ഒരു വേശ്യയുടെ കഥ – 24 (Updated) 3990

നമ്മൾ കൃത്യസമയത്താണ് കണ്ടുമുട്ടിയത്……
അതുകൊണ്ട് എനിക്കെന്റെ ഒരുപാട് തെറ്റുകൾ മനസ്സിലാക്കുവാനും തിരുത്തുവാനും പറ്റി….
ഞാൻ പറഞ്ഞില്ലേ ……
മായയ്ക്ക് മുന്നേ എത്രയോ പേർ മായ വന്നിരുന്ന അതേ മുറിയിൽ വന്നിട്ടുണ്ടെന്നോ…..
അതിൽ മലയാളികളുണ്ട്…..
ഹിന്ദിക്കാറിയുണ്ട്…..
ആന്ധ്രക്കാരിയുണ്ടു…..
തമിഴത്തിയുണ്ട്…..
മറാത്തിക്കാരിയുണ്ട്….
അവരിലൊക്കെ ചിലപ്പോളെത്ര മായമാരുണ്ടായിട്ടുണ്ടാകും…..!
അതാണ് ഞാനിപ്പോൾ ആലോചിക്കുന്നത്….
ഗതികേടുകൊണ്ടു അതൊരു തൊഴിലായി സ്വീകരിച്ചവർ……
അല്ലെ……”

പറയുമ്പോൾ കുറ്റബോധം കൊണ്ടു അയാളുടെ ശബ്ദം താണുപോയിരുന്നു.

“പിന്നെ ആ മാനേജരെ ഇതുമാത്രമല്ല …..
ഒരിക്കലും രക്ഷപ്പെടാനാകാത്ത വിധത്തിൽ കുടുക്കിയിടുവാനും എനിക്കു പറ്റും ……
പിന്നെ ഞാനത് ചെയ്യാതിരുന്നത് ഒരു തരത്തിൽ നോക്കിയാൽ അവൻ കാരണമാണല്ലോ മായ എന്റെ മുന്നിലെത്തിയതെന്നു തോന്നിയതുകൊണ്ടും……
മറ്റൊരു വിധത്തിൽ മായയുടെ കാര്യത്തിൽ ഞാനും അവനും തമ്മിലെന്താണ് വ്യത്യാസമെന്നു എന്റെ മനസാക്ഷി ചോദിച്ചതുകൊണ്ടുമാണ്…..

പക്ഷെ അവന്റെ കൂടെ പോയിരുന്ന ദിവസം തന്നെ അവന്റെ മുന്നിൽ വച്ചു മായയെ ഉപദ്രവിച്ചവനെക്കുറിച്ചു മുന്നെ മായയെന്നോട് പറഞ്ഞിരുന്നെങ്കിൽ അവന്റെ ചാവടിയന്തിരം ഞാൻ നടത്തുമായിരുന്നു……

5 Comments

  1. stories kollam pakshe kathayude title entho pole…

  2. ലക്ഷ്മി എന്ന ലച്ചു

    ഒരു പെണ്ണിന്റെ മനസ് ആ അവസാനത്തെ വരിയിൽ കാണിച്ചുതന്നു താങ്കൾ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. Kidukki…

Comments are closed.