ഡെറ്റോളും സോപ്പും ഉപയോഗിച്ചു കഴുകിയാൽ പോകുന്ന അഴുക്കുകൾ മാത്രമേ മായയുടെ ശരീരത്തിൽ പറ്റിയിട്ടുള്ളൂ…..
മനസിൽ അഴുക്കൊന്നുമില്ല……
പിന്നെ ഞാൻ ഇഷ്ടാപ്പെടുന്നത് മായയുടെ ശരീരത്തേക്കാളും മനസിനെയാണ്…..
അതുപോലെ മായയ്ക്ക് പോലും അറിയാത്ത മായയുടെ കുറെ പ്രത്യേകതകളെയും…..
മനസിലായോ……”
അവളുടെ കൂപ്പുകൈകൾ പിടിച്ചു താഴ്ത്തിക്കൊണ്ടാണ് സഹതാപവും അനുകമ്പയും കലർന്ന സ്വരത്തിൽ പറഞ്ഞത്.
“അനിലേട്ടൻ ഇപ്പോൾ തന്നെ എനിക്കുവേണ്ടി ഒരുപാട് ചെയ്തു തന്നുകഴിഞ്ഞു……
ഞാൻ അർഹിക്കുന്നതിലും എത്രയോ ഇരട്ടിയാണിതൊക്കെ…!
ഇനി അയാളെ കണ്ടെത്തി എനിക്കുവേണ്ടി അയാളുമായി വഴക്കുണ്ടാക്കാനൊന്നും പോകരുത് കെട്ടോ…..!
തന്റെ കൈ പിടിച്ചെടുത്തുകൊണ്ടുള്ള അവളുടെ അപേക്ഷ കേട്ടപ്പോൾ അയാൾ ചിരിക്കുകമാത്രമേ ചെയ്തുള്ളൂ..
തൊട്ടടുത്ത ഇരുനില കെട്ടിടത്തിനരികിൽ ഒതുക്കി നിർത്തിയശേഷമാണ് അയാൾ തുടർന്നത്…..
“അതൊക്കെ പോട്ടെ …..
എല്ലാ അർത്ഥത്തിലും പുതിയൊരു മായയായിട്ടാണ് നമ്മൾ നാട്ടിലേക്ക് പോകുന്നത്….
അതുകൊണ്ട് പോകുമ്പോൾ
പുതിയ ബാഗ് ….
പുതിയ ചെരിപ്പ് …
പുതിയ മൊബൈൽ……
അതുപോലെ ഞാനിപ്പോൾ വാങ്ങിയിരിക്കുന്ന സാരിയും വേണം….
അതിന്റെ ബ്ലൗസ് തയ്ക്കേണ്ടേ……”
തൊട്ടടുത്ത ഇരുനില കെട്ടിടത്തിനരികിൽ ഒതുക്കി നിർത്തുന്നതിനിടയിലാണ് അയാൾ ചോദിച്ചത്.
??
????????
stories kollam pakshe kathayude title entho pole…
ഒരു പെണ്ണിന്റെ മനസ് ആ അവസാനത്തെ വരിയിൽ കാണിച്ചുതന്നു താങ്കൾ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Kidukki…