ഒരു വേശ്യയുടെ കഥ – 28 4079

ശരിക്കും പറഞ്ഞാൽ എന്റെ സ്ഥാപനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത് എന്നെക്കാൾ ദാ…..ആ ഇരിക്കുന്ന ആന്റിയും രേഷ്മയും മറ്റു ചിലരുമൊക്കെ ചേർന്നാണ്…..
മനസിലായോ…മായമ്മേ…..!

അയാളുടെ വിശദീകരണം കേട്ടപ്പോൾ താൻ വെറുമൊരു എൽഐസികാരിയാണെന്നു തെറ്റിദ്ധരിച്ചിരുന്ന രേഷ്മ ഇത്രവലിയ സംഭവമാണെന്നു മനസിലായതും അവളുടെ വലിയ കണ്ണുകൾ അതിശയംകൊണ്ടു മിഴിഞ്ഞുപോയി.

“ഒരാളുടെ വേഷംമാത്രം നോക്കിയൊന്നും ആരെയും വിലയിരുത്തരുത് കെട്ടോ മായേ….
സത്യത്തിൽ എനിക്ക് രേഷ്മയോട് വല്ലാത്ത ആരാധനയും അസൂയയുമാണ്…..!
ആത്മാർഥതയും അർപ്പണ മനോഭാവവുമുള്ള ചുറുചുറുക്കുള്ള നല്ലൊരു പെണ്കുട്ടി…..!
സ്മാർട്ട്….
ബ്രില്യൻറ്…..
ജീനിയസ്…..
എന്നൊക്കെ അവളെ പറയാം…..
കാരണം അവൾ എന്നെപ്പോലെ അച്ഛനുണ്ടാക്കിയ ബിസിനസല്ല ചെയ്യുന്നത്….!
പത്തുമുപ്പതു വയസിനുള്ളിൽ അവൾ കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതാണ് ഇതൊക്കെ…..
മനസിലായോ….”

രേഷ്മയെ പുകഴ്ത്തിക്കൊണ്ടു അവസാന വാചകങ്ങൾ പറയുമ്പോൾ അവളുടെ മുഖം ചെറുതായി മങ്ങുന്നതും കൃഷ്ണമണികൾ പിടയുന്നതും അയാൾ ശ്രദ്ധിച്ചു.

“സോറി…..”
അതുമാത്രമേ അവൾ പറഞ്ഞുള്ളൂ.
ഉടനെ അയാളുടെ മുഖത്തുനിന്നും നോട്ടം മാറ്റുകയും ചെയ്തു……!

“മനസിലുള്ള സോറിയുടെ സ്റ്റക്കൊക്കെ ഇങ്ങനെ അനാവശ്യമായി പറഞ്ഞു തീർക്കല്ലേ മായേ…..
പിന്നെ അത്യാവശ്യത്തിനു ആരോടെങ്കിലും പറയേണ്ടി വരുമ്പോൾ കടം വാങ്ങേണ്ടി വരും പറഞ്ഞേക്കാം…..”

3 Comments

  1. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നൂ.

Comments are closed.