ഒരു വേശ്യയുടെ കഥ – 24 (Updated) 4072

അവസാനം നിസഹായകയായ താൻ അയാളുടെ ഇംഗിതത്തിനു വഴങ്ങിക്കൊടുക്കുവാൻ മനസില്ലാമാനസോടെ നിര്ബന്ധിതയായത്…..!

അയാളുടെ കൂടെ പേടിച്ചുവിറച്ചുകൊണ്ടു കയറിപ്പോയിരുന്ന ഹോട്ടൽ മുറി…..!
അവിടെയുള്ള ജീവനക്കാരുടെ അർത്ഥം വച്ചുള്ള ചിരിയും നോട്ടവും…..!
പുതിയയൊരു ചരക്കുകൂടെ ലൈനിൽ ഇറങ്ങിയല്ലോ എന്ന കമന്റുകൾ…..!

പാതിരാത്രിയുടെ അവസാനയാമം അവസാനിക്കുന്നതുവരെ മതിവരുവോളം തന്നെ ആർത്തിയോടെ തിന്നതിനുശേഷം കിടക്കയിൽ തളർന്നുറങ്ങുന്ന അയാളും ……!
ചെയ്തുപോയ അപരാധത്തെ കുറിച്ചോർത്തു പരിതപിച്ചു കരഞ്ഞുംകൊണ്ടു ഉറക്കം വരാതെ കട്ടിലിന്റെ കാൽക്കൽ നെടുവീർപ്പിട്ടു ചുമരും ചാരിയിരിക്കുകയായിരുന്ന താനും…….!

പുലർച്ചെ എഴുന്നേറ്റു കുളിച്ചശേഷം നാട്ടിലേക്കു പോകുവാൻ ഒരുങ്ങുന്നതിനിടയിൽ അപ്രതീക്ഷിതമായി വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടപ്പോൾ ഒരു നിമിഷം നിലച്ചുപോയ തന്റെ ഹൃദയമിടിപ്പ്……!

“ആ സമയത്ത് ആരെയോ പ്രതീക്ഷിച്ചിരുന്നതുപോലെ ഞെട്ടിപ്പിടഞ്ഞു ഉടുമുണ്ട് വാരിയുടുത്തുകൊണ്ടു യാതൊരു ആശങ്കയുമില്ലാതെ വാതിൽ തുറക്കുന്ന അയാൾ….!

തൊട്ടടുത്ത മറ്റേതോ മുറിയിൽ താമസിക്കുകയും മുൻധാരണ പ്രകാരം പൊലീസുകാരനാണെന്നു പറഞ്ഞുകൊണ്ട് കൃത്യസമയം തന്നെ തങ്ങൾ താമസിക്കുന്ന മുറിയുടെ അകത്തേക്ക് പ്രവേശിക്കുകയും ചെയ്തിരുന്ന അയാളുടെ കൂട്ടുകാരനു ഒരു കഴുതപ്പുലിയുടെ രൂപവും ഭാവവുമായിരുന്നു…..!

മറ്റുമൃഗങ്ങൾ വേട്ടയാടിപ്പിടിച്ചു മതിയാവോളം ഭക്ഷിച്ചശേഷം ഉപേക്ഷിക്കുന്ന ഇരകളുടെ ഉച്ഛിഷ്ടം മാത്രം സുഭിക്ഷമായി ഭക്ഷിച്ചുകൊണ്ടു വിശപ്പുതീർത്തു തൃപ്തിയടയുന്ന കഴുതപ്പുലി…..!

സ്വയം ഇരയെ കണ്ടെത്തുവാനും വേട്ടയാടിപ്പിടിക്കുവാനും ശേഷിയില്ലാത്ത കഴുതപ്പുലി…..!

ഉടുത്തുകൊണ്ടിരുന്ന സാരിയും കയ്യിൽ പിടിച്ചുകൊണ്ടു ഒന്നനങ്ങുവാൻ പോലും പറ്റാത്ത രീതിയിൽ വിറങ്ങലിച്ചു നിന്നുപോയ താൻ…..!

ആഭാസവും അശ്ലീലം നിറഞ്ഞതുമായ ചോദ്യം ചെയ്യൽ…..!
എല്ലാവിവരങ്ങളും ചോദിച്ചുമനസിലാക്കി എഴുതിയെടുത്ത ശേഷം സ്റ്റേഷനിൽ പോകാനുള്ള നിർദ്ദേശവും നാട്ടിലുള്ള ആരെയെങ്കിലും കോടതിയിൽ നിന്നും ജാമ്യത്തിലെടുക്കുവാൻ ഇപ്പോൾ തന്നെ വിളിച്ചറിയിക്കണമെന്നും ഇല്ലെങ്കിൽ സർക്കാറിന്റെ റെസ്ക്യൂ ഷെൽട്ടറിൽ അയക്കുമെന്നുള്ള മുന്നറിയിപ്പും ഭീഷണിയും…..!

അവസാനം അനുരഞ്ജന ചർച്ച…..!
വിട്ടുവീഴ്ചയ്ക്കും തൽക്കാലം കണ്ണടക്കാനുമുള്ള നിർദ്ദേശങ്ങളും പ്രാലോഭനങ്ങളും……!

5 Comments

  1. stories kollam pakshe kathayude title entho pole…

  2. ലക്ഷ്മി എന്ന ലച്ചു

    ഒരു പെണ്ണിന്റെ മനസ് ആ അവസാനത്തെ വരിയിൽ കാണിച്ചുതന്നു താങ്കൾ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. Kidukki…

Comments are closed.