ഒരു വേശ്യയുടെ കഥ – 28 4079

Oru Veshyayude Kadha Part 28 by Chathoth Pradeep Vengara Kannur

Previous Parts

“പെട്ടെന്നു വരുവാൻ പറയൂ…….
എനിക്കു വേഗം പോകാനുള്ളതാണ്……..’

തനിക്കെതിരെയുള്ള കസേരയിലിരുന്നുകൊണ്ടു സാരിയുടെ തുമ്പിൽപിടിച്ചു അസ്വസ്ഥതയോടെ കരകൗശല പരീക്ഷണങ്ങൾ നടത്തുകയായിരുന്ന അവളുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കിയശേഷമാണ് അയാൾ പെണ്കുട്ടിക്ക് അനുമതി നൽകിയത് .

അതുകേട്ടപ്പോൾ രേഷ്മ ആരാണെന്നറിയുവാനുള്ള ആകാംക്ഷയോടെ അയാളുടെ മുഖത്തേക്ക് നോക്കിയെങ്കിലും കാണാത്ത ഭാവത്തിൽ അവഗണിച്ചുകൊണ്ടു കള്ളച്ചിരിയോടെ അയാൾ മുന്നിലുള്ള ലാപ്ടോപ്പിലേക്കു മുഖം പൂഴ്ത്തുന്നതു കണ്ടപ്പോൾ അവൾ വല്ലായ്മയോടെ തലകുനിച്ചു.

“വേണ്ടായിരുന്നു……
ചോദിക്കേണ്ടായിരുന്നു ……
അതൊക്കെ ചോദിക്കാൻ താൻ അയാളുടെ ആരാണ്…….
അല്ലെങ്കിലും രേഷ്മ അയാളുടെ ആരായാലും തനിക്കെന്താണ്……..”

അവൾ തന്നെത്തന്നെ സ്വയം ശാസിച്ചുകൊണ്ട് മനസിനെ അടക്കിനിർത്തിയശേഷം വാനിറ്റി ബാഗുതുറന്നു മൊബൈൽ ഫോൺ തിരയുന്നതിനിടയിലാണ് വീണ്ടും കാബിനിന്റെ ചില്ലുവാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.

ആദ്യം മുറിയിലേക്കെത്തിയത് വിദേശനിർമ്മിതമായ വിലകൂടിയ ഏതോ പേർഫ്യൂമിന്റെ മദിപ്പിക്കുന്ന മാസ്മര സുഗന്ധമായിരുന്നു……!
പിറകെയാണ് ഇടത്തുതോളിൽ കറുത്തനിറത്തിലുള്ള വാനിറ്റി ബാഗും മാറോടടുക്കി പിടിച്ചിരുന്ന ഫയലുമായി നടക്കുമ്പോൾ ഓളങ്ങൾ ഇളകുന്നതുപോലെ ഇളകുന്ന ഇളംപിങ്ക്‌നിറത്തിലുള്ള നേർത്ത ഷിഫോൺ ധരിച്ച രേഷ്മ മുറിയിലേക്ക് കയറിവന്നത്.

അവൾ ആഗതയെ ഒന്നുകൂടി ആപാദചൂഡം സൂക്ഷിച്ചുനോക്കി….!

അലസമായി കൈത്തണ്ടയിലൂടെ ഒഴുകിനടക്കുന്ന ഒറ്റതണ്ടിൽ ബ്ലൗസിനോട് പിൻ ചെയ്തു നിർത്തിയിരിക്കുന്ന നേർത്ത സാരിയുടെ ഭാഗങ്ങൾക്കും രേഷ്മയുടെ ഹെന്നചെയ്തിരിക്കുന്ന മുടിക്കും ഒറ്റനോട്ടത്തിൽ ഒരേ നിറമാണെന്നു അവൾക്കു തോന്നി……!
മുന്നിലും പിന്നിലും ഇറാക്കിവെട്ടി തയ്ച്ചിരിക്കുന്ന സാരിയുടെ അതേ നേർത്ത തുണികൊണ്ടുള്ള ബ്ലൗസിന്റെ കൈകൾ കൈമുട്ടിനു താഴെവരെയുണ്ട്…….!
കൈകളുടെ അറ്റത്തു ഭംഗിയായി തുന്നിപ്പിടിപ്പിച്ചിരിക്കുന്ന ചെറിയ മുത്തുകളും തിളങ്ങുന്ന സീക്കൻസുകളും…..!

3 Comments

  1. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നൂ.

Comments are closed.