ഒരു വേശ്യയുടെ കഥ – 28 3997

അതിനുള്ളിലുള്ളതുമാത്രം മതിയല്ലോ….!
രണ്ടും കണക്കാണ്….!”

കണ്ണുകൾ മിഴിച്ചു പല്ലുകൾ അമർത്തി തലവെട്ടിച്ചുകൊണ്ടുള്ള അവളുടെ രോഷപ്രകടനം കണ്ടപ്പോൾ അയാൾ ഉറക്കെ ചിരിച്ചുപോയി.

“ബേ…..
നിങ്ങൾക്ക് ഇതുപോലുള്ളത് കാണുവാൻ ഭയങ്കര ഇഷ്ടമാണെന്ന് എനിക്കറിയാം…..
അവളോട് കൊഞ്ചുമ്പോൾ കണ്ണുകൾ പോകുന്നത് ഞാൻ ശെരിക്കും കണ്ടിരുന്നു…..”

അവൾ രേഷ്മയെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും രേഷ്മ തന്നോട് അടുത്തിഴപ്പഴകിയതും ഇപ്പോൾ ചിരിച്ചതും അവൾക്ക് ഇഷ്ടമായില്ലെന്നു അവളുടെ പ്രതികരണത്തിൽ നിന്നും മനസിലായപ്പോൾ .
“സ്ത്രീസഹജമായ കുഞ്ഞുകുഞ്ഞു അസൂയകൾ….” എന്നോർത്തുകൊണ്ടു അയാൾ ഊറിച്ചിരിച്ചു.

“എന്റെ പൊന്നു മായമ്മേ…
രേഷ്മ ആരാണെന്നാണ് മായമ്മയുടെ വിചാരം…..!
ഈ സിറ്റിയിലെ എണ്ണം പറഞ്ഞ ഫാഷൻഡിസൈനർ്മാരിലൊരാളാണ് രേഷ്മ….!
അതുകൂടാതെ സ്വന്തമായി ബ്യൂട്ടിപാർലർ നടത്തുന്ന ബ്യൂട്ടീഷനുമാണ്….!
അവരൊക്കെ പിന്നെ മായയെപ്പോലെ അമ്പതിനായിരം പിന്നുകളൊക്കെ കുത്തിയുറപ്പിച്ചുകൊണ്ടു സാരിയുടുത്ത് നടക്കുമോ മായമ്മേ…..!
എന്നിട്ടും വലിയ കാര്യമൊന്നുമുണ്ടായില്ലല്ലോ…..”

അർദ്ധോക്തിയിൽ നിർത്തിയ ശേഷം കള്ളച്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്തോ പിറുപിറുത്തുകൊണ്ടു അവൾ പെട്ടെന്നു തന്നെ മിഴികൾ പിൻവലിച്ചു തലതാഴ്ത്തി.

“ബ്യൂട്ടിപാർലർ അവൾക്കു സ്വന്തമായി ഫാഷൻ ടൈലറിങ് ഷോപ്പുകളുമുണ്ട്…..!
മായമ്മ നേരത്തെ പർദ്ദബ്ലൗസ് തയ്ക്കുവാൻ കൊടുത്തിരിക്കുന്ന ടൈലറിങ് ഷോപ്പുവരെ രേഷ്മയുടേതാണ് കെട്ടോ…..!
ഫാഷൻ ഡിസൈനിങ് അവൾക്കൊരു ഹോബിമാത്രമാണെങ്കിൽ പോലും അതുകൊണ്ടുമാത്രം ഒരുമാസത്തിൽ അവൾ എത്രരൂപ സമ്പാദിക്കുന്നുണ്ടെന്നു മായയ്ക്കറിയുമോ…..?
വിവിധ പ്രായത്തിലുള്ള കുട്ടികളുടെയും സ്ത്രീകളുടെയും വിവിധ ഫാഷനുകളിലുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളാണ് ഞങ്ങൾ നിർമ്മിച്ചു വിൽപ്പന നടത്തുന്നത് അതൊക്കെ ഡിസൈൻ ചെയ്തു തരുന്നതും് രേഷ്മതന്നെയാണ്….!

3 Comments

  1. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നൂ.

Comments are closed.