ഒരു വേശ്യയുടെ കഥ – 24 (Updated) 3990

“ഇപ്പോഴോ……
ഇത്ര പെട്ടെന്നാരാണ് തയ്ച്ചു തരിക…..
അതും യാതൊരു പരിചയവുമില്ലാത്ത ഇവിടെ നിന്നും……
നാട്ടിലെ ഒാമനേച്ചിയുടെ. കയ്യിൽ ഒരു ബ്ലൗസ് തയ്ക്കുവാൻ കൊടുത്താൽ തന്നെ നൂറു തവണ നടത്തിച്ചതിനു ശേഷമേ അവർ തയ്ച്ചു തരാറുള്ളൂ……”

അമ്പരപ്പോടെയും അയാളെ കളിയാക്കിയുമാണ് അവൾ ചോദിച്ചത്.

“ഇതു നാട്ടിലെ ഓമനേച്ചിയും കോമളേച്ചിയും തയ്ക്കുന്നത് പോലെയല്ല…..
ആ ബോർഡ് വായിച്ചുനോ‌ക്കൂ……”

വലതുവശത്തുള്ള ഇരുനില കെട്ടിടത്തിനു മുന്നിലുള്ള ബോര്ഡുകളിലൊന്നിലേക്ക് കൈചൂണ്ടിക്കൊണ്ട് അയാൾ ചോദിച്ചത്.

“ഓൺ ദ സ്പോട്ട് ലേഡീസ് ഫാഷൻ ടൈലറിങ്…..”

അവൾ പതിഞ്ഞ ശബ്ദത്തിൽ വായിച്ചുകൊണ്ടു അയാളുടെ മുഖത്തേക്കു നോക്കി.

“ഇവിടെയുള്ള സൊസൈറ്റി കൊച്ചമ്മമാർ കാറെടുത്തു വന്നുകൊണ്ടു കാവലിരുന്നു നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് അവരുടെ വസ്ത്രങ്ങൾ തയ്പ്പിക്കുന്ന സ്ഥലമാണിത്…..

ചുരിദാർ അടക്കമുള്ള എല്ലാതരം വസ്ത്രങ്ങളും അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെയുള്ള സമായത്തിനിടയിൽ അവർ ഭംഗിയായി തയ്ച്ചുതരും …..
ഒരു ബ്ലൗസൊക്കെ തയ്ക്കുവാൻ അരമണിക്കൂർ പോലും അവർക്ക് വേണ്ടിവരില്ല…..
മായ വേഗത്തിൽ തുണിയവിടെ കൊടുത്തു അളവെടുത്തിട്ടു വരൂ……
എനിക്കു നല്ലപോലെ വിശക്കുന്നുണ്ട് നമ്മൾ നാസ്തയൊക്കെ കഴിച്ചിട്ട് വരുമ്പോഴേക്കും തയ്ച്ചുകിട്ടും….”

“അതൊക്കെ വേണോ അനിലേട്ടാ…..
പുതിയ സാരിയുടുക്കാം പക്ഷെ ബ്ലൗസ് ഇതുപോരെ……
എനിക്കു അത്രവലിയ സ്ഥലത്തൊക്കെ ഒറ്റയ്ക്കു കയറിപ്പോകുവാൻ മടിയാണ്…….”

ഇതൊക്കെ നിങ്ങൾക്കെങ്ങനെ അറിയാമെന്നു ഭാവത്തിൽ അത്ഭുതത്തോടെ അയാളെ നോക്കിയ ശേഷം ധരിച്ചിരുന്ന ബ്ലൗസ് കാണിച്ചുകൊണ്ടാണ് ശങ്കയോടെ അവൾ തിരക്കിയത്.

5 Comments

  1. stories kollam pakshe kathayude title entho pole…

  2. ലക്ഷ്മി എന്ന ലച്ചു

    ഒരു പെണ്ണിന്റെ മനസ് ആ അവസാനത്തെ വരിയിൽ കാണിച്ചുതന്നു താങ്കൾ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. Kidukki…

Comments are closed.