ഒരു വേശ്യയുടെ കഥ – 28 3997

ചിരിയോടെയുള്ള അയാളുടെ സംസാരം കേട്ടപ്പോൾ അവളുടെ ചുണ്ടിലും വിഷാദം കലർന്നൊരു ചിരി വിരിഞ്ഞു.

“അതൊക്കെ പോട്ടെ…..
സമയം പത്തര കഴിഞ്ഞു ഒരു മണിക്കുമുന്നേ നമുക്ക് നാടുപിടിക്കേണ്ടതല്ലേ…..
അതുകൊണ്ട് വേഗം വണ്ടി വിടാം അല്ലെ……”

ചിരിയോടെ തന്നെ പറഞ്ഞുകൊണ്ട് അയാൾ ലാപ്ടോപ്പ് മടക്കിവയ്ക്കുന്നത് ചില്ലുഭിത്തിയിലൂടെ കണ്ടതും അടുത്ത കാബിനിലെ മധ്യവയസ്‌ക്ക കൈയിൽ രണ്ടുമൂന്നു കടലാസുകളുമായി എഴുന്നേൽക്കുന്നത് കണ്ടപ്പോൾ അവളുടെയുള്ളിൽ വീണ്ടും അജ്ഞാതമായ ഒരു ഭയം കൂടുകെട്ടി തുടങ്ങിയിരുന്നു…..
ശരീരമാസകലം ഒരു വിറയൽ…..!

“ന്റമ്മോ വരുന്നതിനു മുന്നേ മുങ്ങാമെന്നു കരുതിയതാണ്….
ദാ…..ഇങ്ങോട്ടു വരുന്നുണ്ട്…..
ഉപദേശം കേട്ടു മരിക്കാനായിരിക്കും ഇന്നെന്റെ വിധി…..!”
മധ്യവയസ്‌ക്ക കാബിനിനടുത്തേക്കു വരുന്നത് കണ്ടപ്പോൾ വികൃതി കാണിച്ച കുട്ടികളെപ്പോലെ കള്ളച്ചിരിയോടെ പറയുന്നതും പരുങ്ങിക്കൊണ്ടു അയാൾ ധൃതിയിൽ ലാപ്ടോപ്പ് തുറക്കുന്നതും കണ്ടപ്പോൾ എന്തിനാണെന്നറിയാതെ മനസിൽ കയറ്റി വച്ചിരിക്കുന്ന ഭാരത്തിനിടയിലും അവൾ ചിരിച്ചുപോയി…..!

“അങ്ങനെ തന്നെ വേണം…..
കയ്യിലിരിപ്പ് അങ്ങനെയല്ലേ….. ”

വാപൊത്തി ചിരിക്കുന്നതിനിടയിൽ താഴോട്ട് നോക്കിക്കൊണ്ടു അയാൾക്ക്‌ മാത്രം കേൾക്കാവുന്ന ശബ്ദത്തിലാണവൾ പിറുപിറുത്തത്.

“അതുകാണാം…..
എന്നെക്കാൾ കിട്ടുന്നതു മായയ്ക്കായിരിക്കും…..”

അയാളും പതുക്കെ തിരിച്ചടിക്കുമ്പോഴേക്കും ആന്റി വാതിൽ തുറന്നു അകത്തു കയറിയിരുന്നു.

“ഗെയിം കളിക്കുകയാണോ……”

അയാളുടെ പിറകിൽ നിന്നുകൊണ്ട് സ്വാഭാവികമായ രീതിയിൽ ഗൗരവത്തോടെയാണ് ചോദിച്ചതെങ്കിലും അതിനിടയിൽ കണ്ണുകൾകൊണ്ടുവർ തന്നെ അളക്കുകയാണെന്നു മനസിലായതും പരിഭ്രമത്തോടെ അവൾ ശിരസ്സ് കുനിച്ചു.

3 Comments

  1. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നൂ.

Comments are closed.