ഒരു വേശ്യയുടെ കഥ – 24 (Updated) 3990

സാരമില്ല ഇനിയും സമായമുണ്ടല്ലോ ഞാനവനെ കണ്ടെത്തിക്കൊള്ളും……”

അവസാന വാചകം പറയുമ്പോൾ അയാളുടെ പല്ലുകൾ ചേർന്നമരുന്ന ശബ്ദം കേട്ടപ്പോൾ അവൾ ഭീതിയോടെ അയാളെ തലയുയർത്തി നോക്കി.

“എല്ലാം തുറന്നു പറഞ്ഞിട്ടും അക്കാര്യം മറച്ചു വച്ചതിൽ നിങ്ങൾക്കെന്നോട് ദേഷ്യം തോന്നുന്നുണ്ടാകും അല്ലെ…..”

സങ്കടത്തോടെ അയാളുടെ മുഖത്തേക്കു നോക്കിക്കൊണ്ടാണ് അവൾ ചോദിച്ചത്.

“ഒരിക്കലുമില്ല ……
അയാളെക്കുറിച്ചു പറയുമ്പോൾ മാത്രമുള്ള മായയുടെ പേടിയും പകയും കണ്ടപ്പോൾ തന്നെ എന്തോ ദുരൂഹതയുണ്ടെന്നു ഞാൻ ഊഹിച്ചിരുന്നു……
പിന്നെ അയാളുടെ കൂടെ ഇനിയും പോകേണ്ടിവന്നാൽ ആത്‍മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ ഉറപ്പിച്ചു……”

ചിരിയോടെയാണ് അയാൾ മറുപടി പറഞ്ഞത്.

“ഒരു ദിവസംതന്നെ രണ്ടാളുടെ കൂടെ ഞാൻ…..
ഓർക്കുമ്പോൾ എനിക്കുതന്നെ അറപ്പുതോന്നുന്നു……
പിന്നെ കേൾക്കുന്നവരുടെ കാര്യം പറയാനുണ്ടോ….
കിട്ടിയ സ്നേഹം നഷ്ടപ്പെടുത്തരുതെന്ന് തോന്നിയതുകൊണ്ടാണ് ഇക്കാര്യം മറച്ചുവച്ചുകൊണ്ടു അന്ന് നാലുമണിവരെയുള്ള കാര്യങ്ങൾ മാത്രം ഞാൻ അനിലേട്ടനോടു പറഞ്ഞത്…..!
അതുകേട്ടത്തിനുശേഷം നിങ്ങൾക്കെന്നോട് അറപ്പ് തോന്നുന്നില്ലേ…
ഉണ്ടാകും എനിക്കറിയാം…..
ഇപ്പോൾ കൂടെ കൊണ്ടു നടക്കുവാൻ പറ്റാത്ത വൃത്തികേട്ടവളാണെന്നും തോന്നുന്നില്ലേ…..”

ഇടറിയ ശബ്ദത്തിൽ ചോദിച്ചുകൊണ്ട് കലങ്ങിയ മിഴികളുയർത്തി തൊഴുതുകൊണ്ടു തന്നെ നോക്കുന്ന അവളെ കണ്ടപ്പോൾ ഒരു മുയൽ കുഞ്ഞിനെയാണ് അയാളുടെ ഓർമ്മയിൽ തെളിഞ്ഞത്.

” എനിക്കൊരിക്കലും അങ്ങനെയൊന്നും തോന്നുകയില്ല മായമ്മേ…..
ഞാൻ ഇന്നലെ പറഞ്ഞിട്ടില്ലെ…..

5 Comments

  1. stories kollam pakshe kathayude title entho pole…

  2. ലക്ഷ്മി എന്ന ലച്ചു

    ഒരു പെണ്ണിന്റെ മനസ് ആ അവസാനത്തെ വരിയിൽ കാണിച്ചുതന്നു താങ്കൾ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. Kidukki…

Comments are closed.