ഒരു വേശ്യയുടെ കഥ – 24 (Updated) 4072

“അതല്ല അനിലേട്ടാ……
എന്റെ കാര്യത്തിൽ നിങ്ങൾ പറഞ്ഞതൊക്കെ ശരിയാണ് …..
ആദ്യംതന്നെ ഞാൻ അയാളെ എതിർത്തു പറയുകയോ തടയുകയോ ചെയ്തിരുന്നെങ്കിൽ എനിക്കിങ്ങനെയൊന്നും വരില്ലായിരുന്നു…. അല്ലെ…..
അയാളുടെ കൂടെ മാത്രം പോയശേഷം കിട്ടുന്ന പൈസയും വാങ്ങിക്കൊണ്ടു ജോലി നഷ്ടപ്പെടാതെ നോക്കണമെന്നേ ആദ്യം ഞാൻ കരുതിയുള്ളൂ…..
കെണിയിൽ പെടുത്തിക്കൊണ്ടു പത്തുദിവസത്തിനുള്ളിൽ പിന്നെയും നാലുപേരുടെ കൂടെ പോകേണ്ടി വരികയും മുപ്പതിനായിരം രൂപ കൈയിൽ കിട്ടുകയും ചെയ്തപ്പോഴാണ് ഏതായാലും നനഞ്ഞു ഇനിയേതായാലും കുളിച്ചുകയറാമെന്നു കരുതിക്കൊണ്ടു ബാങ്കിലടക്കാനുള്ള ബാക്കി പണമുണ്ടാക്കുവാനും വാശിയോടെ ഈ മാർഗം തന്നെ ഞാൻ തെരെഞ്ഞെടുത്തത്…..
ഇതുപോലെ പറഞ്ഞുതരുവാൻ
അതിനുമുന്നെ നിങ്ങളെപ്പോലെ ഒരാൾ അതിനുമുന്നെ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരിക്കലും…….!

തൊണ്ടയിടറിയതുകൊണ്ടാണ് അവൾ അർദ്ധോക്തിയിൽ നിർത്തിയത്.

“സാരമില്ല….. പോട്ടെ…..
മായയ്ക്ക് പണം അത്യാവശ്യമായിരുന്നു….
അതറിയുന്നവർ മായയുടെ ദൗർബല്യങ്ങൾ അറിഞ്ഞുകൊണ്ട് വിദഗ്ദമായി കെണിയിൽ പെടുത്തിക്കൊണ്ടു ചൂഷണം ചെയ്തു അത്രയും കരുതിയാൽ മതി……
അഴുക്കിൽ നിന്നൊക്കെ കര കയറിയല്ലോ ഇനി അങ്ങനെയോർത്തു സമാധാനിച്ചാൽ മതി കേട്ടല്ലോ…..
കഴിഞ്ഞ കാര്യങ്ങളൊക്കെ വേറേയേതോ ജന്മത്തിൽ നടന്ന സംഭവങ്ങളാണെന്നു കരുതിക്കൊണ്ടു മറക്കുക…..”

തിരക്കുകൂടി വരുന്ന നഗരത്തിലെ തിരക്കുള്ള റോഡിലൂടെ പരമാവധി വേഗത്തിൽ വണ്ടിയോടിക്കുന്നതിനിടയിൽ കാറ്റിൽ പറക്കുന്ന അവളുടെ മുടിയിഴകൾ സ്നേഹത്തോടെ മാടിയൊതുക്കി കൊടുത്തുകൊണ്ടാണ് അയാൾ സാന്ത്വനിപ്പിച്ചത്.

” നിങ്ങളെ കണ്ടുമുട്ടുവാൻ ഞാൻ ഒരുപാട് വൈകിപ്പോയി അല്ലെ അനിലേട്ടാ…..”

സാരിയുടെ തുമ്പുയർത്തി നിറഞ്ഞുവരുന്ന കണ്ണുകൾ തുടച്ചുകൊണ്ടാണ് ദീർഘനിശ്വാസത്തോടെ ആത്മഗതം പോലെ അവൾ പറഞ്ഞത്..

“ഒരിക്കലും അങ്ങനെ കരുതേണ്ട…..

5 Comments

  1. stories kollam pakshe kathayude title entho pole…

  2. ലക്ഷ്മി എന്ന ലച്ചു

    ഒരു പെണ്ണിന്റെ മനസ് ആ അവസാനത്തെ വരിയിൽ കാണിച്ചുതന്നു താങ്കൾ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. Kidukki…

Comments are closed.