു വേശ്യയുടെ കഥ – 28 4079

“ഓ….. പിന്നെ ഗെയിം കളിക്കാൻ ഞാൻ ചെറിയ കുട്ടിയല്ലേ……”

അവർ ചോദിച്ച അതേരീതിയിൽ കൃത്രിമ ഗൗരവത്തോടെയാണ് അയാളുടെ മറുപടിയും.

“ങാ….ശരിയാണ്…..
കാണാനും വലുതായി വയസും കുറെയായി….
ബുദ്ധിയുറയ്ക്കാത്തതിനു നീയെന്തു പിഴച്ചു അല്ലെ…..”

അവരുടെ മറുപടി കേട്ടപ്പോൾ തന്നെയൊന്നു നോക്കിയശേഷം അവൾ ചിരിയമർത്തുന്നത് കണ്ടപ്പോൾ അയാൾ ലാപ്‌ടോപ്പിൽ നിന്നും മുഖമുയർത്തി രൂക്ഷമായി നോക്കിയെങ്കിലും അവൾ അവഗണിച്ചു.

“ഇതേതാണ്…..
ഈ കുട്ടി…..”
താൻ പ്രതീക്ഷിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്ന ചോദ്യം അവരിൽ നിന്നും ഉയർന്നയുടനെ മിടിക്കുന്ന ഹൃദയത്തോടെ അവൾ അസ്വസ്ഥതയോടെ മടിയിലുള്ള വാനിറ്റി ബാഗിന്റെ കൈ ചെറുതായി മടക്കുവാനും നിവർത്തുവാനും തുടങ്ങി…..!

“കുട്ടിയൊന്നുമല്ല ഈ കുട്ടിക്കും കുട്ടിയുണ്ട്…..”

അയാളുടെ മറുപടി കേട്ടപ്പോൾ അവരോടൊപ്പം അവളും ചിരിച്ചുപോയി.

അതെന്തെങ്കിലുമാകട്ടെ….
ഇതാരാണെന്നാണ് ചോദിച്ചത്…..”

ഗൗരവം വിടാതെയാണ് വീണ്ടും അവരുടെ ചോദ്യം കേട്ടപ്പോൾ അയാളുടെ മറുപടിക്കായി അവളും കാതോർത്തു.

“എന്റെയൊരു കൂട്ടുകാരന്റെ ഭാര്യയാണ് …..”

പക്ഷെ അയാളുടെ മറുപടി കേട്ടപ്പോൾ അറിയാതെ അവൾ ഞെട്ടലോടെ തലയുയർത്തിപ്പോയി….!

തുടരും…..

3 Comments

  1. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നൂ.

Comments are closed.