ഒരു വേശ്യയുടെ കഥ – 24 (Updated) 3990

“അതൊന്നും പറ്റില്ല മോളെ……
ഞാൻ വാങ്ങിയത് ധരിച്ചുകൊണ്ടു തന്നെ നീയെന്റെ കൂടെ നാട്ടിലേക്ക് വരണം അങ്ങനെ കാണുവാൻ വേണ്ടി എന്റെയൊരു ആശയാണെന്നു കൂട്ടിക്കോ…..
സമയം കളയാതെ പോയിട്ടുവാ…..
ഇനി ഇപ്പോൾ പോയതിനെക്കാൾ പ്രധാനപ്പെട്ട ഒരു സ്ഥലത്തുകൂടെ പോയിട്ടുവേണം….
ഉച്ചയ്ക്ക് മുന്നെ നമുക്കു ബാങ്കിലെത്തുവാൻ…..”

വാശിപോലെ യാണ് അയാൾ പറഞ്ഞത്.

“എങ്കിൽ അനിലേട്ടനും എന്റെ കൂടെ വരുമോ….
ഒറ്റയ്ക്ക് പോകുവാൻ മടിയാണ്……’

അവൾ പ്രതീക്ഷയോടെ അയാളുടെ മുഖത്തേക്കു നോക്കി.

“ഏതായാലും ഇനിയും ഒറ്റയ്ക്കു ജീവിക്കാൻ തീരുമാനിച്ചവളല്ലേ……
അപ്പോൾ പിന്നെ ഇതുപോലെ പിന്നാലെ നടക്കുവാൻ ഞാനുണ്ടാകില്ലല്ലോ……
അതുകൊണ്ട് ഇതുപോലെ എവിടെയെങ്കിലും ഒറ്റയ്ക്കു പോയി ചെയ്യാനുള്ള കാര്യങ്ങളൊക്കെ തലയുയർത്തി നടന്നുപോയി ചെയ്തുകൊണ്ട് ശീലമാകട്ടെ…..”

അവളുടെ ചുമലിൽ പിടിച്ചു പതുക്കെ തള്ളിക്കൊണ്ടാണ് അയാൾ പറഞ്ഞത്.

“ശ്ശൊ……എനിക്കു മടിയാകുന്നു……”

സാരിയടങ്ങിയ ഷോപ്പിങ് ബാഗുമായി കാറിൽ നിന്നും പുറത്തിറങ്ങുന്നതിനിടയിൽ പുറമേതന്നെ ആർഭാടങ്ങൾ നിറഞ്ഞ നാലുമുറിയിലുള്ള തയ്യൽ കടയിലേക്കും അയാളുടെ മുഖത്തേക്കും മാറിമാറി നോക്കിക്കൊണ്ടാണ് അവൾ പറഞ്ഞത്.

“ഓ….. പിടിക്കാനും മടിക്കാനുമൊന്നുമില്ല …..
അവിടെ ബ്ലൗസിന്റെ അളവെടുക്കുന്നതും തയ്ക്കുന്നതുമൊക്കെ പെണ്ണുങ്ങൾ തന്നെയാണ്….
ഇനി ഞാൻ കൂടെവന്നു അളവെടുത്തു തരണമെന്ന് മായയ്ക്ക് നിര്ബന്ധമാണെങ്കിൽ ഞാനും കൂടെ വരാം……”

ചിരിയോടെയുള്ള അയാളുടെ മറുപടി കേട്ടതും….

5 Comments

  1. stories kollam pakshe kathayude title entho pole…

  2. ലക്ഷ്മി എന്ന ലച്ചു

    ഒരു പെണ്ണിന്റെ മനസ് ആ അവസാനത്തെ വരിയിൽ കാണിച്ചുതന്നു താങ്കൾ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. Kidukki…

Comments are closed.